• HOME
  • »
  • NEWS
  • »
  • money
  • »
  • Card Tokenisation | റിസർവ് ബാങ്ക് കാര്‍ഡ് ടോക്കണൈസേഷന്‍ സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടി; അവസാന തീയതി സെപ്റ്റംബർ 30

Card Tokenisation | റിസർവ് ബാങ്ക് കാര്‍ഡ് ടോക്കണൈസേഷന്‍ സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടി; അവസാന തീയതി സെപ്റ്റംബർ 30

കാര്‍ഡ് ടോക്കണൈസ് ചെയ്തില്ലെങ്കില്‍, ഓരോ തവണ കാർഡ് പേയ്മെന്റ് നടത്തുമ്പോഴും ഉപഭോക്താവ് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. ഇതിനെ 'Guest checkout transaction' എന്നാണ് വിളിക്കുന്നത്.

  • Last Updated :
  • Share this:
    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ (card tokenisation) സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. നേരത്തെ ജൂലൈ 1 മുതല്‍ നിയമങ്ങള്‍ നടപ്പിലാക്കുമെന്നായിരുന്നു റിസർവ് ബാങ്ക് അറിയിച്ചിരുന്നത്. എന്നാൽ വ്യാപാരികള്‍ ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം

    ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ ടോക്കണൈസേഷനു ശേഷം, ഓണ്‍ലൈന്‍ പേയ്മെന്റ് സമയത്ത് വ്യാപാരികള്‍ക്ക് കാര്‍ഡ് ഉപയോക്താവിന്റെ നമ്പറോ സിവിവി പോലുള്ള വിവരങ്ങളോ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയില്ല. ഇതുവരെ 19.5 കോടി കാർഡുകള്‍ ടോക്കണൈസ് ചെയ്തിട്ടുണ്ട്.

    നിങ്ങളുടെ കാര്‍ഡ് ടോക്കണൈസ് ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. കാര്‍ഡ് ടോക്കണൈസ് ചെയ്തില്ലെങ്കില്‍, ഓരോ തവണ കാർഡ് പേയ്മെന്റ് നടത്തുമ്പോഴും ഉപഭോക്താവ് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. ഇതിനെ 'Guest checkout transaction' എന്നാണ് വിളിക്കുന്നത്. ഗസ്റ്റ് ചെക്ക്ഔട്ട് ഇടപാടുകളുമായി (guest chekout transactions) ബന്ധപ്പെട്ട സംവിധാനം നടപ്പിലാക്കുന്നതിൽ ചില പ്രശ്‌നങ്ങള്‍ വ്യാപാരികള്‍ ഉന്നയിച്ചതായി ആര്‍ബിഐ (rbi) പ്രസ്താവനയില്‍ പറഞ്ഞു.

    'വ്യാപാരികളുമായി കൂടിയാലോചിച്ചാണ് ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത്, കാര്‍ഡ് ഉടമകള്‍ക്കുണ്ടാകുന്ന തടസ്സങ്ങളും അസൗകര്യങ്ങളും ഒഴിവാക്കുന്നതിനായി, റിസര്‍വ് ബാങ്ക് സമയപരിധി 2022 സെപ്റ്റംബര്‍ 30 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു, സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. ടോക്കണൈസ് ചെയ്ത ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ വ്യാപാരികളെയും സഹായിക്കുന്നതിന് ഈ കാലയളവ് ഉപയോഗപ്പെടുത്താമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.

    കാര്‍ഡ് ടോക്കണൈസേഷന്‍ എങ്ങനെയാണ് ചെയ്യുന്നത്?

    പുതിയ നിയമം അനുസരിച്ച്, ഒരു വ്യാപാരിയില്‍ നിന്ന് നിങ്ങള്‍ ഒരു സാധനം വാങ്ങുമ്പോള്‍ ആ വ്യാപാരി ടോക്കണൈസേഷന്‍ ആരംഭിക്കും. കാര്‍ഡ് ടോക്കണൈസ് ചെയ്യാന്‍ നിങ്ങളുടെ സമ്മതം ലഭിച്ചാല്‍ വ്യാപാരി ഒരു ടോക്കണൈസേഷന്‍ റിക്വസ്റ്റ് സമര്‍പ്പിക്കും. തുടര്‍ന്ന് കാര്‍ഡ് ശൃംഖല ഒരു ടോക്കണ്‍ (token) സൃഷ്ടിക്കുകയും വ്യാപാരിക്ക് അയയ്ക്കുകയും ചെയ്യും. നിങ്ങളുടെ പതിനാറക്ക കാര്‍ഡ് നമ്പറിന് പകരമായിരിക്കും ഈ ടോക്കണ്‍. ഭാവി പണമിടപാടുകള്‍ക്കായി വ്യാപാരി ഈ ടോക്കണ്‍ സൂക്ഷിച്ചുവെയ്ക്കും. പണമിടപാട് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ സിവിവി നമ്പറും ഒടിപിയും നല്‍കേണ്ടി വരും.

    മറ്റൊരു കാര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ഇതേ പ്രക്രിയ വീണ്ടും പിന്തുടരണം. നിങ്ങളുടെ കാര്‍ഡ് ടോക്കണൈസ് ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. ഉപയോക്താവ് കാര്‍ഡ് ടോക്കണൈസ് ചെയ്തില്ലെങ്കില്‍, ഓരോ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോഴും എല്ലാ കാര്‍ഡ് വിശദാംശങ്ങളും നല്‍കേണ്ടി വരും.

    കാര്‍ഡിലെ ശരിയായ വിവരങ്ങള്‍ക്ക് പകരം 'ടോക്കണ്‍' എന്നറിയപ്പെടുന്ന ബദല്‍ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോക്കണൈസേഷന്‍ എന്ന് പറയുന്നത്. ടോക്കണ്‍ റിക്വസ്റ്റര്‍ നല്‍കുന്ന ആപ്പില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ കാര്‍ഡ് ഉടമയ്ക്ക് കാര്‍ഡ് ടോക്കണൈസ് ചെയ്യാവുന്നതാണ്. ഉപഭോക്താവിന്റെ അപേക്ഷ ടോക്കണ്‍ റിക്വസ്റ്റര്‍ കാര്‍ഡ് ശൃംഖലയ്ക്ക് നല്‍കും. തുടര്‍ന്ന് കാര്‍ഡ് ഇഷ്യൂവറിന്റെ അനുമതിയോടെ ഉപഭോക്താവിന് ടോക്കണ്‍ അനുവദിക്കും.
    Published by:Arun krishna
    First published: