• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാലാം പാദത്തിൽ എസ്ബിഐക്ക് കോടികളുടെ നഷ്ടം

news18india
Updated: May 22, 2018, 7:05 PM IST
നാലാം പാദത്തിൽ എസ്ബിഐക്ക് കോടികളുടെ നഷ്ടം
news18india
Updated: May 22, 2018, 7:05 PM IST
മാർച്ചിൽ അവസാനിച്ച നാലാംപാദത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് കോടികളുടെ നഷ്ടം. 7,718 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യവസ്ഥകളിലെ വർധന മൂലമാണ് ഭീമമായ നഷ്ടമുണ്ടായിരിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച പഞ്ചാബ് നാഷണൽ ബാങ്കിനുണ്ടായ 13,417 കോടി രൂപയുടെ നഷ്ടത്തിനു ശേഷം ഉണ്ടാകുന്ന ഏറ്റവും ഭീമമായ നാലാംപാദ നഷ്ടമാണിത്.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിൽ ഉണ്ടായ 2,814.82 കോടിയുടെ നഷ്ടത്തിന് വിരുദ്ധമായി 1270.5 കോടി രൂപയുടെ നഷ്ടമാണ് റോയിറ്റേഴ്സ് നടത്തിയ സർവെ കണക്കാക്കിയിരുന്നത്.

28,096 കോടിയുടെ വര്‍ധനയാണ് ഈ വർഷം വ്യവസ്ഥകളിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേപാദത്തിൽ വ്യവസ്ഥകളിലുണ്ടായ വർധനയുടെ രണ്ടിരട്ടിയാണിത്.

മോശം വായ്പകൾ, ട്രേഡിംഗിലുള്ള നഷ്ടം, ബോണ്ട് ലാഭത്തിലുണ്ടായ വർധന മൂലം മാർക്ക് ടു മാർക്കറ്റിലുണ്ടായ നഷ്ടം എന്നിവയാണ് വ്യവസ്ഥകളിൽ വർധന ഉണ്ടാകാൻ കാരണം.
First published: May 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍