• HOME
  • »
  • NEWS
  • »
  • money
  • »
  • Shaktikanta Das | 'ക്രിപ്റ്റോകറന്‍സി സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കും'; ആശങ്കകൾ ആവർത്തിച്ച് ആര്‍ബിഐ ഗവര്‍ണര്‍

Shaktikanta Das | 'ക്രിപ്റ്റോകറന്‍സി സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കും'; ആശങ്കകൾ ആവർത്തിച്ച് ആര്‍ബിഐ ഗവര്‍ണര്‍

സെൻട്രൽ ബാങ്ക് ക്രിപ്റ്റോകറൻസികളെ കുറിച്ച് മുന്നറിയിപ്പ് നൽകിയതിൽ സന്തോഷമുണ്ടെന്നും ഇതിനെ തുടർന്ന് പലരും ഡിജിറ്റൽ ആസ്തികളിൽ നിക്ഷേപിച്ചിട്ടില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു.

  • Last Updated :
  • Share this:
    ക്രിപ്റ്റോകറൻസികളുടെ (Cryptocurrency) കാര്യത്തിൽ വീണ്ടും ആശങ്ക അറിയിച്ച് റിസർവ് ബാങ്ക് ഗവർണർ (RBI) ശക്തികാന്ത ദാസ് (Shaktikanta Das). ധനനയം നിർണ്ണയിക്കാനുള്ള സെൻട്രൽ ബാങ്കിന്റെ കഴിവിൽ ഡിജിറ്റൽ ആസ്തികൾക്ക് സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2018 മുതൽ റിസർവ് ബാങ്കും അദ്ദേഹവും ക്രിപ്റ്റോകറൻസിയ്ക്കെതിരായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ക്രിപ്റ്റോ ആസ്തികൾ സമ്പദ്വ്യവസ്ഥയെ ഡോളറൈസേഷനിലേക്ക് ( dollarisation) നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    'ധനനയം നിർണ്ണയിക്കാനുള്ള സെൻട്രൽ ബാങ്കിന്റെ കഴിവിൽ ക്രിപ്റ്റോയ്ക്ക് വളരെയധികം സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കാൻ കഴിയും. ഇത് നമ്മുടെ വിനിമയ നിരക്ക്, മൂലധന പ്രവാഹം, ബാങ്കിംഗ് മേഖലയുടെ സ്ഥിരത, കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃതമായി പണം കൈമാറ്റം ചെയ്യുന്നതിനുമുള്ള ഉപകരണമായി ഉപയോഗിക്കാനുള്ള സാധ്യത എന്നിവ വർധിപ്പിക്കുമെന്നും അദ്ദേഹം ചൊവ്വാഴ്ച ഇടി നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    സെൻട്രൽ ബാങ്ക് ക്രിപ്റ്റോകറൻസികളെ കുറിച്ച് മുന്നറിയിപ്പ് നൽകിയതിൽ സന്തോഷമുണ്ടെന്നും ഇതിനെ തുടർന്ന് പലരും ഡിജിറ്റൽ ആസ്തികളിൽ നിക്ഷേപിച്ചിട്ടില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു.

    'ക്രിപ്റ്റോകറൻസി സംബന്ധിച്ച് ആർബിഐ മുന്നറിയിപ്പുകൾ നൽകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കൂടാതെ റിസർവ് ബാങ്ക് നൽകിയ മുന്നറിയിപ്പും ആശങ്കകളും ആളുകൾ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. ക്രിപ്റ്റോയിൽ നിക്ഷേപിക്കരുതെന്നുള്ള റിസർവ് ബാങ്കിന്റെ ജാഗ്രത നിർദ്ദേശങ്ങൾക്കും മുന്നറിയിപ്പുകൾക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, സാമ്പത്തിക അടിത്തറയില്ലാത്തതിനാൽ ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതിലൂടെ പണം നഷ്ടപ്പെടുന്നത് ചെറുകിട നിക്ഷേപകനാണെന്ന് ദാസ് കൂട്ടിച്ചേർത്തു. അടിസ്ഥാനമില്ലാത്ത ഒന്നിന്റെ വില എല്ലായ്പ്പോഴും ഉയർന്ന് നിൽക്കില്ല. അതിനാൽ തന്നെ ഇതിൽ തകർച്ച ഉണ്ടാകാമെന്നും ഇത് ചെറുകിട നിക്ഷേപകനെയാകും കൂടുതൽ ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

    ക്രിപ്റ്റോകറൻസി ഇന്ത്യയെപ്പോലെ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയ്ക്ക് ഒരിക്കലും അനുകൂലമല്ല. എന്നാൽ യുഎസ് പോലുള്ള വികസിത സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങൾക്ക് ഇത് അനുയോജ്യമാകുമെന്നും ഗവർണർ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും സെൻട്രൽ ബാങ്ക് ഗവർണർ എന്ന നിലയിലും ക്രിപ്റ്റോകറൻസിയിൽ ഞാൻ സന്തുഷ്ടനല്ല. എന്തെന്നാൽ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് ഒട്ടും ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

    ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള ആർബിഐയുടെ നിലപാട് എല്ലായ്‌പ്പോഴും കർക്കശമാണെങ്കിലും, കൂടുതൽ സുതാര്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ അവ പ്രാപ്തമാണെന്ന് ആർബിഐ ഗവർണറിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കവെ മുദ്രെക്സിന്റെ സഹസ്ഥാപകനും സിഇഒയുമായ എദുൽ പട്ടേൽ പറഞ്ഞു.

    2018 മുതൽ ക്രിപ്റ്റോകറൻസികളോടുള്ള ആർബിഐയുടെ നിലപാട് കർക്കശമായിരുന്നു. പക്ഷേ, ബ്ലോക്ക്ചെയിൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിന് കൂടുതൽ സുതാര്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ക്രിപ്റ്റോകറൻസികൾക്ക് കഴിയും. സുരക്ഷിതമായ രീതിയിൽ കുറഞ്ഞ ഫീസിൽ ഇടപാടുകൾ നടത്താൻ ചെറുകിട നിക്ഷേപകരെ ഇത് സഹായിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും അതിന് പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് ന്യൂസ്18 നോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
    Published by:Amal Surendran
    First published: