HOME » NEWS » Money » PRICES OF PETROL AND DIESEL WERE UNCHANGED ACROSS THE COUNTRY FOR THE 11TH CONSECUTIVE DAY ON APRIL 26

Petrol Diesel Price| പതിനൊന്നാം ദിനവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വില കുറ‍ഞ്ഞു

2020ന്റെ തുടക്കത്തിൽ 26 തവണ പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: April 26, 2021, 11:23 AM IST
Petrol Diesel Price| പതിനൊന്നാം ദിനവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വില കുറ‍ഞ്ഞു
petrol diesel price
  • Share this:
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും പെട്രോൾ, ഡീസൽ വിലയില്‍ മാറ്റമില്ല. ഏപ്രിൽ 15നാണ് ഏറ്റവും ഒടുവിലായി വിലയിൽ മാറ്റം വന്നത്. അന്ന് ഒരു ലിറ്റർ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞിരുന്നു. ഡൽഹിയിൽ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്. മുംബൈയില്‍ വില ഉയർന്നുനിൽക്കുകയാണ്. പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് മുംബൈയിൽ.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതികളും ചരക്കുകൂലിയും അനുസരിച്ച് ഓരോ നഗരങ്ങളിലും ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും. ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ചില്ലറ വിൽപന വില നിശ്ചയിക്കുന്നത്. പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഡീസലിന് 31.80 രൂപയും.

2020ന്റെ തുടക്കത്തിൽ 26 തവണ പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് വർധിച്ചത്. ഈ വർഷം ആ ആദ്യമായി ഇന്ധന വില കുറഞ്ഞത് മാർച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 30നും വിലയിൽ കുറവുണ്ടായി.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില (പെട്രോൾ / ഡീസൽ വില ലിറ്ററിന്)

ശ്രീ ഗംഗാനഗർ - 100.89/ 92.99
അനുപ്പൂർ - 100.79/ 91.18
ന്യൂഡൽഹി- 90.40/ 80.73
മുംബൈ- 96.83/ 87.81
കൊൽക്കത്ത- 90.62/ 83.61
ചെന്നൈ- 92.43/ 85.75
ബെംഗളൂരു- 93.43/ 85.60
ഹൈദരാബാദ് - 93.99/ 88.05
പട്ന- 92.74/ 85.97
ജയ്പൂർ- 96.77/ 89.20
ലഖ്‌നൗ- 88.72/ 81.13
തിരുവനന്തപുരം- 92.28/ 86.75

(Source: Indian Oil Corporation)

അതേസമയം, തിങ്കളാഴ്ച രാജ്യാന്തര വിപണിയിൽ വിലയിൽ നേരിയ കുറവുണ്ടായി. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഇന്ത്യയിലും ജപ്പാനിലും കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഉയർന്നത് ഏഷ്യയിലെ എണ്ണ ഡിമാൻഡ് കുറച്ചതാണ് വില കുറയാൻ കാരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Also Read- Gold Price Today| സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ബ്രെന്റ് ക്രൂഡോയിൽ ബാരലിന് എട്ട് സെന്റ് കുറഞ്ഞ് 66.03 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച 1.1 ശതമാനം വില ഉയർന്നിരുന്നു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ 4 സെന്റ് കുറഞ്ഞ് ബാരലിന് 62.10 ഡോളരിനാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വില 1.2 ശതമാനം വർധിച്ചിരുന്നു. രണ്ട് ക്രൂഡോയിലിനും കഴിഞ്ഞ ആഴ്സ ഒരു ശതമാനം വില ഇടിഞ്ഞിരുന്നു.



English Summary: Prices of petrol and diesel were unchanged across the country for the 11th consecutive day on April 26, 2021. The auto fuel prices were last revised on April 15, when petrol fell by 16 paise per litre and diesel slipped by 14 paise in the national capital.The price of petrol in Delhi was unchanged at Rs 90.40 per litre while diesel was available for Rs 80.73. In the financial capital Mumbai, petrol was retailing at Rs 96.83, while diesel costs Rs 87.81, data available on Indian Oil Corporation’s website showed.
Published by: Rajesh V
First published: April 26, 2021, 11:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories