നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Qualcomm-Jio deal: ജിയോയിൽ 5 ജി വയർലെസ് കമ്പനിയായ ക്വാൽകോം 730 കോടി രൂപ നിക്ഷേപിക്കുന്നു

  Qualcomm-Jio deal: ജിയോയിൽ 5 ജി വയർലെസ് കമ്പനിയായ ക്വാൽകോം 730 കോടി രൂപ നിക്ഷേപിക്കുന്നു

  12 ആഴ്ചയ്ക്കിടെ ജിയോയിലെ പതിമൂന്നാമത്തെ നിക്ഷേപമാണ് ക്വാൽകോമിന്റേത്.

  Jio

  Jio

  • Share this:

   ന്യൂഡൽഹി: റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപമിറക്കാനൊരുങ്ങി5 ജി വയർലെസ് ടെക് കമ്പനിയായ ക്വാർകോം. 730 കോടി രൂപ നിക്ഷേപിച്ച് ജിയോയിലെ 0.15 ശതമാനം ഓഹരിയാണ് ക്വാർകോം സ്വന്തമാക്കുന്നത്.


    ഫേസ്ബുക്ക്, അമേരിക്കൻ അർദ്ധചാലക ഭീമനായ ഇന്റൽ എന്നിവയ്ക്കു പിന്നാലെ ജിയോയിലെ മൂന്നാമത്തെ തന്ത്രപരമായ നിക്ഷേപകനായി മാറുകയാണ് ക്വാൽകോം. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര, വാർത്ത, സംഗീത ആപ്ലിക്കേഷനുകൾ ഉൾക്കൊള്ളുന്നതാണ്  റിലയൻസ് ഇൻഡസ്ട്രീസ് ഉടമസ്ഥതയിലുള്ള ടെലികോം എന്റർപ്രൈസായ ജിയോ ഇൻഫോകോം.

   12 ആഴ്ചയ്ക്കിടെ ജിയോയിലെ പതിമൂന്നാമത്തെ നിക്ഷേപമാണ് ക്വാൽകോമിന്റേത്. ജിയോ പ്ലാറ്റ്‌ഫോമിലെ  25.24 ശതമാനം ഓഹരികളിലെ നിക്ഷേപത്തിലൂടെ 118,318.45 കോടി രൂപയാണ് സമാഹരിച്ചത്.
   Related News:Intel-Jio Deal: ജിയോയിൽ 1,894.5 കോടിയുടെ നിക്ഷേപവുമായി ഇന്റൽ; 11 ആഴ്ചയ്ക്കിടെ പന്ത്രണ്ടാമത്തെ നിക്ഷേപം [NEWS] ടിപിജിക്കുശേഷം ജിയോയിൽ നിക്ഷേപവുമായി എൽ കാറ്റർട്ടണും; 1894.50 കോടി രൂപ നിക്ഷേപിച്ചു [NEWS]ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]
   ഏപ്രിൽ 22 ന്  ഫേസ്ബുക്ക് 43,574 കോടി രൂപയ്ക്ക് 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിനു പിന്നാലെയാണ് മറ്റു നിക്ഷേപകരുമെത്തിയത്. ആഗോള നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക്, കെ‌കെ‌ആർ, സൗദി സോവറിൻ വെൽത്ത് ഫണ്ട്, അബുദാബി  സ്റ്റേറ്റ് ഫണ്ട്, സൗദി അറേബ്യയിലെ  PIF, ഇന്റൽ എന്നിവയാണ് ജിയോയിൽ നിക്ഷേപമിറക്കിയ കമ്പനികൾ.

   Disclaimer: News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
   Published by:Aneesh Anirudhan
   First published: