നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Disesel Price| ഇന്ധനവിലയിൽ മാറ്റമില്ല; ഈ വർഷം വില കൂട്ടിയത് 43 തവണ, 135 ജില്ലകളിൽ പെട്രോൾ വില 100 കടന്നു

  Petrol Disesel Price| ഇന്ധനവിലയിൽ മാറ്റമില്ല; ഈ വർഷം വില കൂട്ടിയത് 43 തവണ, 135 ജില്ലകളിൽ പെട്രോൾ വില 100 കടന്നു

  രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങൾ ഉൾപ്പടെ രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില 100 രൂപ കടന്നിരുന്നു.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി/ കൊച്ചി: രാജ്യത്ത് തുടർച്ചയായ രണ്ടാംദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഏറ്റവും അവസാനം വില വർധിച്ചത് ജൂൺ ഒന്നിനായിരുന്നു. വിവിധ നഗരങ്ങളിൽ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് അന്ന് കൂട്ടിയത്. കേരളത്തിൽ പെട്രോൾ വില 96 രൂപയും ഡീസൽ വില 91 രൂപയും കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 96.53 രൂപയാണ് വില. ഡീസലിന് 91.80 രൂപയും.

   കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 94.65 രൂപയാണ് വില. ഡീസലിന് 90.04 രൂപയും. കോഴിക്കോട് പെട്രോളിന് 94.96 രൂപയും ഡീസലിന് 90.35 രൂപയുമാണ് ഇന്നത്തെ വില. മെട്രോ നഗരമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 94.95 രൂപയാണ് വില. ഡീസലിന് 85.44 രൂപയും. മുംബൈയിൽ റെക്കോർഡ് തകർത്ത് പെട്രോൾ വില. മെയ് 29 മുതലാണ് നഗരത്തിൽ പെട്രോൾ വില 100 രൂപ കടന്നത്. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 100.78 രൂപയാണ് വില. ഡീസലിന് 92.75 രൂപയും.

   കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിലാണ്. കോവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധന വില കൂട്ടാൻ തുടങ്ങിയത്. മെയ് മാസത്തിൽ 16 തവണയാണ് ഇന്ധന വില കൂട്ടിയത്. പെട്രോളിന് മൂന്ന് രൂപ 95 പൈസയും ഡീസലിന് നാല് രൂപ 72 പൈസയുമാണ് വർധിച്ചത്. അതേസമയം രാജ്യത്ത് ഈ വർഷം ഇതുവരെ 43 തവണയാണ് ഇന്ധന വില കൂട്ടിയത്. 4 തവണ വില കുറച്ചിട്ടുമുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങൾ ഉൾപ്പടെ രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില 100 രൂപ കടന്നിരുന്നു. ഒരു ലിറ്റർ പെട്രോളിന് 10.78 രൂപയും ഡീസലിന് 11.51 രൂപയുമാണ് ഇതുവരെ കൂടിയത്.

   Also Read- Gold Price Today| സ്വർണ വില കൂടി; ഇന്നത്തെ നിരക്കുകള്‍ അറിയാം

   ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ആഗോള ക്രൂഡ് ഓയിൽ വിലയിലും ഡോളർ വിനിമയ നിരക്കും ഉയർന്നു. ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 71.82 ഡോളറാണ് വില. 73.11 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.

   സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

   അലപ്പുഴ - 95.06/ 90.42
   എറണാകുളം- 94.65 / 90.04
   വയനാട്- 95.76 / 91.05
   കാസർഗോഡ് - 95.75/ 91.09
   കണ്ണൂർ- 94.91 / 90.31
   കൊല്ലം - 95.91/ 91.22
   കോട്ടയം- 95.09/ 90.45
   കോഴിക്കോട്- 94.96 / 90.35
   മലപ്പുറം- 95.39 / 90.75
   പാലക്കാട്- 95.79/ 91.10
   പത്തനംതിട്ട- 95.61/ 90.94
   തൃശ്ശൂർ- 95.21/ 90.56
   തിരുവനന്തപുരം- 96.53/ 91.80

   English Summary: Prices of Petrol and Diesel were kept unchanged on Thursday across major cities for the second day straight. Petrol in Delhi today costs Rs 94.95 per litre, while diesel in the capital city costs Rs 85.44 litre today. Since May 4, rates have been hiked 17 times. Petrol price in Delhi has been increased by Rs 3.94 in May, while diesel price has surged Rs 4.47 per lire.
   Published by:Rajesh V
   First published:
   )}