അധികം റിസ്ക് ഇല്ലാത്ത നിക്ഷേപ ഓപ്ഷനുകൾ തേടുന്ന നിക്ഷേപകരിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് അനുയോജ്യമായ മികച്ച സമ്പാദ്യ പദ്ധതി ഇതാ..
സ്ഥിരനിക്ഷേപ അക്കൗണ്ടുകളിലോ സേവിംഗ്സ് അക്കൗണ്ടുകളിലോ അല്ലാതെ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം അഥവാ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിലും പണം നിക്ഷേപിക്കാം. ഈ സ്കീമില്‍, നിങ്ങളുടെ പണവും നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശയും സുരക്ഷിതമായിരിക്കും.
മറ്റൊരു പ്രത്യേകത ഈ നിക്ഷേപ പദ്ധതിയ്ക്ക് അപകടസാധ്യത വളരെ കുറവാണ് എന്നതാണ്. ഉയർന്ന വരുമാനം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്മോൾ സേവിംഗ്സ് സ്കീമിൽ നിക്ഷേപം നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ ഇതാ.. ചില പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ 100 രൂപയ്ക്ക് പോലും തുറക്കാവുന്നതാണ്. അത്തരം ഒരു പോസ്റ്റ് ഓഫീസ് സ്മോൾ സേവിംഗ് സ്കീമാണ് 15 വർഷത്തെ മെച്യൂരിറ്റി കാലയളവുള്ള പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
ദീർഘകാല നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഈ പ്ലാനിൽ നിക്ഷേപകർക്ക് 7 ശതമാനത്തിലധികം റിട്ടേൺ ലഭിക്കും. ഈ സ്കീമിൽ, നിങ്ങൾക്ക് ഒരു വർഷം 1.5 ലക്ഷം രൂപ വരെ നേട്ടമുണ്ടാക്കാം. അതായത് പ്രതിമാസം 12,500 രൂപ വരെ നിക്ഷേപിക്കാം.
നിങ്ങൾക്ക് ഈ നിക്ഷേപ പദ്ധതി വഴി ലക്ഷങ്ങൾ സമ്പാദിക്കണമെങ്കിൽ, നിങ്ങൾ ഓരോ മാസവും എത്ര തുക നിക്ഷേപിക്കണം, എത്ര നാളത്തേക്ക് നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഈ സേവിംഗ് സ്കീമിൽ, 7.1% വാർഷിക പലിശയാണ് ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഇതനുസരിച്ച്, നിങ്ങൾ പ്രതിമാസം 12500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 15 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 40,68,209 രൂപ നേടാനാകും. ഈ പദ്ധതിയിലെ മൊത്തം നിക്ഷേപം 22.5 ലക്ഷം രൂപയും പലിശ 18,18,209 രൂപയുമായിരിക്കും.
ഒരു സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിയിൽ 500 രൂപ മുതൽ 1,50,000 രൂപ വരെ നിക്ഷേപം നടത്താം. 18 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പിപിഎഫ് അക്കൗണ്ട് തുറക്കാം. രസകരമെന്നു പറയട്ടെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള ഇളവും നൽകിയിട്ടുണ്ട്.
നിബന്ധനകളും വ്യവസ്ഥകളുംഈ സ്കീമിൽ, അക്കൗണ്ട് ക്ലോഷർ ഫോമും പാസ്ബുക്കും പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് മെച്യൂരിറ്റി പേയ്മെന്റ് ക്ലെയിം ചെയ്യാം. ഈ സ്കീമിൽ, നിങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ ഒരു തവണ പണം മുഴുവനായും പിൻവലിക്കാം.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്: വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ ഉറപ്പോടുകൂടിയ നിക്ഷേപ പദ്ധതിയായ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ്. നിക്ഷേപം നടത്തുന്നതിനുള്ള കുറഞ്ഞ തുക 100 രൂപയാണ്. കൂടാതെ നിക്ഷേപത്തിന് ഉയര്‍ന്ന പരിധി ഇല്ല. ഈ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. അഞ്ച് വര്‍ഷത്തെ നിശ്ചിത കാലയളവില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.