തിരുവനന്തപുരം: പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍ പ്രബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് 928 ഉല്പന്നങ്ങളുടെ വില കൂടും. 12%, 18%, 28% നിരക്കില്‍ ജി.എസ്.ടിയുള്ള ഉല്പന്നങ്ങള്ക്കാണ് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കു കാല് ശതമാനമാണു സെസ്. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റുകളെ സെസില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഏതായാലും സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജിഎസ്ടി ഇല്ലാത്തതും 5% ജിഎസ്ടി ഉള്‍പ്പെടുന്നതുമായ ഉല്പന്നങ്ങള്ക്കും പ്രളയ സെസില്ല. സെസ് നിലവില്‍ വരുന്നതോടെ കേരളത്തില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങലുടെ എം.ആര്.പിയില്‍ വ്യത്യാസം വരുത്താനാണ് സാധ്യത.
വില കൂടുന്നവ
സിമന്റ്, പെയിന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വയറിങ് കേബിള്‍, പൈപ്പ്, മെത്ത, വ്യായാമ ഉപകരണങ്ങള്‍, പാന്‍മസാല, 1,000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങള്‍, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, ലോട്ടറി, ഹോട്ടല്‍ മുറി വാടക, സിനിമാ ടിക്കറ്റ്, ഫോണ്‍ ബില്‍, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ചെരിപ്പ്, നോട്ട്ബുക്ക്, മഴക്കോട്ട്, ഷേവിങ് ക്രീം, ബാഗ്, പെര്‍ഫ്യൂം, എയര്‍ ഫ്രഷ്നര്‍, ഷാംപൂ, സിഗരറ്റ്, പ്രഷര്‍ കുക്കര്‍, വെണ്ണ, നെയ്യ്, ശീതളപാനീയങ്ങള്‍, ശീതീകരിച്ച ഇറച്ചി, ദോശ - ഇഡ്ഡലി മാവ്, കേക്ക്, ഐസ്ക്രീം, ചോക്കലേറ്റ്, മിനറല്‍ വാട്ടര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, സോസ്, സിസി ടിവി, കംപ്യൂട്ടര്‍, വാച്ച്, ക്ലോക്ക്, കാര്‍, മോട്ടര്‍ സൈക്കിള്‍, ഫാന്‍, എല്‍ഇഡി ബള്‍ബ്, ബാത്റൂം ഉപകരണങ്ങള്‍, മൈക്ക, കണ്ണട, വാഷിങ് മെഷീന്, ഡിഷ്വാഷര്, ഗ്രൈന്‍ഡര്‍, ടിവി, എസി, മിക്സി, സ്വിച്ച്, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്, ടയര്‍, എയര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, കുട, സ്പൂണ്‍, സ്റ്റീല്‍ പാത്രങ്ങള്‍, മരുന്നുകള്‍, ജാം, ബിസ്കറ്റ്, കോണ്‍ഫ്ലേക്സ്, പല്‍പ്പൊടി, ക്യാമറ തുടങ്ങിയവ.
വില കൂടാത്തവ
മദ്യം, ഭൂമി രജിസ്ട്രേഷന്, പെട്രോള്‍, അരി, പാല്, പഞ്ചസാര, ശര്‍ക്കര, ഇറച്ചി, മത്സ്യം, മുട്ട, തൈര്, പച്ചക്കറി, പഴങ്ങള്‍, ബ്രെഡ്, ഉപ്പ്, സാനിറ്ററി നാപ്കിന്, ഊന്നുവടി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍, ദിനപത്രം, ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ ടിക്കറ്റ്, ബസ് ടിക്കറ്റ്, 1000 രൂപയ്ക്കു താഴെയുള്ള തുണിത്തരങ്ങള്‍, മണ്ണെണ്ണ, കശുവണ്ടി, ഇന്‍സുലിന്‍, ബ്രാന്‍ഡഡ് ഭക്ഷണം, ചപ്പാത്തി, റൊട്ടി, തുടങ്ങിയവ.
സെസ് കണക്കാക്കുന്നത് ഇങ്ങനെ
സെസ്
100 രൂപ (ഉല്പന്ന വില )- 1 രൂപ (സെസ്)
500 രൂപ- 5 രൂപ
1,000 രൂപ -10 രൂപ
5,000 രൂപ -50 രൂപ
10,000 രൂപ -100 രൂപ
50,000 രൂപ- 500 രൂപ
1 ലക്ഷം രൂപ -1,000 രൂപ
5 ലക്ഷം രൂപ- 5,000 രൂപ
10 ലക്ഷം രൂപ -10,000 രൂപ
20 ലക്ഷം രൂപ -20,000 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.