നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price| പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതി കുറച്ചു; പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയും

  Fuel Price| പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതി കുറച്ചു; പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയും

  ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 27 ഇടങ്ങളിലാണ് വാറ്റ് നികുതി കുറച്ചത്.

  File photo of Rajasthan CM Ashok Gehlot (PTI)

  File photo of Rajasthan CM Ashok Gehlot (PTI)

  • Share this:
   കോണ്‍ഗ്രസ് (Congress) ഭരിക്കുന്ന പഞ്ചാബിന് (Punjab) പിന്നാലെ രാജസ്ഥാനും (Rajasthan) ഇന്ധന നികുതിയിൽ കുറവുവരുത്തി. പെട്രോളിനും ഡീസലിനും (Petrol Diesel) രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി (VAT) ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിൽ നികുതി കുറച്ചതോടെ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും ലിറ്ററിന് കുറയും. പുതിയ വില ചൊവ്വാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. നികുതി കുറച്ചതോടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ പ്രതിവർഷം 3500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

   കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് നേരത്തെ പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചിരുന്നു. ഇതുവരെ ഇന്ധനത്തിന് മേലുള്ള വാറ്റ് നികുതി കുറച്ചത് 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്. രാജ്യത്ത് പെട്രോളിന് ഏറ്റവും അധികം വില കുറഞ്ഞത് പഞ്ചാബിലാണ്. ഡീസലിന് ഏറ്റവും വില കുറഞ്ഞത് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലും.

   പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ എക്സൈസ് നികുതിയിൽ കുറവുവരുത്തിയത്. സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ആദ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കാൻ തയാറായത്. ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 27 ഇടങ്ങളിലാണ് വാറ്റ് നികുതി കുറച്ചത്. ഇതോടെ പെട്രോളിന് 16.02 രൂപവരെയും ഡീസലിന് 19.61 രൂപ വരെയുമാണ് കുറഞ്ഞത്.

   Also Read- Mutual Funds| നിങ്ങൾക്ക് അനുയോജ്യമായ മ്യുച്വൽ ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കാം?

   അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലാണ് പെട്രോളിന് ഏറ്റവും അധികം രൂപ കുറഞ്ഞത്. ഒരു ലിറ്റർ പെട്രോളിന് 16.02 രൂപയാണ് സംസ്ഥാനത്ത് കുറഞ്ഞത്. ലഡാക്കിൽ 13.43 രൂപയും കർണാടകയിൽ 13.35 രൂപയുമാണ് കുറഞ്ഞത്.

   പഞ്ചാബിൽ പെട്രോളിന്റെ വാറ്റ് നികുതിയിൽ ആകെ 11.27 രൂപയാണ് കുറഞ്ഞത്. അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ 6.96 രൂപയും ഗുജറാത്തിൽ 6.82 രൂപയും ഒഡീഷയിൽ 4.55 രൂപയും ബിഹാറിൽ 3.21 രൂപയുമാണ് കുറച്ചത്.

   എക്സൈസ് തീരുവയ്ക്ക് പിന്നാലെ വാറ്റ് വെട്ടിക്കുറച്ചതിനാൽ ഡീസലിന് ലിറ്ററിന് ഏറ്റവും അധികം വില കുറഞ്ഞത് ലഡാക്കിലാണ്. 9.52 രൂപയാണ് ഇവിടെ വാറ്റ് നികുതി കുറച്ചത്. കർണാടക വാറ്റ് 9.30 രൂപ കുറച്ചപ്പോൾ പുതുച്ചേരിയിൽ 9.02 രൂപ കുറച്ചു. പഞ്ചാബ് ഡീസലിന്റെ മൂല്യവർധിത നികുതിയിൽ ലിറ്ററിന് 6.77 രൂപ കുറച്ചപ്പോൾ ഉത്തർപ്രദേശ് 2.04 രൂപ നികുതിയിനത്തിൽ കുറച്ചു.

   ഉത്തരാഖണ്ഡ് ഡീസലിന്റെ വാറ്റ് ലിറ്ററിന് 2.04 രൂപയും ഹരിയാനയിൽ 2.04 രൂപയും കുറച്ചിട്ടുണ്ട്. ബിഹാറിൽ വാറ്റ് 3.91 രൂപയും ഒഡീഷയിൽ 5.69 രൂപയും കുറച്ചിട്ടുണ്ട്. മധ്യപ്രദേശ് ഡീസൽ ലിറ്ററിന് 6.96 രൂപ കുറച്ചു.

   വാറ്റ് നികുതിയിൽ കുറവ് വരുത്തിയ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ:

   ലഡാക്ക്, കർണാടക, പുതുച്ചേരി, ജമ്മു & കശ്മീർ, സിക്കിം, മിസോറാം, ഹിമാചൽ പ്രദേശ്, ദാമൻ & ദിയു, ദാദ്ര & നാഗർ ഹവേലി, ചണ്ഡീഗഡ്, അസം, മധ്യപ്രദേശ്, ത്രിപുര, ഗുജറാത്ത്, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, ഗോവ, മേഘാലയ, ഒഡീഷ, അരുണാചൽ പ്രദേശ്, മണിപ്പൂർ, ആൻഡമാൻ & നിക്കോബാർ, ബീഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന

   വാറ്റ് നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ

   കോൺഗ്രസോ സഖ്യകക്ഷികളോ ഭരിക്കുന്ന ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട്, എഎപി ഭരിക്കുന്ന ഡൽഹി, ടിഎംസി ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഇടതുപക്ഷം ഭരിക്കുന്ന കേരളം, ടിആർഎസ് നയിക്കുന്ന തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് എന്നിവയും വാറ്റ് കുറച്ചിട്ടില്ല.
   Published by:Rajesh V
   First published:
   )}