മുംബൈ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥ പ്രകാരം പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാത്രി കപൂറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ കേന്ദ്ര ഏജൻസി 20 മണിക്കൂറിലധികം കപൂറിനെ ചോദ്യം ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യെസ് ബാങ്കിനെ റിസർവ് ബാങ്ക് ഏറ്റെടുക്കുകയും മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് റെയ്ഡും അറസ്റ്റും.
ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന് വായ്പ നൽകിയതിനു പിന്നാലെ കപൂറിന്റെ ഭാര്യയുടെ അക്കൗണ്ടിൽ പണമെത്തിയതിനെ കുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ പ്രതിസന്ധിയിലായ യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ വാങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വെള്ളിയാഴ്ച വ്യക്തമാക്കി. നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും ഉറപ്പ് നൽകിയിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.