• HOME
  • »
  • NEWS
  • »
  • money
  • »
  • PRICES OF PETROL AND DIESEL HAVE REMAINED UNCHANGED FOR FIFTEEN CONSECUTIVE DAYS

Petrol Diesel Price| പതിനഞ്ചാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ വില അറിയാം

പെട്രോളിന്‍റെ ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്

petrol diesel price

petrol diesel price

  • Share this:
    Petrol Diesel Price Today | രാജ്യത്തെ പെട്രോൾ - ഡീസൽ വിലയിൽ തുടർച്ചയായ പതിനഞ്ചാം ദിവസവും മാറ്റമില്ല. ഏപ്രിൽ 15നാണ് പെട്രോൾ ഡീസൽ വിലയിൽ അവസാനമായി മാറ്റമുണ്ടായത്. ഏപ്രിൽ 15ന് ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയും കുറച്ചിരുന്നു. ഡൽഹിയിൽ പെട്രോളിന്റെ ഇന്നത്തെ വില മാറ്റമില്ലാതെ ലിറ്ററിന് 90.40 രൂപയും ഡീസൽ 80.73 രൂപയ്ക്കും ലഭ്യമാണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 96.83 രൂപയും ഡീസലിന് വില 87.81 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ പറയുന്നു. മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് ഇന്ധന വില ഏറ്റവും ഉയർന്നുനിൽക്കുന്നത്.

    ചരക്ക് നിരക്കിനൊപ്പം കേന്ദ്ര, സംസ്ഥാന സർക്കാരുകളും നികുതി ചുമത്തുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കുന്നതോടെ രാജ്യത്തെ ഇന്ധന വിലയിൽ വർധനയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 27നു ശേഷം ഇന്ധന വില രാജ്യത്ത് വർധിച്ചിട്ടില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ കുറയ്ക്കുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 3 രൂപയും ഡീസൽ ലീറ്ററിന് 2 രൂപയും നഷ്ടമുണ്ടാകുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലെതിനെക്കാൾ വർധനയുണ്ടായിട്ടും ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നില്ല. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു വില മാറ്റമില്ലാതെ തുടർന്നത്.

    Also Read- ഇറ്റലിയിൽ വീട് വേണോ? വെറും ഒരു യൂറോയ്ക്ക് വീട് വാങ്ങാം!

    പെട്രോളിന്‍റെ ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്. അന്താരാഷ്ട്ര ക്രൂഡ് വിലകൾക്കും വിദേശനാണ്യ നിരക്കും അനുസരിച്ച് വാഹന ഇന്ധന വിലകൾ ദിവസേന പരിഷ്കരിക്കും. ആഗോള വിപണിയിൽ എണ്ണ വില വെള്ളിയാഴ്ച ഇടിഞ്ഞു. സാമ്പത്തിക വീണ്ടെടുക്കലും വേനൽക്കാല ഇന്ധന ആവശ്യകത കൂടിയതും കോവിഡ് -19 പകർച്ചവ്യാധി തടയുന്നതിനായി ഇന്ത്യയിലെയും ബ്രസീലിലെയും വ്യാപകമായ ലോക്ക്ഡൌണുകളുടെ ആശങ്കയെ മറികടക്കുകയും ചെയ്തതിനാൽ ആറ് ആഴ്ചയ്ക്കുള്ളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് എണ്ണവില കുറഞ്ഞത്.

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില (പെട്രോൾ / ഡീസൽ വില ലിറ്ററിന്)

    ശ്രീ ഗംഗാനഗർ - 100.89/ 92.99
    അനുപ്പൂർ - 100.79/ 91.18
    ന്യൂഡൽഹി- 90.40/ 80.73
    മുംബൈ- 96.83/ 87.81
    കൊൽക്കത്ത- 90.62/ 83.61
    ചെന്നൈ- 92.43/ 85.75
    ബെംഗളൂരു- 93.43/ 85.60
    ഹൈദരാബാദ് - 93.99/ 88.05
    പട്ന- 92.74/ 85.97
    ജയ്പൂർ- 96.77/ 89.20
    ലഖ്‌നൗ- 88.72/ 81.13
    തിരുവനന്തപുരം- 92.28/ 86.75

    അതേസമയം, ഇന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന് ബാരലിന് 63.98 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 67.35 ഡോളറിനും വ്യാപാരം നടക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

    English Summary: Prices of Petrol and Diesel have remained unchanged for Fifteen consecutive days now. Fuel prices were last cut on April 15 after having remained unchanged for fifteen days straight. Today, the Petrol price in Delhi is Rs 90.40 per litre, while Diesel prices were at Rs 80.73 per litre.Mumbai’s petrol cost is the highest across major cities today at Rs 96.83 per litre while Diesel in the country’s financial capital costs Rs 87.81 per litre. Crude oil prices gained on Thursday morning. US WTI crude futures for June traded at $63.98 per barrel, while Brent crude futures were up at $67.35 per barrel, according to Reuters.
    Published by:Anuraj GR
    First published:
    )}