HOME » NEWS » Money » PRICES OF PETROL ANDDIESEL REMAIN UNCHANGED TODAY FOR THE EIGHTS CONSECUTIVE DAY ON APRIL 23

Petrol Diesel Price| എട്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വില വർധിച്ചു

ഏറ്റവും ഒടുവിലായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയത് ഏപ്രിൽ 15നായിരുന്നു. അന്ന് ഒരു ലിറ്റർ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് എണ്ണ കമ്പനികൾ കുറച്ചത്.

News18 Malayalam | news18-malayalam
Updated: April 23, 2021, 10:48 AM IST
Petrol Diesel Price| എട്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വില വർധിച്ചു
petrol diesel price
  • Share this:
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായ എട്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും ഒടുവിലായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയത് ഏപ്രിൽ 15നായിരുന്നു. അന്ന് ഒരു ലിറ്റർ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് എണ്ണ കമ്പനികൾ കുറച്ചത്. ഡൽഹിയിൽ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില ഉയർന്നുതന്നെ നിൽക്കുകയാണ്. പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ് മുംബൈയിൽ.

ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും ചില്ലറ വിൽപന വില നിശ്ചയിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതികളും ചരക്കുകൂലിയും അനുസരിച്ച് ഓരോ നഗരങ്ങളിലും ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കുന്നു.

Also Read- Gold Price today| സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

പെട്രോളിന്റെ വിലയുടെ 60 %വും ഡീസലിന്റെ വിലയുടെ 54 %വും കേന്ദ്ര സംസ്ഥാന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന് 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഡീസലിന് 31.80 രൂപയാണ് എക്സൈസ് നികുതി. ഈ വർഷം 26 തവണ പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് വർധിച്ചത്. ഈ വർഷം ആ ആദ്യമായി ഇന്ധന വില കുറഞ്ഞത് മാർച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 30നും വിലയിൽ കുറവുണ്ടായി.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില (പെട്രോൾ, ഡീസൽ വില / ലിറ്ററിന്)

ചെന്നൈ- 92.43 / 85.75
കൊൽക്കത്ത- 90.62/ 83.61
പൂനെ- 96.47 / 86.13
ബെംഗളൂരു- 93.43/ 85.60
ഹൈദരാബാദ്- 93.99 / 88.05
നോയിഡ - 88.79/ 81.19
മൊഹൊലി- 92.62 / 83.58
ചണ്ഡീഗഡ്- 86.99/ 80.43
ഗുരുഗ്രാമം- 88.37/ 81.31

അതേസമയം രാജ്യാന്തര വിപണിയിൽ ഇന്ന് എണ്ണ വില വർധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 60.77 ഡോളറിൽ നിന്ന് 61.72 ഡോളറായി ഉയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 64.75ൽ നിന്ന് 65.62 ഡോളറായി. കഴിഞ്ഞ മൂന്നു ദിവസവും രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില വീണ്ടും ഉയർന്നത്.

English Summary: Prices of Petrol and Diesel remain unchanged today for the eights consecutive day on April 23, 2021. Fuel prices were last cut on April 15 after having remained unchanged for fifteen consecutive days earlier. Today, the Petrol price in Delhi is Rs 90.40 per litre, while Diesel prices were at Rs 80.73 per litre. Mumbai’s petrol cost is the highest across major cities today at Rs 96.83 per litre while Diesel in the country’s financial capital costs Rs 87.81 per litre. The divergence in prices between Delhi and Mumbai is owing to different prices in different cities. Petrol and Diesel prices are fixed on the basis of freight charges, local taxes, and VAT.
Published by: Rajesh V
First published: April 23, 2021, 10:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories