'കളിയല്ല കല്യാണം'; കേരളത്തിലെ കല്യാണച്ചടങ്ങുകള്‍ക്ക് ആഗോള അവാർഡ് നേട്ടവുമായി റെയിന്മേക്കര് ഇവന്റ്സ്
മൂന്നാം തവണയാണ് റെയിൻമേക്കർ ഈവന്റ്സ് വൗ അവാര്‍ഡ്സ് ഏഷ്യയില്‍ അവാര്‍ഡുകള്‍ നേടുന്നത്

News18 Malayalam
- News18 Malayalam
- Last Updated: October 10, 2020, 1:30 PM IST
കൊച്ചി: വൗ അവാര്‍ഡ്സ് ഏഷ്യാ 2020ല്‍ കേരളത്തിലെ പ്രമുഖ ഡെസ്റ്റിനേഷന്‍, ഇന്‍ബൗണ്ട് വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയായ റെയിന്മേക്കര് ഇവന്റ്സിന് രണ്ടു വെള്ളിയും ഒരു വെങ്കലവും. 6 വിഭാഗത്തിലായി 9 നോമിനേഷനുകള്‍ നേടിയ റെയിൻമേക്കർ ഇവന്റ്സിന് ബെസ്റ്റ് പോസ്റ്റ് വെഡ്ഡിംഗ് ഇവന്റ് ഓഫ് ദി ഇയര്‍, ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗങ്ങളിലാണ് വെള്ളി ലഭിച്ചത്. ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ വിഭാഗത്തില്‍ത്തന്നെ വെങ്കലവും ലഭിച്ചു.
2019ൽ നടന്ന ഇവന്റുകളെയാണ് അവാര്‍ഡിന് പരിഗണിച്ചത്. ആറ് ഗ്രൂപ്പിലായി 106 വിഭാഗങ്ങളിലാണ് ഇത്തവണ വൗ അവാര്‍ഡുകള്‍ നല്‍കിയത്. ഇവന്റ്എഫ്എക്യുഎസിന്റെ യൂട്യൂബ് ചാനലില്‍ നടന്ന അവാര്‍ഡ്ദാനചടങ്ങില്‍ 26 രാജ്യങ്ങളില്‍ നിന്നായി 5000 പ്രതിനിധികള്‍ പങ്കെടുത്തു. തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററില്‍ എകെ19 എന്ന പേരില്‍ അരങ്ങേറിയ ഒരു വിവാഹച്ചടങ്ങിന്റെ പോസ്റ്റ് വെഡിംഗ് ഇവന്റാണ് റെയിന്മേക്കര് ഇവന്റ്സിന് ഒരു സില്‍വര്‍ വൗ നേടിക്കൊടുത്തത്. അയഥാര്‍ത്ഥമായ ഒരു അത്ഭുതലോകം സൃഷ്ടിച്ച ഈ പാര്‍ട്ടിയുടെ അലങ്കാരങ്ങള്‍, വിനോദങ്ങള്‍, അതിഥികളെക്കൂടി പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ എന്നിവ ചടങ്ങിന്റെ ഓരോ ടച്ച് പോയന്റും വിസ്മയകരമാക്കിയിരുന്നു. ഒരു ലക്ഷം ക്രിസ്റ്റലുകള്‍ അലങ്കാരത്തിന് ഉപയോഗിച്ചു. ഫ്രഞ്ച് നൃത്തങ്ങള്‍, പ്രസിഡന്‍ഷ്യല്‍ മോട്ടോര്‍കേഡ്, 15 അംഗ തൈക്കൂടം ബ്രിഡ്ജ് സംഗീതം എന്നിവയും എകെ19ന് കൊഴുപ്പേകി.

കഴിഞ്ഞ രണ്ടു വര്‍ഷമായി ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ അവാര്‍ഡുകള്‍ ലഭിക്കുന്ന റെയിന്മേക്കറിന് ഇക്കുറിയും വൗ സില്‍വര്‍ നേടിക്കൊടുത്തത് എകെ19 എന്ന തൃശൂര്‍ വിവാഹം തന്നെ. ജോണ്‍ ഡീരെ ട്രാക്റ്റര്‍, മഹീന്ദ്ര ഓപ്പണ്‍ ജീപ്പുകള്‍, ബുള്ളറ്റുകള്‍, ധോല്‍ വാദകര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ഹല്‍ദി ചടങ്ങ്. വളക്കട, ജ്യോതിഷം, ദാണ്ടിയ, ഉത്തരേന്ത്യന്‍ ഫുഡ് തേലാസ്, ഡപ്പാന്‍കുത്ത്, മാരി സ്റ്റൈല്‍ റൗഡീസ് ആന്‍ഡ് ഗുണ്ടാസ്, സിനിമാവില്ലന്മാരുടെ ഛായ ഉള്ള കലാകാരന്മാര്, ഏഴുനിലയുള്ള കേക്ക് എന്നിവയിരുന്നു മറ്റ് സവിശേഷതകള്‍.
Also Read- Gold Price Today in Kerala | സ്വർണ്ണവിലയിൽ വർധനവ്; പവന് 240 രൂപ കൂടി
കഴിഞ്ഞ വര്‍ഷം കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം എന്ന വിവാഹസല്‍ക്കാരമാണ് ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ കമ്പനിക്ക് വെങ്കലം നേടിക്കൊടുത്തത്. സെലിബ്രിറ്റി അതിഥികളായി മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പ്രിയദര്ശന്, ഇന്ദ്രജിത് എന്നിവര്‍ പങ്കെടുത്ത ഈ വിവാഹസല്‍ക്കാരത്തില്‍ ഹാര്‍ലി ഡേവിഡ്സണ് എന്‍ടൂറേജ്, ശിങ്കാരിമേളം, 20 പേരുടെ സംഗീതപരിപാടി, 12 അടി ഉയരമുള്ള വെഡ്ഡിംഗ് കേക്ക് എന്നിവയും ഈ പരിപാടിയ്ക്ക് ആവേശം പകര്‍ന്നു.
Also Read- Dell ചെറുകിട ബിസിനസ് മാസ സ്പെഷ്യലുകൾ – സംരഭകർക്ക് സ്മാർട്ടായി മുന്നേറാനുള്ള സമയം ഇതാണ്
2011-ല്‍ പ്രവര്‍ത്തനമാരംഭിച്ച റെയിന്മേക്കര് ഇവന്റ്സ് ആന്‍ഡ് എന്റര്ടെയിന്മെന്റ്സ് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് വൗ അവാര്‍ഡ്സ് ഏഷ്യയില്‍ അവാര്‍ഡുകള്‍ നേടുന്നത്. ഇതുവരെ 6 വൗ അവാര്‍ഡുകളാണ് നേടിയിട്ടുള്ളത്.
2019ൽ നടന്ന ഇവന്റുകളെയാണ് അവാര്‍ഡിന് പരിഗണിച്ചത്. ആറ് ഗ്രൂപ്പിലായി 106 വിഭാഗങ്ങളിലാണ് ഇത്തവണ വൗ അവാര്‍ഡുകള്‍ നല്‍കിയത്. ഇവന്റ്എഫ്എക്യുഎസിന്റെ യൂട്യൂബ് ചാനലില്‍ നടന്ന അവാര്‍ഡ്ദാനചടങ്ങില്‍ 26 രാജ്യങ്ങളില്‍ നിന്നായി 5000 പ്രതിനിധികള്‍ പങ്കെടുത്തു.