HOME » NEWS » Money » PRICE HIKE FOR PETROL AND DIESEL CONTINUES

Petrol Diesel Price | ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു

കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പനികൾ നിർത്തിവെച്ചിരുന്നു

News18 Malayalam | news18-malayalam
Updated: May 12, 2021, 8:35 AM IST
Petrol Diesel Price | ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു
petrol diesel price
  • Share this:
രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവില വർധിച്ച് വരികയാണ്. കോവിഡ് പ്രതിസന്ധിയിൽ പെട്ട് ജനങ്ങൾ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോൾ-ഡീസൽ വിലയും ദിനംതോറും കൂടുന്നത്. ഇന്ന് പെട്രോൾ വില ലിറ്ററിന് 25 പൈസയാണ് വർധിച്ചത്. ഡീസലിന് 26 പൈസയും കൂടിയിട്ടുണ്ട്.

കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പനികൾ നിർത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും മാറ്റമുണ്ടായി തുടങ്ങിയത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന ശേഷം ഇത് ഏഴാം തവണയാണ് ഇന്ധനവില വർധനവ് രേഖപ്പെടുത്തുന്നത്.

തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നിരിക്കുകയാണ്. ലിറ്ററിന് 94.10 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.78 രൂപയും.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ-ഡീസൽ വില (ലിറ്ററിന്)

ആലപ്പുഴ - 92.66 / 87.47
എറണാകുളം- 92.30 / 87.20
ഇടുക്കി - 93.49/ 88.32
കണ്ണൂർ-  92.65 /  87.56
കാസർഗോഡ് - 93.44/  88.30
കൊല്ലം - 93.58/ 88.41
കോട്ടയം- 92.77/ 87.64
കോഴിക്കോട്- 92.81 /  87.70
മലപ്പുറം-  92.82 / 87.71
പാലക്കാട്- 93.10 / 87.96
പത്തനംതിട്ട-  92.90/  87.77
തൃശ്ശൂർ- 92.59/ 87.48
തിരുവനന്തപുരം- 94.10/ 88.90
വയനാട് - 93.42 / 88.28

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.
Published by: Asha Sulfiker
First published: May 12, 2021, 8:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories