HOME » NEWS » Money » PRAKASH RAJ READS ANITA NAIR S WRITING AUDIO BOOK BY STORYTEL

അനിതാ നായരുടെ എഴുത്ത്; പ്രകാശ് രാജ് വായിക്കുന്നു; ഓഡിയോ ബുക്ക് സ്റ്റോറി ടെലിൽ

പുസ്തകരൂപത്തില്‍ വരും മുമ്പേ എ ഫീല്‍ഡ് ഓഫ് ഫ്‌ളവേഴ്‌സിന്റെ ഓഡിയോ ബുക്

News18 Malayalam | news18-malayalam
Updated: June 15, 2021, 10:31 PM IST
അനിതാ നായരുടെ എഴുത്ത്; പ്രകാശ് രാജ് വായിക്കുന്നു; ഓഡിയോ ബുക്ക് സ്റ്റോറി ടെലിൽ
അനിത നായർ, പ്രകാശ് രാജ്
  • Share this:
കൊച്ചി: ഇംഗ്ലീഷില്‍ എഴുതുന്ന മലയാളി എഴുത്തുകാരിലെ മുന്‍നിരക്കാരിയായ അനിതാ നായരുടെ മറ്റൊരു ഓഡിയോബുക്കു കൂടി സ്‌റ്റോറിടെലില്‍ എത്തുന്നു. പ്രശസ്ത ചലച്ചിത്രതാരവും ഘനഗംഭീര ശബ്ദത്തിനുടമയുമായ പ്രകാശ് രാജാണ് പുസ്തകം പാരായണം ചെയ്തിരിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. സ്റ്റോറിടെല്‍ ഒറിജിനല്‍ ആയാണ് എ ഫീല്‍ഡ് ഓഫ് ഫ്‌ളവേഴസ് എന്ന ഈ പുസ്തകമെത്തുന്നത്. അതായത് പുസ്തകമുള്‍പ്പെടെ മറ്റൊരു രൂപത്തിലും മറ്റെങ്ങും ഇത് ഇപ്പോള്‍ ലഭ്യമാകില്ല. ഹത്രസ് കേസിന്റെ പശ്ചാത്തലത്തില്‍ മഹാഭാരത കഥയുടെ പുനരാഖ്യാനമാണ് എ ഫീല്‍ഡ് ഓഫ് ഫ്‌ളവേഴ്‌സ്.

അനിതാ നായരും പ്രകാശ് രാജും സ്റ്റോറിടെലില്‍ ഇതുവരെ അവതരിപ്പിച്ച കഥകളെല്ലാം സമകാലിക വിഷയങ്ങള്‍ക്കു നേരെ കേള്‍വിക്കാരെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഓരോന്നിലും തങ്ങളുടെ ഉത്തരവാദിത്തം സ്വയം ചോദ്യം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നവയായിരുന്നു. ഇവരാദ്യമായി സ്റ്റോറിടെലില്‍ ഒരുമിച്ച ദി ലിറ്റ്ല്‍ ഡക് ഗേള്‍ എന്ന ഓഡിയോബുക് സ്‌റ്റോറിടെല്‍ ആപ്പിലെ ഏറ്റവുമധികം പേര്‍ കേട്ട ഓഡിയോ പുസ്തകങ്ങളിലൊന്നാണ്. സിഎഎയുടെ പശ്ചാത്തലത്തില്‍ ഒരാളുടെ മതപരമായ സ്വത്വമായിരുന്നു ദി ലിറ്റല്‍ ഡക് ഗേളിന്റെ പ്രതിപാദ്യം.

Also Read- 'വീട്ടിൽ ഉപയോഗിക്കാതിരിക്കുന്ന സ്മാർട്ട് ഫോൺ ഉണ്ടോ?' നടൻ മമ്മൂട്ടി ചോദിക്കുന്നു

വടക്കേ ഇന്ത്യയിലെ വൃന്ദാവനില്‍ ജീവിക്കുന്ന പണക്കാരനായ കര്‍ഷകനും ഗുസ്തി അധ്യാപകനുമായ ബലരാമന്റയും അദ്ദേഹത്തിന്റെ അനുജന്‍ കൃഷ്ണന്റേയും കഥയായാണ് എ ഫീല്‍ഡ് ഓഫ് ഫ്‌ളവേഴ്‌സ് പുനരാഖ്യാനം ചെയ്യപ്പെടുന്നത്. തന്റെ ഭാര്യയായ രേവതിയെ കൃഷിപ്പണികളില്‍ സഹായിക്കാന്‍ ശ്യാമ എന്ന വിദ്യാഭ്യാസമുള്ളവളും ഉത്പതിഷ്ണുവുമായ ഒരു ദളിത് പെണ്‍കുട്ടിയെ ബലരാമന്‍ ജോലിക്കെടുക്കുന്നു. ഈ സമയത്ത് അവിടെ ഗുസ്തി പഠിക്കാന്‍ വരുന്ന ദളിത് പയ്യനായ ഭീമനും ശ്യാമയും പ്രണയത്തിലാവുന്നു.

അതോടെ ശ്യാമയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളാരംഭിക്കുകയാണ്. ബലരാമന്റെ പ്രിയശിഷ്യനും ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളും സമ്പന്നനുമായ ദുരി വീണ്ടും ഗുസ്തി പഠിക്കാനെത്തുന്നത് ദുരിയും ഭീമനും തമ്മിലുള്ള കിടമത്സരത്തിന് കാരണമാകുന്നു. ശ്യാമയുടെ ജീവിതത്തെയാണ് ഇത് ഏറെ ബാധിക്കുന്നത്.

Also Read- Sathyan anniversary | സത്യനും പ്രേം നസീറും അരങ്ങേറ്റം കുറിച്ചത് ഒരേ ചിത്രത്തിൽ; സത്യൻ മാഷിന്റെ ഓർമ്മകൾക്ക് അരനൂറ്റാണ്ട്

ഭാരതീയ പുരാണങ്ങള്‍, വിശേഷിച്ചും ബലരാമന്റെ കഥ, തന്നെ എന്നും ആവേശം കൊള്ളിച്ചിട്ടുണ്ടെന്ന് പുസ്തകത്തെപ്പറ്റി സംസാരിക്കുമ്പോള്‍ അനിതാ നായര്‍ പറഞ്ഞു. 'ബലരാമന്റെ കണ്ണിലൂടെ എ ഫീല്‍ഡ് ഓഫ് ഫ്‌ളവേഴ്‌സ് എഴുതുമ്പോള്‍ മഹാഭാരതം തന്നെയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അപ്പോഴും സമകാലീന സംഭവങ്ങളും കടന്നു വന്നു. അന്നത്തെ ഹസ്തിനപുരമായാലും ഇന്നത്തെ ഹസ്തര്‍ ആയാലും സമൂഹത്തില്‍ കാര്യമായി ഒന്നും മാറിയിട്ടില്ലെന്നതാണ് വാസ്തവം. മുന്‍വിധികളും പുരുഷമേധാവിത്വവും അന്നും ഇന്നും ഒരുപോലെ തന്നെ,' അനിതാ നായര്‍ പറയുന്നു.

സ്‌റ്റോറിടെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2017 നവംബറിലാണ്. നിലവില്‍ 25 വിപണികളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ഇന്ത്യന്‍ വിപിണിയില്‍ 2 ലക്ഷത്തിലേറെ ഓഡിയോ ബുക്കുകളും ഇ-ബുക്കുകളുമുണ്ട്.
Published by: Rajesh V
First published: June 15, 2021, 10:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories