നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ക്രിപ്‌റ്റോകറൻസി പ്രതിഫലമായി വാങ്ങാൻ ഒരുങ്ങി റാപ്പർ റാഫ്താ‍ർ; ക്രിപ്റ്റോ പേയ്‌മെന്റ് സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ കലാകാരൻ

  ക്രിപ്‌റ്റോകറൻസി പ്രതിഫലമായി വാങ്ങാൻ ഒരുങ്ങി റാപ്പർ റാഫ്താ‍ർ; ക്രിപ്റ്റോ പേയ്‌മെന്റ് സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ കലാകാരൻ

  ബിറ്റ്‌കോയിൻ ദിനംപ്രതി ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ്. യുവ നിക്ഷേപകരെയാണ് ഇത് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.

  Instagram/@raftaarmusic.

  Instagram/@raftaarmusic.

  • Share this:
   ഷോയുടെ പ്രതിഫലമായി യഥാർത്ഥ കറൻസിക്ക് പകരം ക്രിപ്‌റ്റോകറൻസിയും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് റാപ്പർ റാഫ്താ‍ർ. ഇതോടെ ക്രിപ്റ്റോകറൻസി പ്രതിഫലമായി സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ കലാകാരനായി റാഫ്താ‍ർ മാറി. താൻ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ കടുത്ത ആരാധകനാണെന്നും അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പേയ്‌മെന്റ് സ്വീകരിക്കുന്നത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരത്തിന് തുല്യമാണെന്നും റാഫ്‍താ‍ർ പറഞ്ഞു. ജൂലൈയിൽ നടക്കാനിരിക്കുന്ന തന്റെ ഷോയുടെ ക്രിപ്റ്റോ പേയ്‌മെന്റുകൾ സ്വീകരിക്കാനുള്ള നടപടികൾ അദ്ദേഹം ഇതിനോടകം ആരംഭിച്ചു.

   ക്രിപ്‌റ്റോകറൻസിയുടെ ആവശ്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ടെക് കോടീശ്വരൻ എലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ ഫോളോ ചെയ്യുന്നത് തന്റെ ക്രിപ്റ്റോകറൻസിയോടുള്ള ആവേശം വ‍ർദ്ധിപ്പിച്ചുവെന്നും റാഫ്താ‍ർ പറഞ്ഞു. ക്രിപ്‌റ്റോകറൻസി പ്രതിഫലമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത് മാനേജർ അങ്കിത് ഖന്നയാണെന്നും റാഫ്താ‍ർ വ്യക്തമാക്കി. ഖന്ന റാഫ്താറിന്റെ ദീർഘകാല ബിസിനസ് പങ്കാളിയും മാനേജരുമാണ്.

   1.77 ലക്ഷം രൂപ വരെ ശമ്പളം, CRPF അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കാം

   ക്രിപ്‌റ്റോകറൻസി ഒരു ഡിജിറ്റൽ കറൻസിയാണ്. ക്രിപ്‌റ്റോ കറൻസിയിലൂടെയുള്ള ഇടപാടുകൾ പരിശോധിക്കുകയും റെക്കോർഡുകൾ സൂക്ഷിക്കുകയും ചെയ്യുന്നത് ക്രിപ്റ്റോഗ്രഫി ഉപയോഗിച്ചുള്ള ഒരു വികേന്ദ്രീകൃത സംവിധാനത്തിലൂടെയാണ്. ആഗോള കലാകാരന്മാരായ 50 സെന്റ്, മരിയ കാരി, ജി-ഈസി, സിയ, ഫോൾ ഔട്ട് ബോയ്, ബാക്ക്സ്ട്രീറ്റ് ബോയ്സ്, ലാന ഡെൽ റേ തുടങ്ങിയവർ ഇവരുടെ പ്രതിഫലം ക്രിപ്റ്റോകറൻസിയിലൂടെ സ്വീകരിക്കാൻ തുടങ്ങിയിരുന്നു.

   അടുത്തിടെ പുറത്തുവിട്ട IndiaTech.org റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ഉപയോക്താക്കൾ നിലവിൽ 1.5 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ക്രിപ്റ്റോ കറൻസി ആസ്തി കൈവശം വച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസിയിലെ ഇവരുടെ ദൈനംദിന ട്രേഡുകൾ 350-500 മില്യൺ ഡോളറാണ്.

   മുംബൈയിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ സഞ്ജയ് ദത്തും കുടുംബവും ദുബായിലേക്ക് മടങ്ങിയതായി റിപ്പോർട്ട്

   ബിറ്റ്‌കോയിൻ ദിനംപ്രതി ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ്. യുവ നിക്ഷേപകരെയാണ് ഇത് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. 2013 ഒക്ടോബറിൽ ഒരു യൂണിറ്റിന് 121.34 ഡോളർ വിലയായിരുന്ന ബിറ്റ്‌കോയിന് 2021 ജനുവരി എത്തിയപ്പോൾ 32,000 ഡോളറായി വില. കുത്തനെയുള്ള ഉയർച്ചയാണ് ബിറ്റ്‌കോയിൻ വിലയിൽ ഉണ്ടായിരിക്കുന്നത്. നിലവിലുള്ളതിൽ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്‌കോയിൻ.

   2008ൽ ‘സതോഷി നകാമോട്ടോ’ എന്ന പേരിൽ അറിയപ്പെടുന്ന അജ്ഞാത വ്യക്തിയാണ് ബിറ്റ്‌കോയിൻ കണ്ടുപിടിച്ചത്. നകാമോട്ടോ ആരാണെന്നും എവിടെയാണെന്നും ഇതുവരെ ആർക്കും അറിയില്ല. പിന്നീട് പല ക്രിപ്റ്റോകറൻസികളും കണ്ടുപിടിച്ചു. പക്ഷേ ബിറ്റ്‌കോയിനാണ് ഏറ്റവും ജനപ്രിയമായി തുടരുന്ന ക്രിപ്റ്റോകറൻസി.

   ബിറ്റ്കോയിൻ ഇടപാട് നിയമപരമാക്കുന്ന ആദ്യ അമേരിക്കൻ രാജ്യമാണ് എൽ സാൽവഡോർ. ബിറ്റ്കോയിൻ രാജ്യത്ത് നിയമപരമായി ഉപയോഗിക്കാമെന്ന ബില്ലിന് എൽ സാൽവഡോർ കോൺഗ്രസ് ജൂൺ 9ന് അംഗീകാരം നൽകി. 90 ദിവസത്തിനുള്ളിൽ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും.
   Published by:Joys Joy
   First published:
   )}