നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • UPI | ഫീച്ചർ ഫോണുകളിൽ ചെറിയ തുകയുടെ ഇടപാടുകൾ നടത്താൻ പുതിയ യുപിഐ സേവനം പ്രഖ്യാപിച്ച് RBI

    UPI | ഫീച്ചർ ഫോണുകളിൽ ചെറിയ തുകയുടെ ഇടപാടുകൾ നടത്താൻ പുതിയ യുപിഐ സേവനം പ്രഖ്യാപിച്ച് RBI

    ചെറിയ മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനും ഫീച്ചർ ഫോണുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റ് ജനപ്രിയമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചത്.

    RBI

    RBI

    • Share this:
      ചെറിയ മൂല്യമുള്ള യുപിഐ (UPI) ഇടപാടുകൾക്ക് ഒരു പുതിയ "ഓൺ-ഡിവൈസ്" വാലറ്റ് സംവിധാനം പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) അറിയിച്ചു. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ആർബിഐ (RBI) പുറത്തിറക്കുക.

      ഡിസംബർ 8ന് പുറത്തിറക്കിയ 'വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന'യിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയ മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനും ഫീച്ചർ ഫോണുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റ് ജനപ്രിയമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചത്.

      യുപിഐ ഫീച്ചർ ഫോൺ
      നിലവിൽ, ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് *99# എന്ന ഷോർട്ട് കോഡ് ഉപയോഗിച്ച് അടിസ്ഥാന പേയ്‌മെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു ഓപ്ഷനായി NUUP (നാഷണൽ യൂണിഫൈഡ് USSD പ്ലാറ്റ്‌ഫോം) ഉപയോഗിക്കാം. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും ആർബിഐ അറിയിച്ചു.

      ആർബിഐയുടെ പ്രസ്താവന പ്രകാരം, ഇന്ത്യയിൽ ഏകദേശം 118 കോടി മൊബൈൽ ഫോൺ ഉപഭോക്താക്കൾ ഉണ്ട്. അതിൽ 74 കോടി പേർക്കും സ്മാർട്ട്‌ഫോണുകളുണ്ട്.

      ചെറിയ തുകയുടെ ഇടപാടുകൾ നടത്താം
      ചെറിയ തുകയുടെ പണമിടപാടുകൾക്കും ഡിജിറ്റൽ സേവനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാരംഭ ലക്ഷ്യങ്ങളിലൊന്നെന്ന് ആർബിഐ അറിയിച്ചു.

      “യുപിഐ വഴിയുള്ള 50 ശതമാനം ഇടപാടുകളും 200 രൂപയിൽ താഴെയാണെന്നാണ് ചില വിശകലന റിപ്പോർട്ട്. ഇത് ഡിജിറ്റൽ ഇടപാടുകളുടെ വിജയത്തെ സൂചിപ്പിക്കുന്നു. എന്നാൽ ചിലപ്പോൾ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഇടപാടുകൾ പരാജയപ്പെടുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്” ആർബിഐ പറയുന്നു.

      അതിനാൽ, യുപിഐ ആപ്പിലെ "ഓൺ-ഡിവൈസ്" വാലറ്റിലൂടെ ചെറിയ മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനാണ് ആർബിഐ പ്രാധാന്യം നൽകുന്നത്. ഇത് ഉപഭോക്താളുടെ ഇടപാടുകൾ സുഗമമാക്കുമെന്നും ആർബിഐ കൂട്ടിച്ചേർത്തു.

      Also Read- 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങൾ

      റീട്ടെയിൽ ഡയറക്ട് സ്കീമിനും ഐപിഒ ആപ്ലിക്കേഷനുകൾക്കുമായി യുപിഐ ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയർത്താനും സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.

      2022 ജനുവരി മുതൽ നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകൾക്കായി ഉപഭോക്താക്കൾ കൂടുതൽ ചാർജുകൾ നൽകേണ്ടി വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഒരു അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിസംബറോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വരും കാലങ്ങളിൽ കറൻസി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതുമായ രീതി മാറ്റാൻ കഴിയുന്ന ഒരു കണ്ടുപിടിത്തമായിരിക്കും ഇത്. എന്നാൽ ഇത് ഭൗതികമായ പണത്തിന് പകരമുള്ളതോ ക്രിപ്റ്റോകറൻസികളോ അല്ല.
      Published by:Anuraj GR
      First published:
      )}