• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel prices | ജാർഖണ്ഡിൽ പെട്രോൾ ലിറ്ററിന് 25 രൂപ കുറഞ്ഞു; ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

Fuel prices | ജാർഖണ്ഡിൽ പെട്രോൾ ലിറ്ററിന് 25 രൂപ കുറഞ്ഞു; ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

Price for petrol and diesel on December 30 | ഇന്നത്തെ ഇന്ധനവില വിവരം

News 18

News 18

  • Share this:
    ഡിസംബർ 30 ന് രാജ്യത്തെ പെട്രോൾ വില (Petrol Price) ഏകദേശം രണ്ടു മാസത്തോളമായി മാറ്റമില്ലാതെ തുടരുന്നു. ജാർഖണ്ഡ് സർക്കാർ ഒരു ദിവസം മുമ്പ് ഇരുചക്ര വാഹനങ്ങൾക്ക് പെട്രോളിൽ വൻതോതിൽ നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ വിലകൾ അടുത്ത വർഷം ജനുവരി 26 മുതൽ നടപ്പാക്കും. 10 ലിറ്റർ പെട്രോളിന് മാസാമാസം ഇളവ് നൽകും എന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

    കഴിഞ്ഞ മാസം ആദ്യം പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്ന നാളുകളിൽ അവയുടെ നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 5 രൂപ കുറച്ചപ്പോൾ ഡീസൽ വില ലിറ്ററിന് 10 രൂപ കുറച്ചു.

    ഡൽഹിയിൽ പെട്രോൾ വില 95.41 രൂപയിൽ വിൽക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ഡീസൽ വില 86.67 രൂപയിൽ മാറ്റമില്ലാതെ തുടരുകയാണ്.

    ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്.

    മൂല്യവർധിത നികുതി കാരണം എല്ലാ സംസ്ഥാനങ്ങളിലും വിലകൾ വ്യത്യാസപ്പെടുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയിൽ വിൽക്കുമ്പോൾ, ഒരു ലിറ്റർ ഡീസലിന് 89.79 രൂപ നൽകണം. അതേസമയം, ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും 91.43 രൂപയുമാണ്.

    അഹമ്മദാബാദിൽ പെട്രോൾ വില ലിറ്ററിന് 95.13 രൂപയാണ്. ഹൈദരാബാദിൽ പെട്രോളിന് 108.20 രൂപയും ഡീസലിന് 94.62 രൂപയുമാണ്.

    വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ, എല്ലാ ദിവസവും രാവിലെ 6 മണി മുതൽ ഇന്ധന നിരക്കിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് പ്രാബല്യത്തിൽ വരും.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 94.58 രൂപ
    ഡീസൽ - ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ

    Summary: Petrol, Diesel prices in the country remain unchanged for about two months
    Published by:user_57
    First published: