നാടിന്‍റെ വികസനത്തിന് പ്രവാസികളും; കിഫ്ബി ബോണ്ടുകളിലേക്ക് പ്രവാസി ചിട്ടിയിൽനിന്ന് 100 കോടിയുടെ ഫ്ലോട്ട് ഫണ്ട്

പ്രവാസി ചിട്ടിയിൽ 70 രാജ്യങ്ങളിൽ നിന്നായി 47437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13935 പേർ 2500 മുതൽ 100000 വരെ മാസ തവണ ഉള്ള വിവിധ ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: February 18, 2020, 3:07 PM IST
നാടിന്‍റെ വികസനത്തിന് പ്രവാസികളും; കിഫ്ബി ബോണ്ടുകളിലേക്ക് പ്രവാസി ചിട്ടിയിൽനിന്ന് 100 കോടിയുടെ ഫ്ലോട്ട് ഫണ്ട്
News18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രവാസികളുടെ സജീവ പങ്കാളിത്തം. പ്രവാസി ചിട്ടിയിൽ ചേർന്നു കൊണ്ടാണ് പ്രവാസിമലയാളികൾ, ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിന് കൈത്താങ്ങാകുന്നത്. കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് ഇപ്പോൾ 100 കോടി കവിഞ്ഞിരിക്കുന്നു. പ്രവാസി ചിട്ടിയിൽ ഇപ്പോൾ ഇന്ത്യ അടക്കം ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽ നിന്നായി 47437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13935 പേർ 2500 മുതൽ 100000 വരെ മാസ തവണ ഉള്ള വിവിധ ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേൺ ഓവർ പ്രതീക്ഷിക്കുന്നു.

പ്രവാസി ചിട്ടിയിൽ അംഗമാകാനും വിശദാംശങ്ങൾ അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി ഡിവിഡന്‍റ് പദ്ധതിക്കും വൻ സ്വീകരണം

മികച്ച ലാഭവിഹിതം ഉറപ്പുനൽകുന്ന പ്രവാസി ഡിവിഡന്‍റ് പദ്ധതിക്കും പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യതയുണ്ട്. 2019 ഡിസംബർ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. ഇതുവരെ 1500ഓളം പ്രവാസികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 15-2-2020 വരെയുള്ള കണക്ക് പ്രകാരം 140ൽ ഏറെ നിക്ഷേപകരിൽനിന്നായി 25.35 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.

മൂന്ന് ലക്ഷം മുതൽ 51 ലക്ഷം വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പടെ 10 ശതമാനം ഡിവിഡന്‍റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. സംസ്ഥാന സർക്കാർ കിഫ് ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗപ്പെടുത്തുന്നു. ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാല ഓഫറാണ്. ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാം. അതു കൊണ്ട് ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് പ്രവാസികളോട് അധികൃതർ അഭ്യർഥിക്കുന്നത്.

പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ അറിയാം
First published: February 18, 2020, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading