• HOME
  • »
  • NEWS
  • »
  • money
  • »
  • PPF, NPS, SSY അക്കൗണ്ടുകളിൽ മാര്‍ച്ച് 31ന് മുമ്പായി മിനിമം നിക്ഷേപം നടത്തണം; കൂടുതൽ വിശദാംശങ്ങൾ

PPF, NPS, SSY അക്കൗണ്ടുകളിൽ മാര്‍ച്ച് 31ന് മുമ്പായി മിനിമം നിക്ഷേപം നടത്തണം; കൂടുതൽ വിശദാംശങ്ങൾ

പിപിഎഫ്, എസ്എസ്‌വൈ, എന്‍പിഎസ് എന്നീ പദ്ധതികളിൽ മിനിമം തുക നിക്ഷേപിക്കാതിരുന്നാൽ ആ അക്കൗണ്ടുകൾ നിഷ്‌ക്രിയമാകും.

  • Share this:
    ഈ സാമ്പത്തിക വർഷം (Financial Year) അവസാനിക്കാൻ പോവുകയാണ്. എല്ലാ സാമ്പത്തിക വര്‍ഷവും മിനിമം നിക്ഷേപം ആവശ്യമുള്ളതും നികുതി ലാഭിക്കാൻ സഹായിക്കുന്നതുമായ പദ്ധതികളാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF), നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS), സുകന്യ സമൃദ്ധി യോജന (SSY) എന്നിവ. പിപിഎഫ്, എസ്എസ്‌വൈ, എന്‍പിഎസ് എന്നീ പദ്ധതികളിൽ മിനിമം തുക നിക്ഷേപിക്കാതിരുന്നാൽ ആ അക്കൗണ്ടുകൾ നിഷ്‌ക്രിയമാകും. പിന്നീട് പുതിയ നിക്ഷേപം നടത്തണമെങ്കിൽ ആ അക്കൗണ്ടുകൾ വീണ്ടും ക്രമപ്പെടുത്തേണ്ടതായി വരും. അക്കൗണ്ട് വീണ്ടും സജീവമാക്കുന്ന പ്രക്രിയ പൂർത്തിയാകാൻ സമയമെടുത്തേക്കാം. ചിലപ്പോള്‍ പിഴ അടക്കേണ്ടിയും വന്നേക്കാം. ഇത് ഒഴിവാക്കാന്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ മിനിമം തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

    പിപിഎഫ്

    മാർച്ച് 31ന് മുമ്പ് നിങ്ങള്‍ നിക്ഷേപം നടത്താൻ പരാജയപ്പെട്ടാൽ ഓരോ വര്‍ഷവും 500 രൂപയുടെ സബ്‌സ്‌ക്രിപ്ഷൻ കുടിശ്ശികയോടൊപ്പം നിക്ഷേപം നടത്താത്ത ഓരോ വര്‍ഷത്തിനും 50 രൂപ നിരക്കിൽ പിഴ അടയ്‌ക്കേണ്ടതായും വരും. കൂടാതെ സാമ്പത്തിക വര്‍ഷത്തില്‍ മിനിമം സംഭാവന നല്‍കിയില്ലെങ്കില്‍ പിപിഎഫ് അക്കൗണ്ട് നിര്‍ത്തലാക്കിയതായി കണക്കാക്കും. അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാത്ത പക്ഷം നിര്‍ത്തലാക്കപ്പെട്ട പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ നേടാനോ പണം ഭാഗികമായി പിന്‍വലിക്കാനോ കഴിയില്ല. നിര്‍ത്തലാക്കിയ അക്കൗണ്ട് അതിന്റെ യഥാര്‍ത്ഥ മെച്യൂരിറ്റി തീയതി അവസാനിക്കുന്നതിന് മുമ്പ് സജീവമാക്കാൻ കഴിയും. എന്നാല്‍ മെച്യൂരിറ്റി തീയതിയ്ക്ക് ശേഷം ഇതിന് കഴിയില്ല. ഇതോടൊപ്പം നിര്‍ത്തലാക്കിയ അക്കൗണ്ടിന്റെ കാലാവധി നീട്ടാനും കഴിയില്ല. 15 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് അവസാനിച്ചതിന് ശേഷം മാത്രമേ പിപിഎഫ് വരിക്കാരന് അക്കൗണ്ടിലെ തുക തിരികെ ലഭിക്കുകയുള്ളൂ.

    Also read- Post Office RD | പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 16 ലക്ഷം രൂപ തിരികെ നേടാം; പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതി

    എന്‍പിഎസ്

    എന്‍പിഎസ് ടയര്‍-1 അക്കൗണ്ട് ഉടമകള്‍ക്ക്, നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അക്കൗണ്ട് സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കേണ്ടത് നിര്‍ബന്ധമാണ്. എന്‍പിഎസ് ടയര്‍-1 അക്കൗണ്ടിലേക്ക് മിനിമം സംഭാവന നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും. പ്രവര്‍ത്തനരഹിതമായ എന്‍പിഎസ് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങള്‍ എല്ലാ വര്‍ഷവും മിനിമം സംഭാവനകളോടൊപ്പം 100 രൂപ പിഴ അടയ്ക്കേണ്ടി വരും. എന്‍പിഎസ് അക്കൗണ്ട് സജീവമാക്കുന്നതിന് പോയിന്റ്-ഓഫ്-പ്രസന്‍സ് (POP) നിരക്കുകളും ചേര്‍ക്കും. എന്നാല്‍ ടയര്‍-2 അക്കൗണ്ടുകള്‍ക്ക് മിനിമം സംഭാവനകളൊന്നും നിർബന്ധിതമാക്കിയിട്ടില്ല.

    Also read- Post Office FD | ബാങ്കുകളേക്കാള്‍ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപ പദ്ധതികൾ; വിശദാംശങ്ങൾ

    എസ്എസ്‌വൈ

    സുകന്യ സമൃദ്ധി അക്കൗണ്ട് സജീവമായി നിലനിര്‍ത്തുന്നതിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തിയില്ലെങ്കില്‍ അത് ഡിഫോള്‍ട്ടഡ് അക്കൗണ്ടായി കണക്കാക്കും. എസ്എസ് വൈ അക്കൗണ്ട് തുറന്ന് 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഡിഫോള്‍ട്ടായ അക്കൗണ്ട് ക്രമപ്പെടുത്താവുന്നതാണ്. അക്കൗണ്ട് ക്രമപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ ഓരോ വര്‍ഷത്തിനും 50 രൂപ പിഴ സഹിതം കുറഞ്ഞത് 250 രൂപ നിങ്ങള്‍ അടയ്ക്കേണ്ടതുണ്ട്.
    Published by:Naveen
    First published: