രാജ്യത്തെ ആദ്യ സീ പ്ലെയിൻ ജപ്തി ചെയ്തു; സർക്കാരിന്റെ പതിനാല് കോടിയോളം വെള്ളത്തിലായി

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് എമർജിംഗ് കേരളയിൽ അവതരിപ്പിച്ച പദ്ധതിയാണ് സീ പ്ലെയിൻ.

News18 Malayalam
Updated: October 10, 2019, 3:19 PM IST
രാജ്യത്തെ ആദ്യ സീ പ്ലെയിൻ ജപ്തി ചെയ്തു; സർക്കാരിന്റെ പതിനാല് കോടിയോളം വെള്ളത്തിലായി
sea plane
  • Share this:
കൊച്ചി: വായ്പ തിരിച്ചടവ് മുടങ്ങിയതോടെ രാജ്യത്തെ ആദ്യ സീ പ്ലെയിൻ ജപ്തി ചെയ്തു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സീബേർഡ് എന്ന കമ്പനിയുടെ സീ പ്ലെയിനാണ് ആലുവ ഫെഡറൽ ബാങ്ക് ജപ്തി ചെയ്തത്. നാലു കോടി 15 ലക്ഷം രൂപയുടെ വായ്പ പലിശ അടക്കം 6 കോടി ആയതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങിയത്.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് എമർജിംഗ് കേരളയിൽ അവതരിപ്പിച്ച പദ്ധതിയാണ് സീ പ്ലെയിൻ . സർക്കാർ സഹായം പ്രതീക്ഷിച്ച് സൂരജ്, സുധീഷ് ജോർജ് എന്നിവരാണ് വിമാനത്തിനായി പണം എറിഞ്ഞത്. 2014ൽ കൊല്ലം അഷ്ടമുടിക്കായലിൽ നിന്നും ആലപ്പുഴ പുന്നമടക്കായലിലേക്കുള്ള ആദ്യ പറക്കൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുകയും ചെയ്തു.

also read:പാലാരിവട്ടം മേൽപ്പാലം അനുമതിയില്ലാതെ പൊളിക്കരുത്; ഹൈക്കോടതി

പക്ഷേ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധമാണ് ആദ്യ യാത്രയിൽ തന്നെ വിമാനത്തെ സ്വീകരിച്ചത്. പുന്നമടക്കായലിൽ തൊടാൻ പോലും സാധിക്കാതെ വിമാനം തിരിച്ച് അഷ്ടമുടിക്കായലിലെത്തി. പിന്നീട് ഒരിക്കലും കടൽ വിമാനം കേരളത്തിലൂടെ പറന്നില്ല. ഇതിനുള്ള ഫ്ലോട്ടിംഗ് ജട്ടി, വാട്ടർ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്കായി സംസ്ഥാന സർക്കാർ പതിനാല് കോടിയോളം മുടക്കി. വിമാനം വെള്ളം തൊട്ടില്ലെങ്കിലും പണം വെള്ളത്തിലായി. വിമാനത്തിന്റെ പാർക്കിംഗ് ഫീ യായി നാല് ലക്ഷത്തോളം രൂപ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും കിട്ടാനുണ്ട്.

പറത്താനുള്ള അനുമതി ലഭിക്കാതായതോടെ വായ്പാ തിരിച്ചടവും മുടങ്ങി. 2016ൽ വായ്പ കിട്ടാക്കടമായി ബാങ്ക് പ്രഖ്യാപിച്ചു. ദേശീയ കമ്പനി വായ്പാ ട്രിബ്യൂണലും ഫെഡറൽ ബാങ്കും ചേർന്നാണ് അവസാനം ജപ്തി ചെയ്തത്. വിമാനത്തിന്റെ ഇപ്പോഴത്തെ മൂല്യം കണക്കാക്കിയ ശേഷം ലേലത്തിന് വയ്ക്കാനാണ് ബാങ്ക് തീരുമാനം. ഇൻവോൾവൻസി ആൻറ് ബാങ്ക് റപ്റ്റൻസി കോഡിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
First published: October 10, 2019, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading