• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആർബിഐ റിപ്പോ നിരക്കു വർധിപ്പിച്ചു

news18india
Updated: June 6, 2018, 4:37 PM IST
ആർബിഐ റിപ്പോ നിരക്കു വർധിപ്പിച്ചു
news18india
Updated: June 6, 2018, 4:37 PM IST
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ ഉയർത്തി. കാൽ ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് ആറ് ശതമാനത്തിൽ നിന്ന് 6.25 ആയും റിവേഴ്സ് റിപ്പോ 5.75 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായിട്ടുമാണ് ഉയർത്തിയിരിക്കുന്നത്. സിആർആർ നിരക്ക് നാല് ശതമാനത്തിലും എസ്എൽആർ 19.5 ശതമാനത്തിലും തുടരും.

മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായിട്ടാണ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. ആർബിഐ നിരക്ക് വർധിപ്പിച്ചതോടെ വായ്പ പലിശ നിരക്കുകൾ ഉയരും. 2014 ജനുവരിയിലാണ് ഇതിനു മുമ്പ് പലിശ നിരക്ക് ഉയർത്തിയത്.

അസംസ്കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 4.58 ശതമാനമായി ഉയർന്നിരുന്നു. ഭാവിയിലും ഇത് കൂടുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്.
First published: June 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍