നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ജെറ്റ് ഫ്യൂവൽ വില വർധിച്ചു; പെട്രോൾ, ഡീസൽ വില വർധന ഉടനെന്ന് റിപ്പോർട്ട്

  Petrol Diesel Price| ജെറ്റ് ഫ്യൂവൽ വില വർധിച്ചു; പെട്രോൾ, ഡീസൽ വില വർധന ഉടനെന്ന് റിപ്പോർട്ട്

  രാജ്യത്ത് കഴിഞ്ഞ ദിവസം ജെറ്റ്​ ഫ്യൂവൽ വിലയിൽ വൻ കുതിപ്പ്​ രേഖ​പ്പെടുത്തിയിരുന്നു. 6.7 ശതമാനമാണ്​ ജെറ്റ്​ ഫ്യൂവലിന്റെ വില വർധിച്ചത്​. ഇതേ തുടർന്ന് പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിനെട്ടാം ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും അവസാനമായി ഇന്ധനവിലയിൽ മാറ്റം വന്നത് ഏപ്രിൽ 15നായിരുന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്. രാജ്യത്ത് കഴിഞ്ഞ ദിവസം ജെറ്റ്​ ഫ്യൂവൽ വിലയിൽ വൻ കുതിപ്പ്​ രേഖ​പ്പെടുത്തിയിരുന്നു. 6.7 ശതമാനമാണ്​ ജെറ്റ്​ ഫ്യൂവലിന്റെ വില വർധിച്ചത്​. ഇതേ തുടർന്ന് പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചശേഷം ഇന്ധനവില വർധന നിലച്ചിരുന്നു.

   കഴിഞ്ഞ മാസം രണ്ട് പ്രാവശ്യം പെട്രോൾ, ഡീസൽ വില കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് വില 3 ശതമാനവും ഏപ്രിൽ 16 ന് ഒരു ശതമാനവും കുറഞ്ഞു. എന്നാൽ വില വർധനവ്​ ഉടനുണ്ടാകുമെന്നാണ്​ എണ്ണക്കമ്പനി അധികൃതർ നൽകുന്ന സൂചന. ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തി​ന്റെ (എടിഎഫ്) വില കിലോ ലിറ്ററിന്​ 3885 രൂപയാണ്​. പ്രാദേശിക നികുതികൾ അനുസരിച്ച് നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും. 6.7 ശതമാനമാണ് വർധന.

   രാജ്യത്ത്​ വർധിച്ചുവരുന്ന കോവിഡ് കേസുകൾ ഇന്ധന ആവശ്യകത കുറച്ചിട്ടുണ്ട്​. എന്നാൽ അമേരിക്കയിലെ ഡിമാൻഡ് വർധിച്ചതും ഡോളറി​ന്റെ ദുർബലതയും കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയാണ്. 'കഴിഞ്ഞ 4 ദിവസമായി (ഏപ്രിൽ 27 മുതൽ) വില തുടർച്ചയായി വർധിക്കുകയാണ്. ദുബായ് ക്രൂഡ് ഓയിൽ വില ബാരലിന് 2.91 യുഎസ് ഡോളർ ഉയർന്നു'-ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് വെസ്റ്റ് ഇന്റർമീഡിയറ്റ് ക്രൂഡിന് ബാരലിന് 63.94 ഡോളറിനാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരലിന് 67.12 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്.

   Also Read- Gold Price Today| സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

   ഡൽഹിയിൽ പെട്രോളിന് ഇപ്പോൾ 90.40 രൂപയാണ്​ വില. ഒരു ലിറ്റർ ഡീസലിന് 80.73 രൂപയും നൽകണം. മാർച്ച് 24 ന് ശേഷം നാല്​ തവണയായി പെട്രോൾ വില 67 പൈസയും ഡീസലിന് 74 പൈസയും കുറച്ചിട്ടുണ്ട്​. കഴിഞ്ഞ മാർച്ചിൽ സർക്കാർ എക്സൈസ് തീരുവ ഉയർത്തിയതിനുശേഷം പെട്രോളി​ന്റെ വിലയിൽ 21.58 രൂപയും ഡീസലി​ന്റെ വില 19.18 രൂപയും ഉയർന്നു. ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വില പരിശോധിച്ചാൽ ഡീസലി​ന്റെ 54 ശതമാനവും പെട്രോളി​ന്റെ 60 ശതമാനവും കേന്ദ്ര സംസ്ഥാന നികുതിയാണ്​. പെട്രോളിന്​ ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്.

   English Summary: Prices of Petrol and Diesel have now remained the same for eighteen consecutive days. Jet fuel price on Saturday was hiked by steep 6.7 per cent, reversing price cuts of last month, while an increase in petrol and diesel prices may be on the anvil as international prices firmed up. Aviation turbine fuel (ATF) price was increased by Rs 3,885 per kilolitre (kl), or 6.7 per cent, to Rs 61,690.28 per kl in the national capital, according to a price notification of state-owned fuel retailers.
   Published by:Rajesh V
   First published:
   )}