• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | പലിശനിരക്ക് 50 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് ആർബിഐ; അഞ്ച് മാസത്തിനിടയിലെ നാലാമത്തെ വര്‍ധന

RBI | പലിശനിരക്ക് 50 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് ആർബിഐ; അഞ്ച് മാസത്തിനിടയിലെ നാലാമത്തെ വര്‍ധന

എസ്ബിഐയുടെ നേതൃത്വത്തിലുള്ള പല ബാങ്കുകളും ഇതിനകം വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

  • Share this:
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ 30ന് നടന്ന ആര്‍ബിഐയുടെ ധനനയ അവലോകന സമിതിയുടെ യോഗത്തിലാണ് തീരുമാനം. അഞ്ച് മാസത്തിനിടയിലെ നാലാമത്തെ വര്‍ധനവാണിത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ റിപ്പോ നിരക്ക്  വര്‍ധന, ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വായ്പകളും കൂടുതല്‍ ചെലവേറിയതാക്കും. എസ്ബിഐയുടെ നേതൃത്വത്തിലുള്ള പല ബാങ്കുകളും ഇതിനകം വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

2022 മെയ് 4-ന് മുമ്പ് ഭവന വായ്പ എടുത്തവര്‍ക്ക് പുതിയ നിരക്ക് വര്‍ധന തിരിച്ചടിയാകും. പലിശ നിരക്ക് 6.6 ശതമാനമായി ഉയര്‍ത്തിയ ബാങ്കുകള്‍ ഇപ്പോള്‍ നിരക്ക് 8.5 ശതമാനമാക്കി ഉയര്‍ത്തും. കാലാവധി നീട്ടാന്‍ കഴിയാത്ത വായ്പക്കാര്‍ക്ക് ഇഎംഐകള്‍ 15% വര്‍ധിക്കും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് റിപ്പോ നിരക്ക് 5.9 ശതമാനമായി ഉയര്‍ത്തിയതായി അറിയിച്ചത്. കൂടുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് സൂചനയും അദ്ദേഹം നല്‍കി. പണപ്പെരുപ്പം ക്രമീകരിച്ചതിന് ശേഷം, റിപ്പോ നിരക്ക് 2019 ലെ നിലവാരത്തിലേക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read-ഭവന-വാഹന വായ്പടെ പലിശനിരക്ക് ഉയരും; റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ എസ്ബിഐയും ബിഒഐയും വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചു. എച്ച്ഡിഎഫ്സി ശനിയാഴ്ച മുതല്‍ വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചു. ഐസിഐസിഐയും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിരക്ക് വര്‍ധനവോടെ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്കിലും (ഇബിഎല്‍ആര്‍) റിപ്പോ-ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്കിലും (ആര്‍എല്‍എല്‍ആര്‍) വായ്പ എടുത്തവര്‍ക്ക് ഇഎംഐകള്‍ വര്‍ധിക്കും.

''റിപ്പോ നിരക്കുകളിലെ ഏറ്റവും പുതിയ വര്‍ധന, നിലവിലുള്ളതും പുതിയതുമായ വായ്പക്കാരുടെ ചെലവ് വര്‍ദ്ധിപ്പിക്കും. നിലവിൽ വായ്പ എടുത്തിട്ടുള്ളവർക്ക് എല്ലാ ഭവന, കാര്‍, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകളും കൂടുതല്‍ ചെലവേറിയതായിരിക്കും. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പുതിയ വായ്പയെടുക്കുന്നവര്‍ ഉയര്‍ന്ന തുകയ്ക്ക് വായ്പയെടുക്കേണ്ടി വരും, '' ബാങ്ക്ബസാര്‍ സിഇഒ ആദില്‍ ഷെട്ടി പറയുന്നു.

Also Read-ഇന്ത്യ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രമായി മാറും; 2023 ഓടെ രാജ്യത്തെമ്പാടും ജിയോ 5G സേവനം ഉറപ്പാക്കുമെന്ന് മുകേഷ് അംബാനി

പ്രതിവര്‍ഷം 8.5% പലിശ നിരക്കില്‍ 20 വര്‍ഷത്തെ കാലാവധിയുള്ള 30 ലക്ഷം രൂപ കുടിശ്ശികയുള്ള ഒരു ഭവന വായ്പ എടുത്ത ആളുകളുടെ ഇഎംഐ 957 രൂപ വര്‍ധിച്ച് 26,035 രൂപയില്‍ നിന്ന് 26,992 രൂപയായി ഉയരും. ഓരോ ലക്ഷം രൂപയ്ക്കും ഇഎംഐ തുകയ്ക്കായി നിങ്ങള്‍ 31.90 രൂപ അധികമായി നല്‍കേണ്ടി വരും.

അതുപോലെ 7 വര്‍ഷത്തെ കാലാവധിയുള്ള 8 ലക്ഷം രൂപയുടെ വാഹന വായ്പയ്ക്ക്, പലിശ നിരക്ക് 11.00% ല്‍ നിന്ന് 11.5% ആയി ഉയരുകയും ഇഎംഐ 13,698 രൂപയില്‍ നിന്ന് 13,909 രൂപയാകുകയും ചെയ്യും. 5 വര്‍ഷത്തെ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയില്‍, പലിശ നിരക്ക് 15% ല്‍ നിന്ന് 15.5% ആയി ഉയര്‍ന്ന് ഇഎംഐ 11,895 രൂപയില്‍ നിന്ന് 12,027 രൂപയായി വര്‍ധിക്കും.
Published by:Jayesh Krishnan
First published: