• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റിസർവ് ബാങ്കിന്റെ ആദ്യ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സുധ ബാലകൃഷ്ണൻ

news18
Updated: May 28, 2018, 12:57 PM IST
റിസർവ് ബാങ്കിന്റെ ആദ്യ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സുധ ബാലകൃഷ്ണൻ
news18
Updated: May 28, 2018, 12:57 PM IST
റിസർവ് ബാങ്കിന്റെ ആദ്യ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സുധ ബാലകൃഷ്ണനെ നിയമിച്ചതായി റിപ്പോർട്ട്. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റായിരുന്ന സുധബാലകൃഷ്ണന് മെയ് 15 മുതലാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. 2016 ൽ ഉർജിത്ത് പട്ടേൽ ആർബിഐ ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം നടക്കുന്ന സുപ്രധാന നീക്കമാണ് ഇത്.

ആർബിഐയുടെ 12-ാംമത് എക്സിക്യൂട്ടീവ് ഡയറക്ടറായ സുധബാലകൃഷ്ണന്റെ നിയമനം മൂന്ന് വർഷത്തേക്കാണ്. ബാങ്കുകളിൽ വൻതോതിൽ വായ്പ തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ പുതിയ പോസ്റ്റിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാൽ 2017 മുതൽ നിർദ്ദേശിച്ചിട്ടുള്ളതാണെങ്കിലും പല കാരണങ്ങളാൽ ഈ പോസ്റ്റിൽ നിയമനമൊന്നും നടന്നിട്ടില്ല.

ആർ ബി ഐയുടെ ബാലൻസ് ഷീറ്റ്, സർക്കാരിനുള്ള ലാഭവിഹിതം തുടങ്ങിയ കാര്യങ്ങളുടെ ചുമതലയും പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറിനാണ്. താമസ സൗകര്യമുൾപ്പെടെ 2 ലക്ഷം രൂപയും താമസ സൗകര്യമില്ലാതെ 4 ലക്ഷം രൂപയുമാണ് സുധ ബാലകൃഷ്ണന്റെ നിശ്ചിത വേതനമെന്നാണ് റിപ്പോർട്ട്.
First published: May 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍