• HOME
  • »
  • NEWS
  • »
  • money
  • »
  • RBI Penalty | മൊബിക്വിക്കിനും സ്പൈസ് മണിക്കും ഒരു കോടി രൂപ വീതം പിഴ ചുമത്തി ആർബിഐ; എന്തുകൊണ്ട്?

RBI Penalty | മൊബിക്വിക്കിനും സ്പൈസ് മണിക്കും ഒരു കോടി രൂപ വീതം പിഴ ചുമത്തി ആർബിഐ; എന്തുകൊണ്ട്?

“റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. അതേസമയം ഈ സ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലല്ലെന്നും“ ആർബിഐ അറിയിച്ചു.

RBI

RBI

  • Last Updated :
  • Share this:
    പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളായ മൊബിക്വിക്കിനും (Mobikwik) സ്‌പൈസ് മണിക്കും (Spice Money) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരു കോടി രൂപ വീതം പിഴ ചുമത്തി. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007 (PSS Act) സെക്ഷൻ 30 പ്രകാരം ഈ രണ്ട് പേയ്‌മെന്റ് സർവീസ് ഓപ്പറേറ്റർമാർക്കും (PSO) പിഴ ചുമത്തിയതായി ആർബിഐ വാർത്താ കുറിപ്പിൽ അറിയിച്ചു. “റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. അതേസമയം ഈ സ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലല്ലെന്നും“ ആർബിഐ അറിയിച്ചു.

    വൺ മൊബിക്വിക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (മൊബിക്വിക്കിന്റെ മാതൃസ്ഥാപനം), സ്‌പൈസ് മണി ലിമിറ്റഡ് എന്നിവയ്ക്ക് പിഎസ്എസ് നിയമത്തിലെ സെക്ഷൻ 26 (6) ൽ പരാമർശിച്ചിരിക്കുന്ന നിയമലംഘനത്തിനാണ് പിഴ ചുമത്തിയിരിക്കുന്നത്. പിഎസ്എസ് നിയമത്തിലെ സെക്ഷൻ 26 (6) പ്രകാരം, ഒരു വ്യക്തിയോ കമ്പനിയോ ആ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ അവർക്ക് പിഴ ചുമത്തും. 2007ലെ പിഎസ്എസ് നിയമത്തിലെ 30-ാം വകുപ്പ് പ്രകാരം പിഴ ചുമത്താനുള്ള അധികാരം ആർബിഐക്ക് ഉണ്ട്.

    സെക്ഷൻ 30 പ്രകാരം " നിയമ ലംഘനം നടത്തുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്ന വ്യക്തിക്കെതിരെ റിസർവ് ബാങ്കിന് അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പിഴ ചുമത്താം. ഒന്നിലധികം തവണ നിയമ ലംഘനം നടത്തിയാൽ തുക ഇരട്ടിയോ അതിൽ കൂടുതലോ പിഴ ഈടാക്കാവുന്നതാണ്.

    പിഎസ്എസ് നിയമത്തിലെ സെക്ഷൻ 30 പ്രകാരം ആർബിഐ ചുമത്തുന്ന ഏതൊരു പിഴയും റിസർവ് ബാങ്ക് നോട്ടീസ് നൽകിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അടയ്‌ക്കേണ്ടതാണ്.

    വൺ മൊബിക്വിക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡും സ്‌പൈസ് മണി ലിമിറ്റഡും ഭാരത് ബിൽ പേയ്‌മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റുകളുടെ (ബിബിപിഒയു) നെറ്റ് വർത്ത് ആവശ്യകതയെക്കുറിച്ച് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി ആർബിഐ അറിയിച്ചു. “ഇവ പിഎസ്എസ് നിയമത്തിലെ സെക്ഷൻ 26 (6) ൽ പരാമർശിച്ചിരിക്കുന്ന സ്വഭാവമുള്ള നിയമലംഘനമായതിനാൽ സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചു,” ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

    Also Read- ഇനി ടി വിയിൽ നിന്നും ഭക്ഷണം രുചിച്ചു നോക്കാം; കണ്ടുപിടുത്തവുമായി പ്രൊഫസർ

    വ്യക്തിഗത ഹിയറിംഗിനിടെ രണ്ട് സ്ഥാപനങ്ങളും നൽകിയ രേഖാമൂലമുള്ള മറുപടിയും വാക്കാലുള്ള വിശദീകരണവും പരിശോധിച്ച ശേഷമാണ് ആർബിഐ പിഴ ചുമത്തിയത്.

    ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ വായ്പയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനായി ആര്‍ബിഐ രൂപീകരിച്ച സമിതി ഇത്തരത്തിലുള്ള ലോണ്‍ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി ശക്തമായ സംവിധാനത്തിന്റെ ആവശ്യകത ശുപാര്‍ശ ചെയ്തിരുന്നു.
    Published by:Rajesh V
    First published: