• HOME
  • »
  • NEWS
  • »
  • money
  • »
  • PVR Inox നഷ്ടം 333 കോടി; അടുത്ത ആറ് മാസത്തിനുള്ളിൽ 50 തിയേറ്ററുകൾ അടച്ചുപൂട്ടും

PVR Inox നഷ്ടം 333 കോടി; അടുത്ത ആറ് മാസത്തിനുള്ളിൽ 50 തിയേറ്ററുകൾ അടച്ചുപൂട്ടും

2023 സാമ്പത്തിക വർഷത്തിൽ ഹിന്ദി സിനിമകളുടെ മോശം പ്രകടനവും റിലീസുകളുടെ എണ്ണത്തിലുണ്ടായ കുറവും ആണ് നഷ്ടത്തിന് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്

PVR

PVR

  • Share this:

    പിവിആർ ഐനോക്സ് 2022 – 23 സാമ്പത്തിക വർഷവും കടുത്ത നഷ്ടത്തിലെന്ന് റിപ്പോർട്ട്. ഈ മാർച്ചിൽ അവസാനിച്ച പാദത്തിൽ പിവിആർ ഐനോക്‌സിന് 333.37 കോടി രൂപയുടെ അറ്റ ഏകീകൃത നഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ നഷ്‌ടം 107.41 കോടി രൂപ ആയിരുന്നു. അതിൽ നിന്ന് ഈ വർഷം നഷ്ടം മൂന്നിരട്ടിയായാണ് വർധിച്ചത്. ആകെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ സമയം 536.17 കോടി രൂപ ആയിരുന്നത് 113 ശതമാനം വർധിച്ച് 1143.17 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ ഹിന്ദി സിനിമകളുടെ മോശം പ്രകടനവും റിലീസുകളുടെ എണ്ണത്തിലുണ്ടായ കുറവും ആണ് നഷ്ടത്തിന് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

    ഇതിനെ തുടർന്ന് അടുത്ത ആറ് മാസത്തിനുള്ളിൽ 50 സ്‌ക്രീനുകൾ അടച്ചുപൂട്ടാൻ കമ്പനി പദ്ധതിയിടുന്നതായാണ് വിവരം. നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളാകും അടച്ചു പൂട്ടുക.

    അതേസമയം എക്സിബിഷൻ ബിസിനസ് ശക്തമായ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. പ്രാദേശിക സിനിമകളുടെ മികച്ച പ്രകടനവും, ടിക്കറ്റ് നിരക്കുകളിലുണ്ടായ വർദ്ധനവും, പ്രേക്ഷകർ ഭക്ഷണ-പാനീയങ്ങൾ വാങ്ങുന്നതിലുണ്ടായ ഗണ്യമായ വർധനവുമൊക്കെയാണ് അതിന് കാരണം.

    Also read: Jyothika | കാൽ നൂറ്റാണ്ടിനു ശേഷം ജ്യോതിക ബോളിവുഡിൽ; ഒപ്പം അജയ് ദേവ്ഗണും മാധവനും

    ‘കഴിഞ്ഞ വർഷം എക്സിബിഷൻ വ്യവസായത്തിന് തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ നടന്ന ഒരു വർഷം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ബോക്‌സ് ഓഫീസിൽ കാര്യമായ ചാഞ്ചാട്ടങ്ങൾ ഉണ്ടായി. 2023 സാമ്പത്തിക വർഷത്തിൽ വ്യവസായത്തെ തകർത്ത 2 പ്രധാന ഘടകങ്ങൾ ഹിന്ദി സിനിമകളുടെ മോശം പ്രകടനവും ഹോളിവുഡ് റിലീസുകളുടെ എണ്ണത്തിലുണ്ടായ കുറവുമാണ്. രണ്ടും 2024 സാമ്പത്തിക വർഷത്തിൽ ശരിയായി വരുമെന്ന് പ്രതീക്ഷിക്കുന്നതായി’ പിവിആർ ഐനോക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അജയ് ബിജിലി പറഞ്ഞു.

    ഐ‌നോക്സ് പിവിആറുമായി ലയിക്കാനുള്ള സമീപകാലത്തെ തീരുമാനം കമ്പനിയുടെയും ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെയും ഒരു പ്രധാന നാഴികക്കല്ലായി മാറും. ലയനനടപടികൾ സുഗമമായി പുരോഗമിക്കുകയാണെന്നും അടുത്ത 12-24 മാസത്തിനുള്ളിൽ 225 കോടി രൂപയുടെ സംയുക്തപ്രവർത്തനം കൈവരിക്കാനാകുമെന്ന് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

    2024 സാമ്പത്തിക വർഷത്തിൽ 150-175 സ്‌ക്രീനുകൾ കൂടി തുറക്കാൻ പദ്ധതിയിടുന്നതായും ഈ സ്‌ക്രീനുകളിൽ ഭൂരിഭാഗവും നിർമ്മാണ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Summary: PVR Inox record a loss of Rs 333 crores, 50 screens to shut in another six months

    Published by:user_57
    First published: