എച്ച് ഡി എഫ് സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്

റെഗുലേറ്ററി കംപ്ലയിൻസിലെ അപാകതകളെ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും ആർ ബി ഐ വ്യക്തമാക്കി.

News18 Malayalam | news18
Updated: January 29, 2020, 9:20 PM IST
എച്ച് ഡി എഫ് സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്
HDFC Bank
  • News18
  • Last Updated: January 29, 2020, 9:20 PM IST
  • Share this:
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എച്ച് ഡി എഫ് സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി. കെ വൈ സി (നോ യുവർ കസ്റ്റമർ) മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് ചൊവ്വാഴ്ച ആർ ബി ഐ പിഴ ചുമത്തിയത്.

ബാങ്കിന്‍റെ ഉപഭോക്താക്കൾ പ്രാരംഭ പബ്ലിക് ഓഫറിൽ ലേലം വിളിക്കുന്നതിനു വേണ്ടി 39 കറന്‍റ് അക്കൗണ്ടുകൾ തുറന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ജാഗ്രത പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടെന്ന് ബാങ്കിന്‍റെ സൂപ്പർവൈസറി വിലയിരുത്തലിൽ (2016-17) വെളിപ്പെട്ടതായി റിസർവ് ബാങ്ക് അറിയിച്ചു.

ഈ കറന്‍റ് അക്കൗണ്ടുകളിൽ നടത്തിയ ഇടപാടുകൾ ഉപഭോക്താക്കളുടെ പ്രഖ്യാപിത വരുമാനത്തിനും പ്രൊഫൈലിനും ആനുപാതികമല്ലെന്ന് നിരീക്ഷിക്കപ്പെട്ടെന്നും ഇതിൽ പറയുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനം: പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും ജെഡിയുവിൽ നിന്ന് പുറത്താക്കി

നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ റിസർവ് ബാങ്ക് എച്ച് ഡി എഫ് സി  ബാങ്കിന് നോട്ടീസ് നൽകിയിരുന്നു.

ബാങ്കിൽ നിന്ന് ലഭിച്ച മറുപടിയും വ്യക്തിഗത ഹിയറിംഗിൽ നടത്തിയ വാക്കാൽ പരാമർശങ്ങളും പരിഗണിച്ചതിനു ശേഷമാണ് ധനപരമായ പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിയത്.

റെഗുലേറ്ററി കംപ്ലയിൻസിലെ അപാകതകളെ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും ആർ ബി ഐ വ്യക്തമാക്കി.
First published: January 29, 2020, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading