• HOME
  • »
  • NEWS
  • »
  • money
  • »
  • Rakesh Jhunjhunwala | 5000 രൂപയുടെ നിക്ഷേപവുമായി തുടങ്ങിയ രാകേഷ് ജുൻജുൻവാല ഓഹരി വിപണി കീഴടക്കിയതെങ്ങനെ?

Rakesh Jhunjhunwala | 5000 രൂപയുടെ നിക്ഷേപവുമായി തുടങ്ങിയ രാകേഷ് ജുൻജുൻവാല ഓഹരി വിപണി കീഴടക്കിയതെങ്ങനെ?

ബുദ്ധിപരമായി നടത്തിയ നിക്ഷേപങ്ങൾ രാകേഷ് ജുൻജുൻവാലയെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻമാരിൽ ഒരാളായി വളർത്തി

Image: Twitter

Image: Twitter

  • Last Updated :
  • Share this:
    വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല (Rakesh Jhunjhunwala) ദലാൽ സ്ട്രീറ്റിലെ ബിഗ് ബുൾ എന്നാണറിയപ്പെടുന്നത്. നിക്ഷേപകരും സാമ്പത്തിക വിദഗ്ദരും വ്യവസായികളും ഒരുപോലെ ജുൻജുൻവാലയെ മാതൃകയാക്കാൻ ശ്രമിച്ചിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടൻറായ ജുൻജുൻവാല കോളേജ് പഠനകാലത്ത് തന്നെ ഓഹരി വിപണിയിൽ (Stock Market) നിക്ഷേപം നടത്തിത്തുടങ്ങിയിരുന്നു. 5000 രൂപയുടെ മൂലധനവുമായാണ് ഓഹരി വിപണിയിൽ ജുൻജുൻവാല ജൈത്രയാത്ര ആരംഭിക്കുന്നത്. റെയർ എൻറർപ്രൈസസ് (RARE Enterprises) എന്ന അസറ്റ് മാനേജ്മെൻറ് സ്ഥാപനം അദ്ദേഹം ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. അത് പൂർണമായി മാനേജ് ചെയ്തതും ജുൻജുൻവാല തന്നെയായിരുന്നു.

    ആദായ നികുതി ഓഫീസറുടെ മകനായി ജനിച്ച ജുൻജുൻവാല വ്യവസായത്തിലും നിക്ഷേപത്തിലും ഒരുപോലെ മുന്നേറിക്കൊണ്ടിരുന്നു. ബുദ്ധിപരമായി നടത്തിയ നിക്ഷേപങ്ങൾ അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻമാരിൽ ഒരാളായി വളർത്തി. രാജ്യത്തെ വലിയ കമ്പനികളിലെല്ലാം അദ്ദേഹത്തിന് നിക്ഷേപം ഉണ്ടായിരുന്നു. ഏകദേശം 5.8 ബില്യൺ അഥവാ 46000 കോടി രൂപയായിരുന്നു അദ്ദേഹത്തിൻെറ ആസ്തി. ഫോർബ്സിൻെറ 2021ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ശതകോടീശ്വരൻമാരിൽ 36ാം സ്ഥാനത്താണ് ജുൻജുൻവാല.

    വമ്പൻ നിക്ഷേപകനായിരുന്ന അദ്ദേഹത്തിൻെറ പോർട്ട്ഫോളിയോയിൽ രാജ്യത്തെ വലിയ കമ്പനികളെല്ലാം ഇടംപിടിച്ചിരുന്നു. ടൈറ്റൻ, ടാറ്റ മോട്ടോഴ്സ്, സ്റ്റാർ ഹെൽത്ത്, മെട്രോ ബ്രാൻഡ്സ്, ക്രിസിൽ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ടൈറ്റൻ, സ്റ്റാർ ഹെൽത്ത്, മെട്രോ ബ്രാൻഡ്സ്, ടാറ്റ മോട്ടോഴ്സ്, ക്രിസിൽ എന്നീ അഞ്ച് കമ്പനികളിൽ മാത്രം അദ്ദേഹത്തിന് ഏകദേശം 24,486.24 കോടിയുടെ ആസ്തി ഉണ്ടായിരുന്നു.

    ടാറ്റ ഗ്രൂപ്പിൻെറ കീഴിൽ വാച്ച്, കണ്ണട, ജൂവലറി എന്നിവ നിർമ്മിക്കുന്ന കമ്പനിയായ ടൈറ്റൻ ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിലെ ഏറ്റവും തിളക്കമുള്ള സ്ഥാപനങ്ങളിൽ ഒന്നാണ്. ടൈറ്റനിൽ നിക്ഷേപം നടത്തിയ നിക്ഷേപകരുടെ ആസ്തി കഴിഞ്ഞ 5 വർഷത്തിനിടയിൽ മാത്രം നാലിരട്ടിയായാണ് വർധിച്ചത്. ജുൻജുൻവാലയ്ക്കും അദ്ദേഹത്തിൻെറ അസോസിയേറ്റുകൾക്കും മറ്റ് ചില കമ്പനികളിലും വലിയ ഓഹരിനിക്ഷേപം ഉണ്ടായിരുന്നു.

    നസാറ ടെക്നോളജീസ് (10.03 ശതമാനം), എൻസിസി (12.6 ശതമാനം), ആപ്ടെക്ക് (23.37 ശതമാനം) എന്നിവയാണ് അവയിൽ ചിലത്. ഈ മൂന്ന് കമ്പനികളിലെ ആസ്തി യഥാക്രമം 423.55 കോടി രൂപ, 428.85 കോടി, 225 കോടി എന്നിങ്ങനെയാണ് വരുന്നത്.

    Also Read- Rakesh Jhunjhunwala| പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

    ഫോർട്ടിസ് ഹെൽത്ത് കെയറിൻെറ നാല് ശതമാനം ഓഹരി ജുൻജുൻവാലയുടെ കയ്യിലാണ്. 2020 മുതലാണ് അദ്ദേഹം ഫോർട്ടിസിൽ നിക്ഷേപം നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ ആശുപത്രി ശൃംഖലയിൽ നിക്ഷേപിച്ചവരുടെ വരുമാനം ഇരട്ടിയായിരിക്കുകയാണ്. ഈയടുത്ത് ആരംഭിച്ച ആകാശ എയറിൻെറ പ്രധാന പ്രമോട്ടർമാരിൽ ഒരാൾ കൂടിയായിരുന്നു ജുൻജുൻവാല.

    ഈ മാസം മുതൽ ആകാശ എയർ അതിൻെറ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ കമ്പനിയാണ് ആകാശ. ജനങ്ങൾക്ക് വിശ്വാസ്യതയോടെ ആശ്രയിക്കാൻ സാധിക്കുന്ന എയർലൈൻ ആണ് തങ്ങളുടേത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
    Published by:Anuraj GR
    First published: