HOME » NEWS » Money » PRICES OF PETROL AND DIESEL WERE STEADY FOR THE FOURTH CONSECUTIVE DAY

Petrol Diesel Price| പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

മാർച്ച് 25നാണ് ഏറ്റവും ഒടുവിൽ ഇന്ധന വിലയിൽ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞിരുന്നു.

News18 Malayalam | news18-malayalam
Updated: March 29, 2021, 10:06 AM IST
Petrol Diesel Price| പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു
petrol diesel price
  • Share this:
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ നാലാം ദിവസവും മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസത്തെ കുറവോടെ പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞിരുന്നു. ഇന്ന് തലസ്ഥാന നഗരമായ ഡൽഹിയില്‍ പെട്രോൾ ലിറ്ററിന് 90.78 രൂപയും ഡീസലിന് ലിറ്ററിന് 81.10 രൂപയുമാണ് വില. കഴിഞ്ഞ മാസം തുടർച്ചയായി 16 ദിവസം തുടർച്ചയായി എണ്ണവില വർധിപ്പിച്ചിരുന്നു. ഇതുമൂലം രാജ്യത്തെ എല്ലാ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി. കേരളത്തിൽ പെട്രോളിന് 91.25 രൂപയും ഡീസലിന് 85.84 രൂപയുമാണ് വില. മാർച്ച് 25നാണ് ഏറ്റവും ഒടുവിൽ ഇന്ധന വിലയിൽ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധന വില അറിയാം

ഡൽഹി- പെട്രോൾ 90.78, ഡീസൽ 81.10
മുംബൈ- പെട്രോൾ 97.19, ഡീസൽ 88.20
ചെന്നൈ - പെട്രോൾ 92.77, ഡീസൽ- 86.10
കൊൽക്കത്ത- പെട്രോൾ 90.98, ഡീസൽ- 83.98
നോയിഡ- പെട്രോൾ 89.08, ഡീസൽ- 81.56
ബെംഗളൂരു- പെട്രോൾ 93.82, ഡീസല്‍- 85.74
ഭോപ്പാൽ- പെട്രോൾ 98.81, ഡീസൽ- 89.37
ചണ്ഡിഗഡ്- പെട്രോൾ 87.36, ഡീസൽ- 80.80
പട്ന- പെട്രോൾ 93.11, ഡീസൽ-86.35
ലഖ്‌നൗ- പെട്രോൾ 89.01, ഡീസൽ-81.50

Source: Indian Oil

എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും അടങ്ങിയിരിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.

Also Read- Gold Price Today | മാറ്റമില്ലാതെ സ്വര്‍ണ്ണ വില; ഇന്നത്തെ നിരക്കുകൾ അറിയാം

പെട്രോൾ ഡീസലിന്റെ വില എസ്എംഎസ് വഴി നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോൾ ഡീസൽ വില അപ്‌ഡേറ്റ് ചെയ്യുന്നു. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, RSPയുടെ കൂടെ നിങ്ങളുടെ സിറ്റി കോഡ് ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ഓരോ നഗര കോഡും വ്യത്യസ്തമാണ്. ഐ‌ഒ‌സി‌എല്ലിന്റെ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇത് അറിയാൻ കഴിയും. അതേസമയം, ബിപിസിഎൽ കസ്റ്റമർ RSP 9223112222, എച്ച്പിസിഎൽ കസ്റ്റമർ HPPriceഎന്ന് 9222201122ലേക്ക് സന്ദേശം അയച്ചുകൊണ്ട് നിങ്ങളുടെ നഗരത്തിലെ പെട്രോൾ ഡീസലിന്റെ വില അറിയാൻ കഴിയും.

English Summary: Prices of petrol and diesel were steady for the fourth consecutive day across the country on March 29, 2021. After remaining unchanged for 24 days at their record highs, the auto fuel prices had slipped for two consecutive days last week and were last changed on March 25, 2021, when petrol fell by 21 paise per litre and diesel slipped by 20 paise.Petrol price in Delhi presently stands at Rs 90.78 per litre while diesel is available for Rs 81.10. In Mumbai, petrol is retailing at Rs 97.19, while diesel costs Rs 88.20, data available on Indian Oil Corporation’s website showed.
Published by: Rajesh V
First published: March 29, 2021, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories