കൊച്ചി: സംസ്ഥാനത്ത് ചിങ്ങം പിറന്നത് വീട്ടമ്മമാരെ വിഷമിപ്പിക്കുന്ന വാർത്തയോടെ. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. നിലവിൽ 841.50 രൂപയാണ് വില. ഇന്നു മുതൽ ഇത് 866.50 രൂപയാകും.
ജൂലൈ ഒന്നിന് ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപ വർധിപ്പിച്ചിരുന്നു. അന്ന് തന്നെ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി. എൽപിജി സിലിണ്ടറുകളുടെ വില എല്ലാമാസവും ഒന്നാം തീയതി തിരുമാനിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
ആശ്വാസം, പെട്രോൾ- ഡീസൽ വിലയിൽ 31 ദിവസവും മാറ്റമില്ല
രാജ്യത്ത് തുടർച്ചയായ 31ാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. മെയ് 4 നുശേഷം ഇത്രയും അധികം നാൾ വിലയിൽ മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യാണ്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങളിലെത്തിക്കാൻ എണ്ണ കമ്പനികൾ തയാറാകാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിലാണ്.
ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയാണ്. ഡീസൽ വില ലിറ്ററിന് 89.87 രൂപയും. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 107.83 രൂപയാണ്. ഡീസൽ വില ലിറ്ററിന് 97.45 രൂപയാണ്. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 102.08, 93.02 എന്നിങ്ങനെയാണ്. പെട്രോളിന്റെ നികുതിയിൽ 3 രൂപ കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിൽ ഇന്ധനവില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 99.47 രൂപയും ഡീസലിന് 94.39 രൂപയുമാണ് ചെന്നൈയിലെ വില.
രാജ്യത്ത് ജൂലൈ 17 മുതൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 19 ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബിഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു. ഇതിൽ തമിഴ്നാട്ടിൽ നികുതി കുറച്ചതോടെ പെട്രോൾ വില നൂറില്‍ താഴെയായി.
കേരളത്തിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെആലപ്പുഴ- 102.72 രൂപ
എറണാകുളം- 102.04 രൂപ
ഇടുക്കി- 103.33 രൂപ
കണ്ണൂർ- 102.48 രൂപ
കാസർകോട്- 102.75 രൂപ
കൊല്ലം- 103.20 രൂപ
കോട്ടയം- 102.29 രൂപ
കോഴിക്കോട്- 102.29 രൂപ
മലപ്പുറം- 102.38 രൂപ
പാലക്കാട്- 102.72 രൂപ
പത്തനംതിട്ട- 103.01 രൂപ
തൃശൂർ- 102.37 രൂപ
തിരുവനന്തപുരം- 103.55 രൂപ
വയനാട്- 103.27 രൂപ
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലഡൽഹി - പെട്രോൾ 101.84 രൂപയും ഡീസൽ ലിറ്ററിന് 89.87 രൂപയും
മുംബൈ - പെട്രോൾ 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയും
ചെന്നൈ - പെട്രോൾ 99.47 രൂപയും ഡീസൽ ലിറ്ററിന് 94.39 രൂപയും
കൊൽക്കത്ത - പെട്രോൾ 102.08 രൂപയും ഡീസൽ ലിറ്ററിന് 93.02 രൂപയും
ചണ്ഡീഗഡ് - പെട്രോൾ ലിറ്ററിന് 97.93 രൂപയും ഡീസലിന് 89.50 രൂപയും
റാഞ്ചി - പെട്രോൾ 96.68 രൂപയും ഡീസൽ ലിറ്ററിന് 94.84 രൂപയും
ലക്നൗ - പെട്രോൾ 98.92 രൂപയും ഡീസൽ ലിറ്ററിന് 90.26 രൂപയും
പട്ന - പെട്രോൾ 104.25 രൂപയും ഡീസൽ ലിറ്ററിന് 95.57 രൂപയും
ഭോപ്പാൽ - പെട്രോളിന് 110.20 രൂപയും ഡീസലിന് 98.67 രൂപയും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.