news18
Updated: August 26, 2019, 9:13 PM IST
അധിക കരുതൽ ധനം സർക്കാരിന് കൈമാറണമെന്ന മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ആർബിഐ ബോർഡിന്റെ തീരുമാനം
- News18
- Last Updated:
August 26, 2019, 9:13 PM IST
മുംബൈ: സർക്കാരിന് തങ്ങളുടെ അധിക കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കൈമാറാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. അധിക കരുതൽ ധനം സർക്കാരിന് കൈമാറണമെന്ന മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ആർബിഐ ബോർഡിന്റെ തീരുമാനം. കേന്ദ്രസർക്കാരിന് 1,76,051 കോടി രൂപ കൈമാറാനാണ് റിസർവ് ബാങ്ക് ബോർഡ് തീരുമാനിച്ചത്. 2018-19 സാമ്പത്തിക വർഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപ (ഇസിഎഫ്) ഉൾപ്പെടെയാണിതെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
റിസർവ് ബാങ്കിന്റെ നീക്കിയിരിപ്പ് സർക്കാരിന് കൈമാറുന്നതു സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ബിമൽ ജലാൻ സമിതി അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. കേന്ദ്ര ബാങ്ക് നിലനിര്‍ത്തേണ്ട മൂലധന അനുപാതം എത്രയെന്ന് പഠിക്കുകയായിരുന്നു ബിമല്‍ ജലാന്‍ സമിതിയുടെ ചുമതല. കേന്ദ്ര ബാങ്ക് സൂക്ഷിക്കേണ്ട റിസര്‍വ് ഫണ്ടിനെ ചൊല്ലി നേരത്തെ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തകര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയമിച്ചത്. ഈ തകര്‍ക്കങ്ങളാണ് മുന്‍ ഗവര്‍ണറായിരുന്ന ഊര്‍ജ്ജിത് പട്ടേലിന്റെ രാജിക്ക് കാരണമായതും. റിസര്‍വ് ബാങ്കിന്റെ പക്കലുളള അധിക മൂലധനം രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന സഹായം നല്കാന് ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
First published:
August 26, 2019, 9:13 PM IST