• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Petrol Diesel Price| തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

മെയ് 21 ന് സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ യഥാക്രമം 8 രൂപയും 6 രൂപയും കുറച്ചിരുന്നു

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
    ന്യൂഡൽഹി: തുടർച്ചയായ ഒമ്പതാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും (Petrol Diesel Price) വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന്റെ വില 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് നിലവിൽ 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഡാറ്റ കാണിക്കുന്നു. ചെന്നൈയിൽ പെട്രോളിന് 102.63 രൂപയും ഡീസലിന് 94.24 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസൽ 92.76 രൂപയുമാണ്.

    പെട്രോളിന്റെയും ഡീസലിന്റെയും അമിത വില കണക്കിലെടുത്ത് കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറയ്ക്കാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഗണ്യമായ കുറവുണ്ടായി. മെയ് 21 ന് സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ യഥാക്രമം 8 രൂപയും 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചു. ഈ നീക്കം പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറച്ചു. തുടർന്ന്, കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകാനുള്ള സീതാരാമന്റെ ആഹ്വാനത്തെത്തുടർന്ന് മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു.

    Also Read- Vishu Bumper |10 കോടി കിട്ടിയ ഭാഗ്യവാന്മാരെ കണ്ടെത്തി; വിഷു ബമ്പർ ഡോക്ടര്‍ക്കും ബന്ധുവിനും

    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ, കഴിഞ്ഞ 15 ദിവസങ്ങളിലെ അന്താരാഷ്ട്ര വിപണിയിലെ ഇന്ധനത്തിന്റെ ശരാശരി വിലയും വിദേശ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് സാധാരണയായി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് പ്രതിദിനം പരിഷ്കരിക്കുന്നത്. .

    തിങ്കളാഴ്ച്ച എണ്ണവില ബാരലിന് 121 ഡോളറിന് മുകളിലെത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2.24 ഡോളർ (1.9 ശതമാനം) ഉയർന്ന് ബാരലിന് 121.67 ഡോളറായി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) വില ബാരലിന് 1.99 ഡോളർ (1.7 ശതമാനം) ഉയർന്ന് 117.06 ഡോളറിലെത്തി.

    English Summary: The prices of petrol and diesel remained unchanged for the ninth day in a row on Tuesday, May 31, 2022. The price of petrol in Delhi stands at Rs 96.72 per litre while that of diesel is at Rs 89.62. In Mumbai, petrol currently costs Rs 111.35, while diesel is retailing at Rs 97.28, data available on Indian Oil Corporation’s website showed. Petrol now costs Rs 102.63 in Chennai, while diesel price stands at Rs 94.24. In Kolkata, petrol is retailed at Rs 106.03 and diesel is sold at Rs 92.76.
    Published by:Rajesh V
    First published: