• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | പെട്രോളിനും ഡീസലിനും ഇന്നും വില കൂടി; പുതിയ നിരക്കുകൾ ഇതാ

Fuel price | പെട്രോളിനും ഡീസലിനും ഇന്നും വില കൂടി; പുതിയ നിരക്കുകൾ ഇതാ

Price for petrol and diesel increased on March 27 2022 | അഞ്ച് തവണയായി ലിറ്ററിന് നാല് രൂപയോളം ഉയർന്നു

News 18

News 18

  • Share this:
    സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ കഴിഞ്ഞ ആറ് ദിവസത്തിനിടെ അഞ്ചാം തവണയും ഇന്ധനവില വർദ്ധിപ്പിച്ചു (fuel price increased). ഇത് പെട്രോളിനും ഡീസലിനും യഥാക്രമം 50 പൈസയും 55 പൈസയും കൂട്ടി. ഇന്ധനവിലയിലെ ഏറ്റവും പുതിയ പ്രതിദിന പരിഷ്കരണം ഒരാഴ്ചയ്ക്കുള്ളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 3.70-3.75 രൂപ കൂട്ടി.

    ഡൽഹിയിൽ പെട്രോളിന് ഇപ്പോൾ ലിറ്ററിന് 99.11 രൂപയും ഡീസൽ വില ലിറ്ററിന് 89.87 രൂപയിൽ നിന്ന് 90.42 രൂപയായി ഉയരുകയും ചെയ്തതായി ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു.

    പെട്രോൾ, ഡീസൽ നിരക്ക് പ്രാദേശിക നികുതിയുടെ നിലയെ ആശ്രയിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 113.88 രൂപയും ഡീസലിന് 98.13 രൂപയുമായി.

    നിരക്ക് പുതുക്കിയതോടെ ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 104.90 രൂപയായും ഡീസൽ ലിറ്ററിന് 95.00 രൂപയായും ഉയർന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 108.53 രൂപയും ഡീസലിന് 93.57 രൂപയുമാണ്.

    മുൻപ് നാല് തവണ, ഇന്ധന വില ലിറ്ററിന് 80 പൈസ വർധിപ്പിച്ചിരുന്നു. 2017 ജൂണിൽ ആരംഭിച്ച പ്രതിദിന വില പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വർധനയാണിത്.

    ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോളിംഗും നടന്ന കാലയളവിൽ നാലര മാസത്തിലേറെയായി വില ഒരേ നിലയിൽ തുടർന്നു.

    അതേ കാലയളവിൽ, ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഏകദേശം 30 ഡോളർ വർദ്ധിച്ചു.

    അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാരന്റെ ഭാരം വർധിപ്പിച്ചെന്ന് പറഞ്ഞ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വിലക്കയറ്റത്തിൽ സർക്കാരിനെ വിമർശിച്ചു.

    പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിപ്പിച്ച് ബിജെപി സർക്കാർ ലാഭം കൊയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ മോദി സർക്കാർ എട്ട് വർഷത്തിനുള്ളിൽ 26 ലക്ഷം കോടി രൂപ സമ്പാദിച്ചതായി കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

    "ഇന്ത്യയിലെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയും തോൽപ്പിക്കുകയും ചെയ്തു," സുർജേവാല ആരോപിച്ചു.

    എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ 85 ശതമാനം ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ചില്ലറ വിൽപ്പന നിരക്കുകൾ ആഗോള മാറ്റങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്നു.

    Summary: Price for petrol and diesel was hiked for the fifth time in six consecutive days. Fuel price remained static for 137 days following Assembly polls in five states -- Uttar Pradesh, Punjab, Uttarakhand, Goa and Manipur. An sudden increase was expected soon after declaration of results, but it took a few more days to spike rates
    Published by:user_57
    First published: