• HOME
  • »
  • NEWS
  • »
  • money
  • »
  • Loan by Apps | ആപ്പുകൾ വഴിയുള്ള വായ്പകൾ; പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്

Loan by Apps | ആപ്പുകൾ വഴിയുള്ള വായ്പകൾ; പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്

“റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കോ ​​മറ്റേതെങ്കിലും നിയമപ്രകാരം വായ്പകൾ നൽകാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്കോ ​​മാത്രമേ വായ്പാ ബിസിനസ്സ് നടത്താൻ കഴിയൂ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാനദണ്ഡങ്ങൾ,” ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

  • Last Updated :
  • Share this:
    ആപ്പുകളും മറ്റും വഴിയുള്ള ഡിജിറ്റൽ വായ്പാ (Digital Lending) ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചും ഡിജിറ്റൽ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനദണ്ഡങ്ങൾ പുറത്തിറക്കാൻ ആ‍ർബിഐ തീരുമാനിച്ചത്. “റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കോ ​​മറ്റേതെങ്കിലും നിയമപ്രകാരം വായ്പകൾ നൽകാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്കോ ​​മാത്രമേ വായ്പാ ബിസിനസ്സ് നടത്താൻ കഴിയൂ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാനദണ്ഡങ്ങൾ,” ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

    ഡിജിറ്റൽ വായ്പ നൽകുന്നവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. i) ആർബിഐ നിയന്ത്രിക്കുന്നതും വായ്പാ ബിസിനസ്സ് നടത്താൻ അനുവാദമുള്ളതുമായ സ്ഥാപനങ്ങൾ, ii) ആർബിഐയുടെ നിയന്ത്രണത്തിൽ പെടുന്നില്ലെങ്കിലും മറ്റ് നിയമാനുസൃത/നിയന്ത്രണ വ്യവസ്ഥകൾ പ്രകാരം വായ്പ നൽകാൻ അധികാരമുള്ള സ്ഥാപനങ്ങൾ, iii) ഏതെങ്കിലും നിയമപരമായ/ റെഗുലേറ്ററി വ്യവസ്ഥകളുടെ പരിധിക്ക് പുറത്ത് വായ്പ നൽകുന്ന സ്ഥാപനങ്ങൾ.

    ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ച് വിലയിരുത്തൽ നടത്താൻ ആർബിഐ രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ച് വായ്പകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും തിരിച്ചടവുകളും കടം എടുക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടും വായ്പ നൽകുന്ന സേവന ദാതാവും തമ്മിൽ നേരിട്ട് മാത്രമേ നടക്കാൻ പാടുള്ളൂ. കടമെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രക്രിയയുടെ ഭാഗമായി സേവനദാതാവിന് നൽകേണ്ട ഫീസ്, ചാർജ്ജുകൾ എന്നിവ കടമെടുക്കുന്ന ആളല്ല, പകരം റെഗുലേറ്ററി ബോഡിയാണ് അടയ്ക്കേണ്ടതെന്നും വിജ്ഞാപനത്തിൽ പറയുന്നു.

    read also: രക്ഷാബന്ധൻ: വിപണിയിൽ രാഖികളെത്തുന്നത് എവിടെ നിന്ന്? രാഖി നിർമ്മാണത്തിന് പിന്നിലെ കഥകളറിയാം

    വായ്പയെടുക്കുന്നവരുടെ സമ്മതമില്ലാതെ വായ്പാ പരിധി ഉയർത്താൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ അനുസരിച്ച്, ലോൺ കരാർ ഉറപ്പാക്കുന്നതിന് മുമ്പ് ഒരു സ്റ്റാൻഡേർഡ് കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് (കെഎഫ്എസ്) കടം എടുക്കുന്നയാൾക്ക് നൽകണം. ഡിജിറ്റൽ ലോണുമായി ബന്ധപ്പെട്ട് ഒരു വ‍ർഷം വരുന്ന എല്ലാ ചെലവുകളുടെയും വാർഷിക ശതമാന നിരക്ക് (APR) കെഎഫ്എസിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

    see also: ബംഗ്ലാദേശിലെ ഇന്ധനവില വർധനവ് സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയോ? അറിയേണ്ടതെല്ലാം

    ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കാൻ ഒരു നോഡൽ പരാതി പരിഹാര ഓഫീസർ ഉണ്ടെന്ന് റെഗുലേറ്ററി സ്ഥാപനം ഉറപ്പാക്കണം. ഈ ഓഫീസറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെബ്സൈറ്റിൽ വ്യക്തമായി നൽകണം. പരാതികൾ വരികയാണെങ്കിൽ അത് 30 ദിവസത്തിനുള്ളിൽ പരിഹരിക്കുകയും വേണം. ആവശ്യമുള്ള വിവരങ്ങൾ മാത്രമേ കടം എടുക്കുന്ന ആളിൽ നിന്ന് ശേഖരിക്കാൻ പാടുള്ളൂ. ഇതിന് മുൻകൂട്ടി സമ്മതവും വാങ്ങിക്കേണ്ടതുണ്ടെന്ന് ആർബിഐ മാനദണ്ഡത്തിൽ പറയുന്നു. വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം കടം എടുക്കുന്നയാളുടേതായിരിക്കും.

    ഡിജിറ്റൽ വായ്പകളുമായി ബന്ധപ്പെട്ട ആർബിഐയുടെ വർക്കിംഗ് ഗ്രൂപ്പിന്റെ ശുപാർശകളെ സ്വാഗതം ചെയ്യുന്നതായി ഇവി ഫിനാൻസിംഗ് കമ്പനിയായ റെവ്ഫിൻ സിഇഒയും സ്ഥാപകനുമായ സമീർ അഗർവാൾ പറഞ്ഞു. ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഡിജിറ്റൽ വായ്പ നൽകുന്നതിൽ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരുന്നതാണ് ശുപാർശകളെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.
    Published by:Amal Surendran
    First published: