കോവിഡ് 19 വ്യാപനം മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്ന മ്യൂചൽ ഫണ്ട് വിപണിയ്ക്ക് ആശ്വാസമായി റിസർവ് ബാങ്ക് 50000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് വൻതോതിൽ മ്യൂചൽ ഫണ്ട് നിക്ഷേപം പിൻവലിക്കുന്നതിനാൽ ഡെറ്റ് ഫണ്ടുകൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു.
പ്രമുഖ മ്യൂചൽഫണ്ടായ ഫ്രാങ്ക്ലിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകൾ കഴിഞ്ഞ ദിവസം വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ സൂചന നൽകുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക പാക്കേജുമായി റിസർവ് ബാങ്ക് രംഗത്തെത്തിയത്.
പാക്കേജ് പ്രഖ്യാപത്തിലെ പ്രധാന കാര്യങ്ങൾആർബിഐയുടെ ലിക്വിഡിറ്റി സൌകര്യം ഏപ്രിൽ 27 മുതൽ മെയ് 11 വരെയാണ്. അതിനായി നീക്കിവെച്ച തുക ഈ കാലയളവിൽ വിനിയോഗിക്കാം. പാക്കേജ് പ്രകാരം കുറഞ്ഞ നിരക്കിൽ ബാങ്കുകൾക്കാണ് പണം അനുവദിക്കുന്നത്. പണലഭ്യത കുറഞ്ഞാൽ ബാങ്കുകൾ മ്യൂച്ചൽ ഫണ്ടുകൾക്ക് തുക ലഭ്യമാക്കണം. കോർപറേറ്റ് ബോണ്ട്, കൊമേഴ്സ്യൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കടപത്രം എന്നിവയിൻമേൽ ബാങ്കുകൾക്ക് വായ്പ അനുവദിക്കാം.
“ഈ ഘട്ടത്തിൽ സമ്മർദ്ദം കൂടിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ ഡെറ്റ് മ്യൂച്വൽ ഫണ്ട് വിഭാഗത്തെയാണ് പരിഗണിക്കുന്നത്; എന്നാൽ രാജ്യത്തെ വലിയ വ്യവസായമേഖലയിലെ പണലഭ്യത പ്രശ്നം തുടരുന്നുണ്ട്” റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
റിസർവ് ബാങ്ക് പാക്കേജ് അനുവദിച്ച വാർത്തയ്ക്ക് ശേഷം, എൻഎസ്ഇ ബാങ്കിംഗ് സൂചിക ഏകദേശം 3% (750 പോയിന്റ്) വരെ ഉയർന്ന നിലയിലാണ് വ്യാപാരം തുടർന്നത്. അതിനൊപ്പം അസറ്റ് മാനേജർമാരുടെ ഓഹരികളും നില മെച്ചപ്പെടുത്തി. എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കോ 6.48 ശതമാനവും നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് 12.7 ശതമാനവും ഉയർന്നു. 2019 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന നേട്ടമാണിത്.
ഈ നീക്കത്തിന്റെ വിജയത്തെക്കുറിച്ച് വിശകലന വിദഗ്ധർക്ക് സമ്മിശ്ര കാഴ്ചപ്പാടാണുണ്ടായിരുന്നത്. കാരണം ഉയർന്ന റിസ്ക്കുള്ള ഫണ്ടുകൾക്ക് ബാങ്കുകൾ വായ്പ നൽകാറില്ല, എന്നാൽ റിസർവ് ബാങ്ക് ഇപ്പോൾ അനുവദിച്ച പാക്കേജ് നിക്ഷേപകർക്ക് ആശ്വാസമേകാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.
“ഇത് നല്ലതാണ്, എസ്എൽഎഫ്-എംഎഫ് പദ്ധതിയുടെ 90 ദിവസത്തെ തിരിച്ചടവ് സമയത്തിന് ശേഷം കോർപ്പറേറ്റ് ബോണ്ട് വിപണി പണലഭ്യതയിലും ക്രെഡിറ്റ് വ്യാപനത്തിലും മെച്ചപ്പെടുമെന്ന് പ്രതീക്ഷ നിലനിർത്തുന്നു,” ഈ രംഗത്തെ വിദഗ്ദ്ധനായ ജെ. മോസസ് ഹാർഡിംഗ് പറഞ്ഞു.
BEST PERFORMING STORIES:COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം[NEWS]ഉത്തരവ് കത്തിച്ച അധ്യാപകർക്ക് കണ്ടുപഠിക്കാൻ കുരുന്നുകൾ; കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് [NEWS]കോവിഡ്: മലപ്പുറത്ത് 5 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് ഒരാൾ [NEWS]ബാങ്കുകൾ ആർബിഐയിൽ നിന്നും റിപ്പോ വിൻഡോയിൽ നിന്നും ഫണ്ടുകൾ ആക്സസ് ചെയ്യുകയും മ്യൂച്വൽ ഫണ്ടുകളിലേക്ക് വായ്പ നീട്ടുകയും, ഇൻവെസ്റ്റ്മെൻറ് ഗ്രേഡ് കോർപ്പറേറ്റ് ബോണ്ടുകൾ, വാണിജ്യ പേപ്പറുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ കടപത്രങ്ങൾ എന്നിവയിൻമേൽ മ്യൂചൽ ഫണ്ടുകൾക്ക് വായ്പ നൽകാം.
വിപണി സാഹചര്യങ്ങൾക്കനുസൃതമായി റിസർവ് ബാങ്ക് ഇപ്പോൾ നൽകിയിരിക്കുന്ന കാലാവധിയും സഹായധനവും അവലോകനം ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.