നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price| പെട്രോള്‍, ഡീസല്‍ നികുതി കുറച്ച് പഞ്ചാബ്; വില കുറയ്ക്കുന്ന ആദ്യ കോൺഗ്രസ് സംസ്ഥാനം

  Fuel Price| പെട്രോള്‍, ഡീസല്‍ നികുതി കുറച്ച് പഞ്ചാബ്; വില കുറയ്ക്കുന്ന ആദ്യ കോൺഗ്രസ് സംസ്ഥാനം

  കഴിഞ്ഞ 70 വർഷത്തിനിടെ സംസ്ഥാനം നികുതി കുറയ്ക്കുന്നത് ആദ്യമാണെന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അഭിപ്രായപ്പെട്ടു. അടുത്ത വർഷം ആദ്യം സംസ്ഥാന നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.

  charanjit singh channi

  charanjit singh channi

  • Share this:
   ന്യൂഡൽഹി: പെട്രോളിനും (petrol) ഡീസലിനും (diesel) നികുതി കുറച്ച് പഞ്ചാബ് (Punjab) സർക്കാർ. പെട്രോളിന്‍റെ മൂല്യവർദ്ധിത നികുതി (VAT) 10 രൂപയാണ് കുറച്ചത്. ഡീസലിന് അഞ്ചുരൂപയും കുറച്ചു. ഇതോടെ ഡീസലിന് 84 രൂപയും പെട്രോളിന് 96 രൂപയുമാകും. ഇന്ന് അർധരാത്രി മുതൽ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ (Excise Duty) കുറച്ചതിന് ശേഷം മൂല്യവർധിത നികുതി കുറയ്ക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.

   കഴിഞ്ഞ 70 വർഷത്തിനിടെ സംസ്ഥാനം നികുതി കുറയ്ക്കുന്നത് ആദ്യമാണെന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അഭിപ്രായപ്പെട്ടു. അടുത്ത വർഷം ആദ്യം സംസ്ഥാന നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.

   Also Read- Chennai Rains | ചെന്നൈയിലെ വെള്ളക്കെട്ടിലിറങ്ങി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നു

   എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥ അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചിരുന്നു. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.

   എൻഡിഎ ഇതര സംസ്ഥാനങ്ങളിൽ പഞ്ചാബിന് പുറമേ ഒഡീഷ മാത്രമാണ് മൂല്യവർധിത നികുതി കുറക്കാൻ തയ്യാറായ സംസ്ഥാനം. ഒഡീഷയിൽ പെട്രോളിന് 3.04 രൂപയും ഡീസലിന് 2.86 രൂപയുമാണ് കുറച്ചത്.

   Also Read- Petrol Diesel Price Today | വില വർധിക്കാത്ത മൂന്നാം ദിവസം; ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല

   ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി നികുതി കുറയ്ക്കേണ്ടന്ന നിലപാടിലാണ് പൊതുവേ പ്രതിപക്ഷ പാർട്ടികളുടേത്. 18 മാസത്തിനിടെ മാത്രം 35 രൂപയുടെ വ‍ർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസിലിനും ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ അ‍ഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ.

   അതേസമയം, പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് വരുന്ന മാസങ്ങളില്‍ കുതിച്ചുയരുമെന്നാണ് റിപ്പോർട്ട്.

   Also Read- 'ഈ ഓഫര്‍ പ്രയോജനപ്പെടുത്തൂ'; കേരളത്തിലെ വാഹനങ്ങളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുമായി കര്‍ണാടകയിലെ പമ്പുകള്‍
   Published by:Rajesh V
   First published:
   )}