• HOME
  • »
  • NEWS
  • »
  • money
  • »
  • Rakhi | രക്ഷാബന്ധൻ: വിപണിയിൽ രാഖികളെത്തുന്നത് എവിടെ നിന്ന്? രാഖി നിർമ്മാണത്തിന് പിന്നിലെ കഥകളറിയാം

Rakhi | രക്ഷാബന്ധൻ: വിപണിയിൽ രാഖികളെത്തുന്നത് എവിടെ നിന്ന്? രാഖി നിർമ്മാണത്തിന് പിന്നിലെ കഥകളറിയാം

രാഖി നിർമ്മാണം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് വരുമാന മാർഗ്ഗമാണ്

രാഖി നിർമ്മാണം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് വരുമാന മാർഗ്ഗമാണ്

രാഖി നിർമ്മാണം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് വരുമാന മാർഗ്ഗമാണ്

  • Last Updated :
  • Share this:
    രക്ഷാബന്ധൻ (Raksha Bandhan) രാജ്യത്തെ രാഖി (Rakhi) നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്ക് പിടിച്ച് സമയമാണ്. സാഹോദര്യത്തിൻെറ ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അതേസമയം കൊൽക്കത്തയിലെ ശ്രീ രാഖി ഓഫീസിൽ തിരക്ക് പിടിച്ച മിനുക്കുപണികളുടെ സമയമാണ്. രാജ്യത്തെ ഏറ്റവും മികച്ച രാഖി നിർമ്മാതാക്കളിൽപെട്ട ഒരു സ്ഥാപനമാണ് ശ്രീ രാഖി. കോടിക്കണക്കിന് രാഖികളാണ് ഇവിടെ നിന്നും രാജ്യത്തിൻെറ മുക്കിലും മൂലയിലുമുള്ള കടകളിലേക്ക് പോവുന്നത്.

    1962ൽ പുഷി ദേവി മൊഹ്തയാണ് കൊൽക്കത്തയിലെ ഈ രാഖി ബിസിനസ് ആരംഭിച്ചത്. അവരുടെ ഭർത്താവ് മുർളി ദർജി മൊഹ്ത കൊൽക്കത്തയിൽ അക്കൌണ്ടൻറായി ജോലി ചെയ്യുകയായിരുന്നു. തുടക്കത്തിൽ സാധാരണ രാഖികളാണ് ഇവിടെ നിർമ്മിച്ചിരുന്നത്. പിന്നീട് അലങ്കാരപ്പണികളോടെ മനോഹരമായ രാഖികൾ നിർമ്മിച്ച് തുടങ്ങിയെന്ന് പുഷി ദേവിയുടെ കൊച്ചുമകനും നിലവിൽ രാഖി ബിസിനസ് മുന്നോട്ട് കൊണ്ട് പോവുന്നയാളുമായ കമൽ സോണി പറഞ്ഞു.

    സ്ത്രീകളാണ് ഇവിടെ കൂടുതലും ജോലി ചെയ്യുന്നത്. പോസ്റ്റ്മാൻ രാഖി, രുപയ രാഖി, രാകേഷ് ശർമ രാഖി (ബഹിരാകാശത്ത് പോയ ഇന്ത്യൻ പൈലറ്റ്) തുടങ്ങിയ വ്യത്യസ്ത പേരുകളിലുള്ള രാഖികൾ വിപണിയിലെത്തിച്ചത് തങ്ങളായിരുന്നുവെന്ന് കമൽ ഓർത്തെടുത്തു. ഒരു വർഷം 2.5 കോടി രാഖികളാണ് ഇവിടെ നിർമ്മിക്കുന്നത്. യുഎസ്, യുകെ, ഫിജി, മൌറീഷ്യസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും രാഖികൾ കയറ്റി അയക്കുന്നുണ്ട്.

    പശ്ചിമ ബംഗാളിലെ കൽനയിലാണ് രാജ്യത്ത് രാഖി നിർമ്മാണ ബിസിനസ് ഏറ്റവും സജീവമായി നടക്കുന്നത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിന് ശേഷം ബംഗാളിൽ രക്ഷാബന്ധൻ വലിയ ആഘോഷമാണ്. സർക്കാർ തന്നെ ഓരോ വർഷവും 6 ലക്ഷത്തിലധികം രാഖികൾ വാങ്ങുന്നുണ്ട്. യുവതികളാണ് രാഖി നിർമ്മാണ ജോലിയിൽ കൂടുതലായുള്ളത്. ഡിസംബറിൽ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്ന ഇവർ ഏപ്രിലിൽ നിർമ്മാണം തുടങ്ങും. മറ്റ് സീസണുകളിൽ റിസ്റ്റ് ബാൻറ്, ജൂവലറികൾ തുടങ്ങിയവ നിർമ്മിക്കുന്ന ജോലികളാണ് ഇവർ ചെയ്യുന്നത്.

    കൊൽക്കത്തയിലെ ഹൗറയിലും നിരവധി രാഖി നിർമ്മാണ യൂണിറ്റുകളുണ്ട്. രാജസ്ഥാനിലെ ജെയ്പൂരാണ് ഇന്ത്യയിലെ മറ്റൊരു പ്രധാന രാഖി നിർമ്മാണകേന്ദ്രം. ഓരോ വർഷവും ജൂവലറി മേഖലയിലെ ട്രെൻഡ് കൂടി അടിസ്ഥാനമാക്കിയാണ് വ്യത്യസ്തമായ രാഖികൾ നിർമ്മിക്കുന്നതെന്ന് രാഖി നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു. കല്ലുവെച്ച രാഖികൾ, കുന്ദൻ രാഖികൾ എന്നിവയ്ക്ക് പുറമെ അമേരിക്കൻ ഡയമണ്ട് സീരീസ് രാഖികൾക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതെന്ന് അവർ വിശദമാക്കുന്നു.

    പരിസ്ഥിതിസൗഹൃദ രാഖികൾ

    വിത്തുകൾ, പൂക്കൾ, അരി തുടങ്ങിയവ കൊണ്ടൊക്കെ നിർമ്മിക്കുന്ന രാഖികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിപണിയിലെത്തുന്നുണ്ട്. ഇന്തിബ്നി എന്ന ജെയ്പൂർ ആസ്ഥാനമായിട്ടുള്ള ഡിസൈൻ കമ്പനി വിത്ത് കൊണ്ടുള്ള രാഖി നിർമ്മിക്കുന്നതിൽ പ്രശസ്തമാണ്. “വർഷാവർഷം 620 മില്യൺ രാഖികൾ നശിപ്പിക്കാൻ കഴിയാത്ത മാലിന്യമായി മാറുന്നുണ്ട്. പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നതിന് കാരണമാവാത്ത തരത്തിലുള്ള രാഖികൾ നിർമ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി ഏകദേശം രണ്ട് വർഷത്തോളം ഗവേഷണം നടത്തേണ്ടി വന്നു,” ഇന്തിബ്നിയുടെ സഹ ഉടമകളിൽ ഒരാളായ നിതിൻ ജെയ്ൻ പറഞ്ഞു.
    Published by:user_57
    First published: