നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Public Investment Fund Reliance Retail | പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 9555 കോടി രൂപ റിലയൻസ് റീട്ടയിലിൽ നിക്ഷേപിക്കും

  Public Investment Fund Reliance Retail | പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 9555 കോടി രൂപ റിലയൻസ് റീട്ടയിലിൽ നിക്ഷേപിക്കും

  ആർ‌ ആർ‌ വി‌ എല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ, അതിവേഗം വളരുന്ന റീട്ടയിൽ ബിസിനസ്സ് നടത്തുന്നു. രാജ്യത്തൊട്ടാകെ 12,000 സ്റ്റോറുകളാണ് ഇതിനുള്ളത്.

  reliance

  reliance

  • News18
  • Last Updated :
  • Share this:
   പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് റിലയൻസ് റീട്ടയിലിൽ 9555 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. റീട്ടയിൽ വിഭാഗത്തിൽ 2.04 ശതമാനം ഓഹരി വാങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

   ഈ നിക്ഷേപം റിലയൻസ് റീട്ടയിൽ വെൻ‌ചേഴ്‌സ് ലിമിറ്റഡിനെ (ആർ‌ആർ‌വി‌എൽ) 4.587 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തിലേക്ക് എത്തിക്കുന്നു.

   ആർ ‌ഐ ‌എല്ലിന്റെ ഡിജിറ്റൽ സേവന അനുബന്ധ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോമുകളിൽ 2.32 ശതമാനം ഓഹരി പി‌ ഐ എഫ് നേരത്തെ ഏറ്റെടുത്തതിന് പിന്നാലെയാണ് ആർ‌ ആർ ‌വി‌ എല്ലിലെ നിക്ഷേപം. റിലയൻസ് ഇൻഡസ്ട്രീസ് ഇതുവരെ ആർ‌ ആർ‌ വി‌ എല്ലിൽ 10.09 ശതമാനം ഓഹരി 47,265 കോടി രൂപയ്ക്ക് നൽകിയിരുന്നു.

   You may also like:ശിവശങ്കറിനും ബിനീഷിനും പിന്നാലെ സി എം രവീന്ദ്രനും; രാഷ്ട്രീയപ്രതിസന്ധിയുടെ നിലയില്ലാ കയത്തിൽ സർക്കാരും സിപിഎമ്മും [NEWS]ശിവസേനയും കോൺ​ഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ [NEWS] 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്‍ [NEWS]

   '1.3 ബില്യൺ ഇന്ത്യക്കാരുടെയും ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെയും ജീവിതത്തെ സമ്പന്നമാക്കുന്നതിനായി ഇന്ത്യയുടെ റീട്ടയിൽ മേഖലയെ പരിവർത്തനം ചെയ്യാനുള്ള ആഗ്രഹവുമായി ഞങ്ങൾ യാത്ര തുടരുമ്പോൾ റിലയൻസ് റീട്ടയിലിലെ ഒരു മൂല്യമുള്ള പങ്കാളിയെന്ന നിലയിൽ പി‌ ഐ എഫിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അവരുടെ സുസ്ഥിരമായ പിന്തുണയും മാർഗനിർദേശവും പ്രതീക്ഷിക്കുന്നു' - റിലയൻസ് ഇൻഡസ്ട്രീസ് സി‌എം‌ഡി മുകേഷ് അംബാനി പറഞ്ഞു.

   ആഗോള നിക്ഷേപ സ്ഥാപനമായ ജി ഐ സി റിലയൻസ് റീട്ടയിൽ വെൻ‌ചേഴ്‌സ് ലിമിറ്റഡിലേക്ക് (ആർ‌ ആർ‌ വി ‌എൽ) 5,512.5 കോടി രൂപ നിക്ഷേപിക്കുമെന്നും മറ്റൊരു നിക്ഷേപ സ്ഥാപനമായ ടി പി ജി 1,837.5 രൂപ നിക്ഷേപിക്കുമെന്നും അറിയിച്ച് ഒരു മാസത്തിന് ശേഷമാണ് പി ഐ എഫ് നിക്ഷേപം.   ആർ‌ ആർ‌ വി‌ എല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ, അതിവേഗം വളരുന്ന റീട്ടയിൽ ബിസിനസ്സ് നടത്തുന്നു. രാജ്യത്തൊട്ടാകെ 12,000 സ്റ്റോറുകളാണ് ഇതിനുള്ളത്.

   ദശലക്ഷക്കണക്കിന് കർഷകരെയും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എം‌എസ്‌എം‌ഇ) ശാക്തീകരിക്കുന്നതിലൂടെയും ആഗോള, ആഭ്യന്തര കമ്പനികളുമായി മുൻ‌ഗണനാ പങ്കാളിയായി പ്രവർത്തിച്ചു കൊണ്ട് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഉൾക്കൊള്ളുന്നതാണ് റിലയൻസ് റീട്ടെയിൽ. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും സൃഷ്ടിക്കുകയും ചെയ്യുമ്പോൾ ഇന്ത്യൻ സമൂഹത്തിന് അതിന്റെ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.

   Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.
   Published by:Joys Joy
   First published:
   )}