• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിത്യോപയോഗ സാധനങ്ങള്‍ക്കു വില കൂടും

news18
Updated: May 29, 2018, 5:37 PM IST
നിത്യോപയോഗ സാധനങ്ങള്‍ക്കു വില കൂടും
news18
Updated: May 29, 2018, 5:37 PM IST
ന്യൂഡൽഹി: റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവിലയ്ക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുമെന്ന മുന്നറിയിപ്പുമായി കമ്പനികൾ. പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, സോപ്പ്, സോപ്പു പൊടി, ഭക്ഷ്യ എണ്ണ , പലവ്യഞ്ജനം തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങളുടെ വില നാല് മുതൽ എട്ട് ശതമാനം വരെ വർധിക്കുമെന്നാണ് മുന്നറിയിപ്പ്.

നിത്യോപയോഗ സാധനങ്ങളായതിനാൽ വില കൂടിയാലും ഡിമാൻറിൽ മാറ്റമുണ്ടാകില്ലെന്ന് കമ്പനികൾ കണക്കുകൂട്ടുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് കൂടി വില വർധിച്ചാൽ പണപ്പെരുപ്പത്തിലേക്ക് നയിക്കും.

നവംബറിൽ 178 ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയപ്പോൾ സോപ്പുത്പ്പന്നങ്ങൾ, ഭക്ഷ്യ എണ്ണ തുടങ്ങിയ സാധനങ്ങൾക്ക് വില കുറഞ്ഞിരുന്നു. 10 മുതൽ 20 ശതമാനം വരെ വിലക്കുറവാണ് ഉണ്ടായത്. ഇത് പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചിരുന്നു.
Loading...

കഴിഞ്ഞ ഒരു വർഷത്തിനിടെ അസംസ്കൃത എണ്ണയുടെ വില 50 ശതമാനമാണ് വർധിച്ചത്. ബാരലിന് 80 ഡോളർ വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വില കുറഞ്ഞ് 75ലെത്തിയത്. ക്രൂഡ് ഓയിൽ വില വർധനയെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിലാണ്.
First published: May 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍