• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | പ്രധാന നഗരങ്ങളിലെ പെട്രോൾ വില; ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

Fuel price | പ്രധാന നഗരങ്ങളിലെ പെട്രോൾ വില; ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

petrol diesel price

petrol diesel price

  • Share this:
    പെട്രോൾ, ഡീസൽ വില (Petrol, Diesel prices) ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുന്നു. 2021 നവംബർ മാസത്തിൽ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിൽ പിന്നെ കേരളത്തിലെ ഇന്ധനവില മാറിയിട്ടില്ല.

    ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

    പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും പെട്രോൾ വിലയിൽ ഏറ്റവും വലിയ കുറവ് പ്രഖ്യാപിച്ചത് ഇതിനു പിന്നാലെയാണ്. എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെയും ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പങ്കിട്ട വില പട്ടിക സൂചിപ്പിക്കുന്നു.

    സംസ്ഥാനത്ത് പെട്രോളിന് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് വാറ്റ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞതോടെ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തി. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.

    ഡൽഹിയിൽ, ഇന്ധനത്തിന് മറ്റ് മെട്രോകളേക്കാൾ താരതമ്യേന വില കുറവാണ്. ഇവിടെ പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചു.

    മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, പെട്രോളിന്റെ വാറ്റ് നിലവിലെ 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.

    മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില വ്യത്യാസപ്പെടുന്നു.

    ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയും ഡീസൽ വില ലിറ്ററിന് 86.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്.

    ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.



    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:user_57
    First published: