നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Unicorn | ഇന്ത്യയില്‍ 'യൂണികോണ്‍' പ്രളയം; 2021-ല്‍ ബില്ല്യണ്‍ ഡോളര്‍ ക്ലബില്‍ പ്രവേശിച്ചത് 30 സ്റ്റാര്‍ട്ട് അപ്പുകള്‍

  Unicorn | ഇന്ത്യയില്‍ 'യൂണികോണ്‍' പ്രളയം; 2021-ല്‍ ബില്ല്യണ്‍ ഡോളര്‍ ക്ലബില്‍ പ്രവേശിച്ചത് 30 സ്റ്റാര്‍ട്ട് അപ്പുകള്‍

  ഒരു ബില്യണ്‍ ഡോളറോ അതിലധികമോ മൂല്യമുള്ളവയാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍

  • Share this:
   ഈ വര്‍ഷം ഇന്ത്യയില്‍ യൂണികോണ്‍ കമ്പനികളുടെ പ്രളയമാണ്. 2021 കഴിയാന്‍ രണ്ട് മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഇതുവരെ കുറഞ്ഞത് 30 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെങ്കിലും 'യൂണികോണ്‍ ക്ലബില്‍' എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ്സില്‍, ഒരു ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് യൂണികോണ്‍ ക്ലബില്‍ അംഗമാക്കുക. ഈ വര്‍ഷം ഇന്ത്യയില്‍ പ്രതിമാസം മൂന്ന് കമ്പനികളെ വീതമാണ് 'യൂണികോണ്‍ ക്ലബില്‍' ചേര്‍ത്തിരിക്കുന്നത്.

   ഇന്ത്യയില്‍ ഏറ്റവും ആധികാരികമായി സമ്പന്നരുടെയും സംരംഭങ്ങളുടെയും പട്ടിക പുറത്തുവിടുന്ന ഹൂറണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മൊത്തം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. നിലവില്‍, അമേരിക്ക (396), ചൈന (277) എന്നിവയ്ക്ക് പിന്നില്‍, ഏറ്റവും കൂടുതല്‍ യൂണികോണ്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്. യുകെ (32), ജര്‍മ്മനി (18) തുടങ്ങിയ രജ്യങ്ങളേക്കാള്‍ ഇന്ത്യ മുന്നിലാണ്.

   ഒരു ബില്യണ്‍ ഡോളറോ അതിലധികമോ മൂല്യമുള്ളവയാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍. നിലവില്‍ 60-ല്‍ അധികം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുള്ള ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഈ വര്‍ഷത്തെ യൂണികോണുകളില്‍ ഗെയിമിംഗ് പ്ലാറ്റ്ഫോം മൊബൈല്‍ പ്രീമിയര്‍ ലീഗ്, ഗ്രോസറി പ്ലാറ്റ്ഫോം ഗ്രോഫേഴ്സ്, ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് കോയിന്‍ ഡിസിഎക്സ്, ഫിന്‍ടെക് പ്ലാറ്റ്ഫോം, ഭാരത്പേ എന്നിവ ഉള്‍പ്പെടുന്നു.

   വര്‍ഷങ്ങളായി ഇന്ത്യയിലുള്ള യൂണികോണ്‍ കമ്പനികളുടെ എണ്ണം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സിലിക്കണ്‍ വാലിയായി ബെംഗളൂരു നഗരം തന്നെ തുടരുകയാണന്ന് കണക്കുകള്‍ കാണിക്കുന്നു. ഈ വര്‍ഷത്തെ ഒമ്പത് യൂണികോണുകള്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ്. ഏഴ് യൂണികോണുകളുമായി മുംബൈയും, മൂന്ന് യൂണികോണുകളുമായി ഗുഡ്ഗാവും തൊട്ടുപിന്നാലെയുണ്ട്. ഡല്‍ഹി, നോയിഡ, പൂനെ എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതവും താനെയില്‍ ഒരു യൂണികോണ്‍ കമ്പനിയും ഉണ്ടെന്ന് സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പറയുന്നു.

   ഈ വര്‍ഷം യൂണികോണ്‍ ക്ലബില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടിക ഇതാ:

   ലൈസിയോസ്: ബെംഗളൂരു ആസ്ഥാനമായുള്ള ഈ ഉപഭോക്തൃ സ്റ്റാര്‍ട്ടപ്പിന് നിലവില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. 2015 ല്‍ അഭയ് ഹന്‍ജുരയും വിവേക് ഗുപ്തയും ചേര്‍ന്ന് സ്ഥാപിച്ച ലൈസിയോസ് ഒരു ഫ്രഷ് മീറ്റ് - സീഫുഡ് ബ്രാന്‍ഡാണ്.

   വേദാന്ത: 2011 ല്‍ സ്ഥാപിതമായ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത് നാല് ഐഐടി ബിരുദധാരികളായ വംശികൃഷ്ണ, പുല്‍കിത് ജെയിന്‍, സൗരഭ് സക്സേന, ആനന്ദ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ്.

   മൊബൈല്‍ പ്രീമിയര്‍ ലീഗ്: മൂന്ന് വര്‍ഷം പഴക്കമുള്ള സ്റ്റാര്‍ട്ടപ്പ് ഇപ്പോള്‍ 2.3 ബില്യണ്‍ ഡോളര്‍ മൂല്യത്തിലാണ്. മൂന്ന് ഐഐടി ബിരുദധാരികള്‍ ആരംഭിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ഡ്രീം 11 ന് ശേഷം യൂണികോണ്‍ പട്ടികയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ഗെയിമിംഗ് പ്ലാറ്റ്ഫോമാണ്.

   ഗ്രോഫേഴ്സ്: ഇ-കൊമേഴ്സ് പലചരക്ക് വിതരണ പ്ലാറ്റ്ഫോമായ ഗ്രോഫേഴ്സ് സ്ഥാപിച്ചത് 2013 ല്‍ അല്‍ബിന്ദര്‍ ദിന്ദ്സയും സൗരഭ് കുമാറുമാണ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന് ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്.

   കൊയിന്‍ഡിസിഎക്സ്: ക്രിപ്‌റ്റോ കറന്‍സി എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമായ CoinDCX- ന് 1.1 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. സുമിത് ഗുപ്തയും നീരജ് ഖണ്ഡേല്‍വാളും ചേര്‍ന്ന് സ്ഥാപിച്ച മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ്, വെറും മൂന്ന് വര്‍ഷത്തിനുള്ളിലാണ് യൂണികോണ്‍ ക്ലബില്‍ പ്രവേശിച്ചത്.

   അപ്പ്ഗ്രേഡ്: 2015 ല്‍ ആരംഭിച്ച ഈ മുംബൈ ആസ്ഥാനമായുള്ള ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്ഫോം നിലവില്‍ 1.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ്. ഡല്‍ഹി ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മായങ്ക് കുമാറും ഫാല്‍ഗണ്‍ കൊമ്പള്ളിയും പ്രശസ്ത സംരംഭകനായ റോണി സ്‌ക്രൂവാലയും ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്.

   ഭാരത്പേ: ഡല്‍ഹി ആസ്ഥാനമായുള്ള ഈ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന് ഇപ്പോള്‍ 2.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. അഷ്നീര്‍ ഗ്രോവറും ശാശ്വനാഥ് നക്രാണിയും ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്.

   ക്രെഡ്: ശക്തമായ പരസ്യ ഗെയിമിന് പേരുകേട്ട ക്രെഡ് 2021-ല്‍ 2.2 ബില്യണ്‍ ഡോളര്‍ മൂല്യമായി യൂണികോണ്‍ ക്ലബില്‍ പ്രവേശിച്ചു. ബെംഗളൂരുവിലുള്ള ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത് കുനാല്‍ ഷാ ആണ്.
   ഈ വര്‍ഷം യൂണികോണ്‍ ക്ലബ്ബില്‍ പ്രവേശിച്ച മറ്റ് കമ്പനികളും അവരുടെ മൂല്യവും

   ഡിജിറ്റ് - 3.5 ബില്യണ്‍ ഡോളര്‍

   ഇന്നൊവാക്സര്‍ - 1.3 ബില്യണ്‍

   മാര്‍ക്കറ്റ് - 2.5 ബില്യണ്‍ ഡോളര്‍

   ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് - 1.4 ബില്യണ്‍

   ഫസ്റ്റ് ക്രൈ - 1.7 ബില്യണ്‍ ഡോളര്‍

   മീഷോ - 4.9 ബില്യണ്‍ ഡോളര്‍

   ഫാര്‍മ ഈസി - 4 ബില്യണ്‍ ഡോളര്‍

   ഗ്രോ - 1 ബില്യണ്‍ ഡോളര്‍

   ഷെയര്‍ ചാറ്റ് - 2.8 ബില്യണ്‍

   ഗപ്ഷപ്പ് - 1.4 ബില്യണ്‍

   ചാര്‍ജ്ബീ - 1.4 ബില്യണ്‍ ഡോളര്‍

   അര്‍ബന്‍ കമ്പനി - 2.1 ബില്യണ്‍ ഡോളര്‍

   മൊഗ്ലിക്സ് - 1 ബില്യണ്‍

   സിറ്റ - 1.4 ബില്യണ്‍ ഡോളര്‍

   ബ്രൗസര്‍സ്റ്റാക്ക് - 4 ബില്ല്യണ്‍

   ബ്ലാക്ക്ബക്ക് - 1 ബില്ല്യണ്‍

   ഡ്രോം - 1.2 ബില്യണ്‍

   ഓഫ് ബിസിനസ്സ് - 3 ബില്യണ്‍

   മൈന്‍ഡ് ടിക്കിള്‍ - 1.2 ബില്ല്യണ്‍

   എറുഡിറ്റസ് - 3.2 ബില്യണ്‍ ഡോളര്‍

   സെറ്റ്വെര്‍ക്ക് - 1 ബില്യണ്‍ ഡോളര്‍

   അപ്നാ.കോ - 1.1 ബില്യണ്‍
   Published by:Jayashankar AV
   First published:
   )}