• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

Fuel price | പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇന്ധനവിലക്കയറ്റമില്ലാത്ത ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്

Petrol Diesel Price

Petrol Diesel Price

  • Share this:
    2022 ഫെബ്രുവരി 7, തിങ്കളാഴ്ച പ്രധാന ഇന്ത്യൻ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വിലകളിൽ (petrol, diesel prices) മാറ്റമില്ല. 2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇന്ധനവിലക്കയറ്റമില്ലാത്ത ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്.

    തെരഞ്ഞെടുപ്പിന് മുമ്പ് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ നിലനിർത്തിയിരുന്നുവെങ്കിലും ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 86 ദിവസത്തെ ഇടവേളയാണ് ദിവസേനയുള്ള ഇന്ധനവില പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയത്.

    ഇന്ത്യയിൽ, പെട്രോൾ, ഡീസൽ വിലകൾ ഇന്ധനത്തിന്റെ ഡിമാൻഡ്, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം, റിഫൈനറികളുടെ ഉപഭോഗ അനുപാതം എന്നിവ പോലുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതുകൂടാതെ, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ എന്നിവ കാരണം ഇന്ധന നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

    ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 109.98 രൂപയും ലിറ്ററിന് 94.14 രൂപയുമാണ്.

    കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഒരു ലിറ്റർ ഡീസൽ വില 89.97 രൂപയുമാണ്. നവംബർ 4 ലെ ഇടിവ് ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും ലിറ്ററിന് 91.43 രൂപയുമാക്കി.

    മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ തുടങ്ങിയ പ്രാദേശിക നികുതികളെ ആശ്രയിച്ച്, പെട്രോളിന്റെയും ഡീസലിന്റെയും വില സംസ്ഥാനങ്ങൾ തോറും നഗരങ്ങളിലും വ്യത്യാസപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്, തൊട്ടുപിന്നാലെ മഹാരാഷ്ട്രയും മധ്യപ്രദേശുമുണ്ട്.

    ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസും (NDA) സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:user_57
    First published: