• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡിജിറ്റല്‍ യുഗത്തില്‍ കാലത്തിനൊത്തു മാറാന്‍ കഴിയണം: രഘുറാം രാജന്‍

news18
Updated: March 23, 2018, 10:52 PM IST
ഡിജിറ്റല്‍ യുഗത്തില്‍ കാലത്തിനൊത്തു മാറാന്‍ കഴിയണം: രഘുറാം രാജന്‍
news18
Updated: March 23, 2018, 10:52 PM IST
കൊച്ചി: ലോകത്തു നടക്കുന്ന മാറ്റത്തിന്റെ ഇരയാകാതെ അതിന്റെ ഭാഗമാകാനാണ് ശ്രമിക്കേണ്ടതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കൊച്ചിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ യുഗത്തില്‍ കാലത്തിനൊത്തു മാറിയില്ലെങ്കില്‍ സാങ്കേതിക വിദ്യകള്‍ക്കുവേണ്ടി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ നിലവില്‍വരുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമോയെന്നാണ് പലരും ഭയക്കുന്നത്. എന്നാല്‍ ആധുനീകത പുതിയൊരു ലോകം തുറന്നു തരുമെന്നതാണ് യാഥാര്‍ഥ്യം. വ്യവസായ വിപ്ലവത്തിന്റെ തുടക്കത്തിലും ഇത്തൊരമൊരു ആശങ്ക ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ യുഗത്തിലും ഫയല്‍നീക്കം പോലും കമ്പ്യൂട്ടറുകളലൂടെ അല്ല നടക്കുന്നത്. ലോകം വേഗത്തില്‍ മാറുന്നുണ്ടെങ്കിലും അതിനൊപ്പമെത്താന്‍ നമുക്ക് കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നാം ഗ്ലോബല്‍ ആണെന്നു സ്വയം കരുതുന്നുണ്ടെങ്കിലും അത്രയ്ക്കു ഗ്ലോബല്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

റോബോട്ടുകള്‍ക്ക് രോഗികളെ പരിശോധിക്കാനും മരുന്നു നല്‍കാനും സാധിക്കുന്ന സാഹചര്യം ഇന്നു നിലവിലുണ്ട്. ഇതു ഡോക്ടര്‍മാരുടെ പണി ഇല്ലാതാക്കുകയല്ല, മറിച്ച് കാര്യശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 
First published: March 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍