• HOME
  • »
  • NEWS
  • »
  • money
  • »
  • PPF | ദിവസവും 417 രൂപ നിക്ഷേപിച്ചും കോടീശ്വരനാകാം; പിപിഎഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം

PPF | ദിവസവും 417 രൂപ നിക്ഷേപിച്ചും കോടീശ്വരനാകാം; പിപിഎഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം

നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടുകളില്‍ ഓരോ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം...

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ഇന്ത്യാ ഗവണ്‍മെന്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് (ppf). ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സര്‍ക്കാര്‍ പിന്തുണയുള്ള സമ്പാദ്യ പദ്ധതികളില്‍ ഒന്നാണിത്. പൊതുജനങ്ങള്‍ക്ക് നികുതി ഇളവുകൾ ലഭിക്കുന്ന ചുരുക്കം ചില സ്‌കീമുകളില്‍ ഒന്നാണ് പിപിഎഫ്. നിക്ഷേപിച്ച തുക, നേടിയ പലിശ, മെച്യൂരിറ്റി തുക എന്നിവയെല്ലാം നികുതിയില്‍ നിന്ന് ഒഴിവാക്കിയിക്കുന്ന എക്സംപ്റ്റ്-എക്സെംപ്റ്റ്-എക്സെംപ്റ്റ് (ഇഇഇ) സ്റ്റാറ്റസ് പിപിഎഫിന് ബാധകമാണ്. അതായത് ഇത് പൂര്‍ണ്ണമായും നികുതി രഹിത സേവിംഗ്‌സ് ഓപ്ഷനാണ്. ധനമന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സേവിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് 1968-ലാണ് പിപിഎഫ് പദ്ധതി ആരംഭിച്ചത്.

    പിപിഎഫ് പലിശ നിരക്കും കാലാവധിയും

    നിലവില്‍, പിപിഎഫ് പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്ക് (interest rate) വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടില്‍ തുടര്‍ച്ചയായി 15 വര്‍ഷം വരെ പണം നിക്ഷേപിക്കാം. 15 വര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ക്ക് പണം ആവശ്യമില്ലെങ്കില്‍, പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി (maturity) ആവശ്യമുള്ളത്ര വര്‍ഷത്തേക്ക് നീട്ടാന്‍ കഴിയും. ഇതിനായി നിക്ഷേപകന്‍ പിപിഎഫ് അക്കൗണ്ട് എക്സ്റ്റന്‍ഷന്‍ ഫോം സമര്‍പ്പിക്കണം. നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടുകളില്‍ ഓരോ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം.

    ദിവസവും 417 രൂപ നിക്ഷേപിക്കൂ, കോടീശ്വരനാകാം

    നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ ഒരു ദിവസം 417 രൂപ നിക്ഷേപിച്ചാൽ പ്രതിമാസ നിക്ഷേപം ഏകദേശം 12,500 രൂപയാകും. അതായത്, പ്രതിവര്‍ഷം നിങ്ങള്‍ 1,50,00 രൂപയില്‍ കൂടുതല്‍ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ട്. 15 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ച ആകെ തുക 40.58 ലക്ഷം രൂപയായിരിക്കും. അതിനുശേഷം നിങ്ങള്‍ക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ രണ്ട് തവണകളായി നിക്ഷേപ കാലാവധി നീട്ടാവുന്നതാണ്.

    25-ാമത്തെ വയസ്സ് മുതല്‍ 50 വയസ്സ് വരെ, അതായത് 25 വര്‍ഷം വരെ ഇത് തുടരുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 1.03 കോടി രൂപയോളം ലഭിക്കും. ഈ തുക പൂര്‍ണ്ണമായും നികുതി രഹിതമായിരിക്കും. ലഭിക്കുന്ന മൊത്തം പലിശ ഏകദേശം 66 ലക്ഷം വരും.

    നിക്ഷേപങ്ങള്‍ക്ക് പ്രതിമാസം പലിശ കണക്കാക്കുന്നതിനാല്‍, എല്ലാ മാസവും 1-ാം തിയതി മുതല്‍ 5 വരെ പണം നിക്ഷേപിക്കുന്നത് ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. നിങ്ങള്‍ക്ക് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറഞ്ഞത് പ്രതിവര്‍ഷം 500 രൂപ വീതവും പിപിഎഫ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്.
    Published by:Anuraj GR
    First published: