• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | റുപേ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ നടത്താം; അം​ഗീകാരം നൽകി ആർബിഐ

RBI | റുപേ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ നടത്താം; അം​ഗീകാരം നൽകി ആർബിഐ

ഇത് യുപിഐ പ്ലാറ്റ്‌ഫോം വഴിയുള്ള പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ ഉപഭോക്താക്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • Share this:
    റുപേ ക്രെഡിറ്റ് കാർഡ് (Rupay credit cards) ഉപയോ​ഗിച്ച് യുപിഐ (UPI) വഴി പണമടയ്ക്കാൻ അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (The Reserve Bank of India (RBI)). ധനനയ അവലോകന വാർത്താസമ്മേളനത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് (Shaktikanta Das) ഇക്കാര്യം അറിയിച്ചത്.

    ''ഇന്ത്യയിലെ ഏറ്റവും ഇൻക്ലൂസീവ് പേയ്‌മെന്റ് രീതിയായി യുപിഐ മാറിയിരിക്കുന്നു. നിലവിൽ, 26 കോടിയിലധികം ഉപയോക്താക്കളും 5 കോടി വ്യാപാരികളും യുപിഐ ഉപയോ​ഗിക്കുന്നുണ്ട്. 2022 മെയ് മാസത്തിൽ മാത്രം യുപിഐ വഴി 10.40 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. ഉപയോക്താക്കളുടെ ഡെബിറ്റ് കാർഡുകൾ വഴി സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകൾ ലിങ്ക് ചെയ്തുകൊണ്ടാണ് നിലവിൽ യുപിഐ ഇടപാടുകൾ നടത്തുന്നത്. ഈ ഇടപാടുകളുടെ വ്യാപ്തിയും ഉപയോഗവും കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി, ക്രെഡിറ്റ് കാർഡുകൾ കൂടി യുപിഐയുമായി ബന്ധിപ്പിക്കാൻ അനുവാദം നൽകുകയാണ്. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സൗകര്യം പ്രവർത്തനക്ഷമമാക്കും. ഇത് യുപിഐ പ്ലാറ്റ്‌ഫോം വഴിയുള്ള പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ ഉപഭോക്താക്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ആവശ്യമായിട്ടുള്ള സിസ്റ്റം ഡെവലപ്‌മെന്റ് പൂർത്തിയായാൽ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും. ഇതേക്കുറിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ എൻപിസിഐക്ക് നൽകും'', റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാർത്താക്കുറിപ്പിൽ പറഞ്ഞു.

    Also Read- ഇഎംഐ നിരക്ക് വർദ്ധിക്കും; റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്

    ​ഗൂ​ഗിൾ പേ ഉപയോഗിച്ച് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി പണമടയ്ക്കാൻ, നിങ്ങൾ ആദ്യം യുപിഐ ആപ്പിലേക്ക് കാർഡുകൾ ചേർക്കേണ്ടതുണ്ട്. ​ഗൂ​ഗിൾ പേ വെബ്‌സൈറ്റിൽ പറയുന്നത് അനുസരിച്ച്, ഒരു വ്യക്തിക്ക് താഴെ പറയുന്ന ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ചേർക്കാൻ കഴിയും.

    1. ആക്സിസ് ബാങ്ക് (Axis Bank)

    2. എസ്ബിഐ, എസ്ബിഐ കാർഡുകൾ (SBI, SBI cards)

    3. കൊട്ടാക് ബാങ്ക് (Kotak Bank)

    4. എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank)

    5. ഇൻഡസ്ട്രിയൽ ബാങ്ക് (IndusInd Bank)

    6. ഫെഡറൽ ബാങ്ക് (Federal Bank(

    7. ആർബിഎൽ ബാങ്ക് (RBL Bank)

    8. എച്ച്എഫ്ബിസി ബാങ്ക് (HSBC Bank)

    9. ഐസിഎസിഐ ബാങ്ക് (ICICI Bank)

    10. വൺ കാർഡ് (OneCard (Visa Credit card))

    ​ഗൂ​ഗിൾ പേയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ചേർക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

    1. ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

    2. payment methods എന്നതിൽ ക്ലിക്ക് ചെയ്യുക. ആപ്പിൽ ചേർത്തിട്ടുള്ള നിലവിലെ ബാങ്ക് അക്കൗണ്ടുകൾ ഇവിടെ കാണാം. നിങ്ങളുടെ കാർഡ് ചേർക്കുന്നതിന് 'Add credit or debit card' എന്നതിൽ ക്ലിക്ക് ചെയ്യുക.

    3. നിങ്ങളുടെ കാർഡ് നമ്പർ,എക്സ്പയറി ഡേറ്റ്, CVV, കാർഡ് ഉടമയുടെ പേര്, വിലാസം എന്നിവ നൽകേണ്ടതുണ്ട്. ശേഷം Save എന്നതിൽ ക്ലിക്ക് ചെയ്യുക. ‌

    4. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് 'Activate' എന്നതിൽ ക്ലിക്ക് ചെയ്യുക.
    Published by:Anuraj GR
    First published: