യെസ് ബാങ്കിന് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തി; പരമാവധി പിൻവലിക്കാവുന്നത് 50,000 രൂപ
യെസ് ബാങ്കിന് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തി; പരമാവധി പിൻവലിക്കാവുന്നത് 50,000 രൂപ
യെസ് ബാങ്കിന്റെ ബോർഡിനെ അസാധുവാക്കുകയും ചെയ്തിട്ടുണ്ട്. മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി റിസർവ് ബാങ്ക് നിയമിച്ചു.
ന്യൂഡൽഹി: ലോൺ നൽകി തകർന്ന യെസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തി. ഇതോടെ പരമാവധി പിൻവലിക്കാവുന്ന തുക 50,000 രൂപയാണെന്നുമാണ് വിവരം. വ്യാഴാഴ്ചയാണ് മൊറട്ടോറിയം ഏർപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം 6 മണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഏപ്രിൽ 3 വരെ നിലനിൽക്കും എന്നാണ് ആർബിഐ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
യെസ് ബാങ്കിന്റെ ബോർഡിനെ അസാധുവാക്കുകയും ചെയ്തിട്ടുണ്ട്. മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി റിസർവ് ബാങ്ക് നിയമിച്ചു.
അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചാബ് നാഷണൽ ബാങ്കിനെതിരെ നടപടി സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് യെസ് ബാങ്കിനെതിരെയുള്ള നടപടി. മോശം വായ്പകൾ നൽകിയതനെ തുടർന്ന് ബാങ്ക് പ്രതിസന്ധിയിലായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം യെസ് ബാങ്കിനെ ജാമ്യത്തിലിറക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നീക്കം.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.