സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (ppf) എന്നിവയുള്‍പ്പെടെ വിവിധ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് (interest rate) 2022 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മാറ്റമില്ലാതെ തുടരും. ഇത് തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ (small savings scheme) പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.
'2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ (2022 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ) വിവിധ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ ആദ്യ പാദത്തില്‍ (2022 ഏപ്രില്‍ 1 മുതല്‍ 2022 ജൂണ്‍ 30 വരെ) നിന്ന് മാറ്റമില്ലാതെ തുടരും,'' ധനകാര്യ മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടത്തില്‍ പറഞ്ഞു.
പിപിഎഫ്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി സ്കീം: പലിശ നിരക്ക്
പിപിഎഫ്, സുകന്യ സമൃദ്ധി, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം എന്നിവയുള്‍പ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കഴിഞ്ഞ പാദത്തിന് സമാനമായി തുടരും. ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം എന്നിവയ്ക്ക് യഥാക്രമം 7.1 ശതമാനം, 7.6 ശതമാനം, 7.4 ശതമാനം എന്നിങ്ങനെ വാര്‍ഷിക പലിശ നിരക്ക് ലഭിക്കും. അതേസമയം, നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് (എന്എസ്സി), കിസാന്‍ വികാസ് പത്ര എന്നിവയുടെ വാര്‍ഷിക പലിശ നിരക്ക് യഥാക്രമം 6.8 ശതമാനവും 6.9 ശതമാനവുമായി തുടരും. മന്ത്ലി ഇൻകം അക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം 6.6 ശതമാനം പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 4 ശതമാനം പലിശ നിരക്ക് നല്‍കുന്നത് തുടരും. 1-3 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് പ്രതിവര്‍ഷം 5.5 ശതമാനം പലിശ നിരക്ക് ലഭിക്കും. അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകളക്ക് പ്രതിവര്‍ഷം 6.7 ശതമാനം പലിശ നിരക്ക് ലഭിക്കും. അഞ്ച് വര്‍ഷത്തെ റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 5.8 ശതമാനം പലിശ ലഭിക്കുന്നത് തുടരും.
നിലവിലെ പലിശ നിരക്കുകൾ അറിയാം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: 7.1%
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്: 6.8%
സുകന്യ സമൃദ്ധി യോജന: 7.6%
കിസാന്‍ വികാസ് പത്ര: 6.9%
സേവിംഗ്സ് ഡെപ്പോസിറ്റ്: 4%
1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്: 5.5%
2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്: 5.5%
3 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്: 5.5%
5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്: 6.7%
5 വര്‍ഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ്: 5.8%
5 വര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം: 7.4%
5 വര്‍ഷത്തെ മന്ത്ലി ഇൻകം അക്കൗണ്ട്: 6.6%
ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
പോസ്റ്റ് ഓഫീസിലെ ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് നിക്ഷേപകന് ഉറപ്പായ വരുമാനം ലഭ്യമാക്കും. പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കും അവ നല്‍കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.