HOME » NEWS » Money » PRICES OF PETROL AND DIESEL REMAINED UNCHANGED ON JUNE 2

Petrol Diesel Price| ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഒരു മാസത്തിനിടെ വില വർധിച്ചത് 17 തവണ

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 96.53 രൂപയും ഡീസലിന് 91.80 രൂപയുമാണ്.

News18 Malayalam | news18-malayalam
Updated: June 2, 2021, 11:04 AM IST
Petrol Diesel Price| ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഒരു മാസത്തിനിടെ വില വർധിച്ചത് 17 തവണ
petrol diesel price
  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. മെയ് 4 മുതൽ ഇന്നലെ വരെ 17 തവണയാണ് എണ്ണ കമ്പനികൾ ഇന്ധന വില വർധിപ്പിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റ് അനുസരിച്ച് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 94.49 രൂപയും ഡീസലിന് 85.38 രൂപയുമാണ്. മെയ് 29ന് പെട്രോൾ വില നൂറു കടന്ന മുംബൈയിൽ ഇന്ന് 100.72 രൂപയാണ്. ഡീസലിന് 92.69 രൂപയും.

മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു. വാറ്റ് നികുതിയും ചരക്ക് കൂലിയും അനുസരിച്ച് രാജ്യത്തെ ഓരോ നഗരങ്ങളിലും ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ ഡീസൽ വില (ലിറ്ററിന്): ഡൽഹി- 94.49 / 85.38, മുംബൈ- 100.72 / 92.69. ചെന്നൈ- 95.99/ 90.12, കൊൽക്കത്ത- 94.50/ 88.23 (Source: Indian Oil).

Also Read- കോവിഡ് എമർജൻസി വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുന്ന റിലയൻസ് ബി പി മൊബിലിറ്റിയുടെ പദ്ധതിക്ക് തുടക്കമായി 

ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികൽ ക്രൂഡോയിൽ വിലയും രൂപ- ഡോളർ വിലയും കണക്കാക്കി ഓരോ ദിവസവും രാവിലെ ആറു മണിക്കാണ് ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുന്നത്.

Also Read- Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു നിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 67.91 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 70.50 ഡോളറാണ്. പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നത് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വർധിക്കാൻ കാരണമായേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഡീസൽ വില പലയിടത്തും 90 കടന്നതോടെ ചരക്ക് സേവന നിരക്കിലും താമസിയാതെ ഇതിന്റെ പ്രതിഫലനമുണ്ടാകും. ഇത് എഫ്എംസിജി, പഴം, പച്ചക്കറി, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വില കൂടാനും കാരണമാകും.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

അലപ്പുഴ - 95.06/ 90.42
എറണാകുളം- 94.65 / 90.04
വയനാട്- 95.76 / 91.05
കാസർഗോഡ് - 95.75/ 91.09
കണ്ണൂർ- 94.91 / 90.31
കൊല്ലം - 95.91/ 91.22
കോട്ടയം- 95.09/ 90.45
കോഴിക്കോട്- 94.96 / 90.35
മലപ്പുറം- 95.39 / 90.75
പാലക്കാട്- 95.79/ 91.10
പത്തനംതിട്ട- 95.61/ 90.94
തൃശ്ശൂർ- 95.21/ 90.56
തിരുവനന്തപുരം- 96.53/ 91.80

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മെയ് 4 മുതലാണ് എണ്ണ കമ്പനികൾ പ്രതിദിന വില വർധന പുനരാരംഭിച്ചത്. മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർച്ചയായുള്ള വില വർധനവ് നിർത്തിവെച്ചിരുന്നു. മെയ് മാസം മാത്രം 16 തവണ വില വർധിപ്പിച്ചു. ഫെബ്രുവരിയിലും16 തവണയാണ് വില വർധിപ്പിച്ചത്. ഏകദേശം 20 രൂപക്ക് മുകളിലാണ് കഴിഞ്ഞ ഒരു വർഷം വർധനവ് ഉണ്ടായിരിക്കുന്നത്.

English Summary: After climbing 16 times during the month of May, prices of petrol and diesel remained unchanged after they were hiked yet again on Tuesday, June 1, 2021. Meanwhile, in the global markets, Brent was trading at USD 71.00 per barrel, while the West Texas Intermediate (WTI) was trading at USD 68.44 per barrel.Both key fuel prices are touching fresh record highs across the country on June 2, after breaching the Rs 100-mark in cities such as Mumbai. Petrol prices have gone past the century mark for the first time ever in the western metropolis and it not only makes it among the costliest in the country, but almost twice the price of its equivalent in New York, cncbctv18.com reported.
Published by: Rajesh V
First published: June 2, 2021, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories