• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരള ബാങ്കിനു റിസര്‍വ് ബാങ്കിന്റെ അനുമതി ഈ മാസം

Gowthamy GG
Updated: April 2, 2018, 11:33 PM IST
കേരള ബാങ്കിനു റിസര്‍വ് ബാങ്കിന്റെ അനുമതി ഈ മാസം
Gowthamy GG
Updated: April 2, 2018, 11:33 PM IST


തിരുവനന്തപുരം: കേരള ബാങ്കിനു വേണ്ടിയുള്ള സര്‍ക്കാരിന്റെ കാത്തിരുപ്പിന് വിരാമം. ഇടതു സര്‍ക്കാര്‍ ഭരണത്തിലെത്തിയ കാലം മുതല്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരണത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഈ മാസം അവസാനത്തോടെ  റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിക്കുമെന്ന് സഹകരണ മന്ത്രിക്കു വേണ്ടി മന്ത്രി എ.കെ.ബാലന്‍  നിയമസഭയില്‍ അറിയിച്ചു.

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ അഫിലിയേഷന്‍ സംസ്ഥാന സഹകരണ ബാങ്കുമായിട്ടായിരിക്കും. നിലവില്‍ ഇതു ജില്ലാ ബാങ്കിലാണ്. അതേസമയം കേരള ബാങ്കിന് പ്രാദേശിക കേന്ദ്രങ്ങള്‍ ഉണ്ടാകുമോ എന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവയ്ക്കു കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് കരുതിയിരുന്ന എസ് ബി റ്റിയില്‍ നിന്നും വായ്പകള്‍ യഥേഷ്ടം ലഭിച്ചിരുന്നു.

എന്നാല്‍, കേരളത്തിനു ലഭിച്ചിരുന്ന പ്രത്യേക പരിഗണന ലയന ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിക്കുമോയെന്ന കാര്യത്തിലുണ്ടായ സംശയമാണ് സംസ്ഥാനത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന ആശയം മുന്നോട്ടു വയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനായി ജില്ലാ സഹകരണ സംഘം ഉള്‍പ്പെടെയുള്ളവയുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിന് കീഴിലാക്കിയിരുന്നു.

First published: March 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍